Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വണ്ണം കുറയ്ക്കാന്‍ എളുപ്പവഴികള്‍

കട്ടന്‍ചായ തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒരു പാനീയമാണ്. ഇതിലെ തിയഫ്ളേവിന്സ് കൊഴുപ്പിനെ പ്രതിരോധിച്ചു നിര്‍ത്തുന്നു. ആന്റി ഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തെ രക്ഷിക്കുകയും ചെയ്യുന്നു. പാലു ചേര്‍ത്താല്‍ ഈ ഗുണങ്ങള്‍ ഇല്ലാതാകും.
ദിവസവും പല പല ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നതും തടി കൂട്ടുമെന്നാണ് കണ്ടെത്തല്‍. പുതിയ ഭക്ഷണമാകുമ്പോള്‍ കൂടുതല്‍ കഴിയ്ക്കും. ഇതാണ് ഇതിനു പിന്നിലെ തത്വം. എന്നാല്‍ പലതരം ഭക്ഷണങ്ങളില്‍ ഫലവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഈ പ്രശ്നമുണ്ടാക്കില്ല.
ഉറക്കക്കുറവും തടി കൂട്ടും. ശരിയായി ഉറങ്ങാത്തവരില്‍ സ്ട്രെസുണ്ടാകും. ഇതിന് കാരണം കോര്‍ട്ടിസോള്‍ എന്ന ഹേര്മോണാണ്. കോര്‍ട്ടിസോള്‍ വിശപ്പു കൂട്ടുകയും ചെയ്യും. ഇത് കൂടുതല്‍ കഴിക്കാനുള്ള പ്രവണതയുണ്ടാക്കും. ശരിയായി ഉറങ്ങാത്തവരില്‍ മറ്റുള്ളവരേക്കാള്‍ 300 ശതമാനം കൂടുതല്‍ കൊഴുപ്പടിയാന്‍ സാധ്യതയുണ്ട്.
പാത്രങ്ങളും ഫോര്‍ക്കും കൊഴുപ്പിനെയും ശരീരഭാരത്തേയും സ്വാധീനിക്കുന്നുണ്ടെന്നാണ് കണ്ടത്തല്‍. ചെറിയ ബൗളിലാണ് ഭക്ഷണമെങ്കില്‍ ഇത് കഴിച്ചു തീര്‍ക്കുക എന്നതായിരിക്കും ഒരാളുടെ ലക്ഷ്യം. എന്നാല്‍ വലിയ പാത്രത്തില്‍ ഭക്ഷണമെടുത്താല്‍ എത്ര കഴിയ്ക്കണം, എവിടെ നിര്‍ത്തണം എന്ന കാര്യത്തില്‍ ചിന്താക്കുഴപ്പമുണ്ടാകും. അതുപോലെ ഭക്ഷണം കഴിയ്ക്കാന്‍ വലിയ ഫോര്‍ക്ക് ഉപയോഗിച്ചാലും കൊഴുപ്പു കുറയുമത്രെ. വലിയ ഫോര്‍ക്കില്‍ വലിയ കഷ്ണങ്ങളായിരിക്കും എടുക്കുക. ഇത് ഭക്ഷണം പെട്ടെന്നു കഴിയാനും പെട്ടെന്നു വയറു പെട്ടെന്നു നിറയാന്‍ ഇട വരുത്തുമെന്നാണ് കണ്ടെത്തല്‍.
ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. വണ്ണം കുറയുമോയെന്നു കാണാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
