Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഉദ്യോഗസ്ഥകള്‍ക്ക് പോഷകാഹാരം

ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രധാനമായും ഈ ഭക്ഷണമാണ് ബാക്കിയുള്ള ദിവസം മുഴുവന്‍ ജോലി ചെയ്യാനുളള ഊര്‍ജം നല്‍കുന്നത്. കൊഴുപ്പു കുറഞ്ഞ പാലും പഴവര്‍ഗങ്ങളും പ്രഭാതഭക്ഷണത്തിലുള്പ്പെടുത്താവുന്നവയാണ്. അമിതഭക്ഷണം ഒഴിവാക്കുകയാണ് നല്ലത്. ഇത് ദഹിക്കാന്‍ കൂടുതല്‍ ഊര്ജമെടുക്കുകയും ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.
ജോലിക്കിടെ ഉണക്കപ്പഴങ്ങളോ വെജിറ്റബിള്‍ സാന്‍ഡ്വിച്ചോ കഴിക്കാം. ഇതിന്റെ കൂടെ ജ്യൂസോ കരിക്കിന്വെളളമോ കുടിക്കുന്നതും നല്ലതാണ്.
ഉച്ചഭക്ഷണത്തിന് ചോറ് ഒഴിവാക്കുന്നതാണ് നല്ലത്. ധാന്യങ്ങളും പയറുവര്‍ഗങ്ങളും കഴിക്കാം. കാരറ്റ്, ഗ്രീന്‍പീസ്, ചുവന്ന ചീര, ലറ്റൂസ്, ബ്രൊ്ക്കോളി, കോളിഫഌവര്‍ തുടങ്ങിയവ ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്താം.
വൈകിട്ട് സൂപ്പോ ബ്രൗണ്‍ബ്രഡ് സാന്‍ഡ്വിച്ചോ കഴിക്കാം. വറുത്ത ഭക്ഷണവും ഫാസ്ററ്ഫുഡും ഒഴിവാക്കണം. കാപ്പിയും ചായയും കഴിവതും ഒഴിവാക്കുക. പോഷകഗുണമുള്ള ബിസ്ക്കറ്റുകളും ആവശ്യമെങ്കില്‍ കഴിക്കാം.
രാത്രിഭക്ഷണം ചപ്പാത്തിയാക്കുന്നതായിരിക്കും നല്ലത്. പരിപ്പ്, പച്ചക്കറി സൂപ്പ്, സാലഡ് തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്തണം. വിശപ്പിനനുസരിച്ചു മാത്രം ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിന് മൂന്നുനാലു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
