Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പരീക്ഷാസമയത്തെ ഭക്ഷണക്രമം

പിരിമുറുക്കത്തിന്റെ സമയമായതു കൊണ്ട് വിററാമിന്‍ സി, ബി, സിങ്ക്, മിനറല്‍ തുടങ്ങിയവ കുട്ടികള്‍ക്ക് ആവശ്യമാണ്. ഇവ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനം ത്വരിതഗതിയിലാക്കും. ഈ ഹോര്‍മോണ്‍ പിരിമുറുക്കത്തെ മറികടക്കാന്‍ കുട്ടികളെ സഹായിക്കും.
ഏത്തപ്പഴവും ചെറുപഴവും കുട്ടികള്‍ക്ക് ഈ സമയത്ത് കൊടുക്കുവാന്‍ പറ്റിയ ഭക്ഷണമാണ്. കാരറ്റ്, മറ്റ് ഫലവര്‍ഗങ്ങള്‍ എന്നിവയും കുട്ടികള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കും. പരീക്ഷക്കു മുന്‍പ് ഭക്ഷണം കഴിക്കാതിരുന്നാല്‍ ഊര്ജക്കുറവു കൊണ്ട് കുട്ടികളുടെ ശരീരപ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലാകും.
ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കുറച്ചു വീതം ഭക്ഷണം ചെറിയ ഇടവേളകളില്‍ കഴിക്കുന്നതായിരിക്കും നല്ലത്. വറുത്ത ഭക്ഷണങ്ങളും ചായ, കാപ്പി, ശീതളപാനീയങ്ങള്‍ തുടങ്ങിയവയും കഴിവതും ഒഴിവാക്കണം. ഇത് മന്ദതയുണ്ടാക്കും. പഴവര്‍ഗങ്ങളും ജ്യൂസും കഴിക്കുന്നത് നല്ലതാണ്. പാലും പരീക്ഷാസമയത്ത് ഉത്തമാഹാരമാണ്. ശരീരത്തിന് ഉണര്‍വുണ്ടാകാന്‍ ഗ്രീന്‍ ടീ കഴിക്കുന്നത് നല്ലതാണ്.
മൈദ, ചോറ് തുടങ്ങിയവ പരീക്ഷാസമയത്ത് കുറക്കുന്നതാണ് നല്ലത്. ഓട്സ്, ഗോതമ്പ്, ധാന്യങ്ങള്‍, പച്ചിലക്കറികള്‍, കൊഴുപ്പില്ലാത്ത പാലുല്പന്നങ്ങള് എന്നിവ കഴിക്കാവുന്നതാണ്. വൈറ്റമിന്‍ സി, സിങ്ക് എന്നിവ ഇത്തരം ഭക്ഷണങ്ങളില്‍ നിന്നും ലഭിക്കും.
തലേന്നു രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിക്കുന്നത് ഓര്മശക്തിക്കു നല്ലതാണ്.
ചീര, ബ്രൊക്കോളി തുടങ്ങിയവ പരീക്ഷക്കാലത്ത് കഴിക്കാവുന്ന ഉത്തമാഹാരമാണ്. ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കുക കൂടി ചെയ്യണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
