Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പാര്‍ട്ടിയില്‍ കുടിയ്ക്കാന്‍ കോക്ക്ടെയില്‍ പോരേ

അല്പമൊന്ന് ശ്രദ്ധ വച്ചാല്‍ തടി കൂടാതെ തന്നെ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാം.
മിക്കവാറും പാര്‍ട്ടികളിലെ ഒഴിവാക്കാനാവാത്ത് ഒന്നാണ് മദ്യം. മദ്യത്തിന് പകരം ഫ്രൂട്ട് കോക്ക്ടെയില്‍ തെരഞ്ഞെടുക്കാം. ഇതില്‍ ക്രീമോ മധുരമോ ഉള്ളത് ഒഴിവാക്കുകയും വേണം.
സ്റ്റാര്‍ട്ടറായി മഞ്ചൂരിയനോ ഫിംഗര്‍ ചിപ്സോ ചിക്കന്‍ വിംഗ്സോ വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പകരം കൊഴുപ്പു കുറഞ്ഞ ചീസുപയോഗിച്ച് ഉണ്ടാക്കിയ ബ്രഡും സാലഡും കഴിയ്ക്കാം.
പ്രധാന ഭക്ഷണത്തില്‍ വറുത്തതിനും പൊരിച്ചതിനുമൊക്കെ പകരം ഗ്രില്‍, ബേക്ക് ചെയ്തതോ ആവിയില്‍ ഉണ്ടാക്കിയതോ ആയോ ഭക്ഷണം ഉള്‍പ്പെടുത്താം. ഫ്രൈഡ് റൈസിന് പകരം പുലാവ് കഴിയ്ക്കാം.
ഭക്ഷണം കഴിയ്ക്കുന്നത് കുറേശെ, എന്നാല്‍ നല്ലപോലെ ചവച്ചരച്ചു വേണം. ഇത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കുന്നത് അമിതഭക്ഷണമാകാതിരിക്കാന് സഹായിക്കും. സൂപ്പു കുടിയ്ക്കുന്നതും അമിതഉഭക്ഷണം കുറയ്ക്കും. ധാരാളം പച്ചക്കറി ടോപ്പിംഗുള്ള ഭക്ഷണങ്ങളും ആരോഗ്യത്തിന് നല്ലതാണ്.
ഭക്ഷണത്തിനൊടുവില്‍ ഡെസെര്‍ട്ട് വേണമെന്നുണ്ടെങ്കില്‍ മധുരം കുറഞ്ഞവ നോക്കി കഴിയ്ക്കുക. ഇവ കുറച്ചേ കഴിയ്ക്കാവൂ എന്നതും പ്രധാനമാണ്.
ഇത്തരം കാര്യങ്ങള്‍ ഓര്‍മയില്‍ വച്ചാല്‍ യാതൊരു ടെന്‍ഷനും കൂടാതെ പാര്‍ട്ടികളില്‍ പങ്കെടുക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
