Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കൂര്‍ക്കംവലിക്ക് ഇതാ പരിഹാരം

കൂര്‍ക്കംവലി ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തില്‍ ശ്വസിക്കുമ്പോള്‍ വായു ശബ്ദനാളിയില്‍ പ്രകമ്പനമുണ്ടാക്കുമ്പോഴാണ് സ്വരമുണ്ടാകുന്നത്.
മൂക്കടപ്പ് ഉണ്ടാകുമ്പോള്‍ വായ് തുറന്നു വച്ച് ശ്വസിക്കാനും അതുവഴി കൂര്‍ക്കം വലിക്കാനുമുള്ള പ്രവണതയുണ്ടാകുന്നു. അതുകൊണ്ട് മൂക്കടപ്പ് ഒഴിവാക്കാനുളള വഴികള്‍ നോക്കുകയാണ് വേണ്ടത്.
മൂക്കില്‍ ഒഴിക്കുവാനുള്ള മരുന്നുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ മൂക്കടപ്പ് ഒഴിവാക്കാം. ഉറങ്ങുമ്പോള്‍ മൂക്കിനു മുകളില്‍ ഒട്ടിക്കാവുന്ന സ്ട്രിപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ ശ്വാസോച്ഛാസം സുഗമമാക്കാന്‍ സഹായിക്കും. കിടക്കുന്നതിന് മുന്‍പ് ആവി പിടിക്കുന്നതും നല്ലൊരു മാര്‍ഗമാണ്.
മദ്യം, ഉറക്കഗുളികകള്‍ എന്നിവ ഒഴിവാക്കുന്നത് ശ്വസനത്തെ സഹായിക്കുകയും കൂര്‍ക്കംവലി ഒഴിവാക്കുകയും ചെയ്യും. പുകവലി കൂര്‍ക്കംവലിക്കുള്ള മറ്റൊരു കാരണമാണ്. പുകവലിക്കുമ്പോള്‍ തൊണ്ടയില്‍ മുഴകളും പഴുപ്പുമുണ്ടാകുകയും ഇത് ശ്വസനത്തിന് ബുദ്ധിമുണ്ടാക്കുകയും ചെയ്യുന്നു. ഇത് കൂര്‍ക്കം വലിക്കുളള മറ്റൊരു കാരണമാണ്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ അല്പം കട്ടിയുള്ള, ഉയര്‍ന്ന തലയിണകള്‍ ഉപയോഗിക്കുക. ഇത് ശ്വസനത്തെ സഹായിക്കും.
മലര്‍ന്നു കിടന്ന് ഉറങ്ങുമ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് കൂര്‍ക്കംവലിക്ക് കാരണമാകും. ഒരു വശത്തേക്ക് തിരിഞ്ഞുകിടക്കുന്നത് കൂര്‍ക്കംവലിക്കുള്ള പരിഹാരമാണ്.
ഉറങ്ങുന്നതിന് മുന്‍പ് പിസ, ബര്‍ഗര്‍ തുടങ്ങിയ തരം ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. ഇത് കഫക്കെട്ടുണ്ടാക്കുകയും ശ്വസനത്തെ ബാധിക്കുകയും ചെയ്യും. രാത്രിയില്‍ ലഘുഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിന് മുന്‍പ് അല്പനേരം നടക്കുന്നതും നല്ലതാണ്. ഇത് ഭക്ഷണം ദഹിക്കുവാന്‍ സഹായിക്കുകയും ഉറക്കത്തെ സുഖമാക്കുകയും ചെയ്യും. അസ്വസ്ഥമായ ഉറക്കവും കൂര്‍ക്കം വലിക്ക് കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
