Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
തലവേദനയാകുന്ന ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങളും ഡയറ്റില്‍ പെട്ടെന്നു വരുത്തുന്ന വ്യത്യാസങ്ങളും തലവേദനയ്ക്ക് കാരണമാകുന്നുണ്ട്. പെട്ടെന്ന് കുറഞ്ഞ കലോറിയുള്ള ഭക്ഷണക്രമത്തിലേക്കു മാറുക, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയവയും ചിലപ്പോള്‍ തലവേദനയ്ക്ക് വഴി വയ്ക്കും. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ലഭിക്കാതായാലും തലവേദനയുണ്ടാകും.
റെഡ് വൈന്‍, ചോക്കലേറ്റ്, ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍, ചിലതരം ഇറച്ചി എന്നിവയില്‍ തൈറമിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോട്ടിന്‍ തോത് കുറയ്ക്കുകയും അങ്ങനെ തലവേദന വരികയും ചെയ്യുന്നു.
മദ്യവും തലവേദനയ്ക്ക് കാരണമാകുന്നുണ്ട്. ബിയല്‍, വിസ്കി, വൈന്‍ തുടങ്ങിയവ സെറോട്ടിന്‍ തോത് താഴ്ത്തുകയും തലവേദനയക്ക് കാരണമാകുകയും ചെയ്യുന്നു. ചോക്കലേറ്റിലും തൈറമിന്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടാണ് ചോക്കലേറ്റും തലവേദന വരുത്തി വയ്്ക്കുമെന്ന് പറയുന്നത്.
ചിലര്‍ക്ക് കാപ്പി കുടിയ്ക്കാതിരിരുന്നാലും തലവേദന വരും. കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഒരു ശീലമായി മാറും.തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിച്ച് ഉന്മേഷം പകരാനുള്ള കഴിവ് കാപ്പിക്കുണ്ട്. ചിലര്‍ തലവേദന മാറാനും കാപ്പി കുടിക്കാറുണ്ട്. അങ്ങനെ കാപ്പിയും പരോക്ഷമായി തലവേദനയെ സ്വാധീനിക്കുന്നെന്ന് പറയാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
