Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ജോലി സമ്മര്‍ദത്തില്‍ നിന്ന് മോചനം നേടാം

ജോലിസംബന്ധമായ യാത്രകള്‍ കഴിവതും ആസ്വദിച്ചു ചെയ്യുക. പുതിയ സ്ഥലങ്ങളാകുമ്പോള്‍ സമയം കിട്ടുകയാണെങ്കില്‍ ചുറ്റുവട്ടത്തേക്കും ശ്രദ്ധ വയ്ക്കുക. കുടുംബത്തെ കൂടെ കൂട്ടുന്നത് ജോലിയുടെ ടെന്‍ഷന്‍ അകറ്റാന്‍ സഹായിക്കും. എന്നാല്‍ അല്പസമയം അവര്‍ക്കു വേണ്ടി നീക്കി വയ്ക്കുവാനും സാധിക്കണം.
അവധി ലഭിക്കുന്ന ജോലിയാണെങ്കില്‍ അവധിയെടുത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം പുതിയ സ്ഥലങ്ങളിലേക്ക് പോകുക. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സ്വദേശത്തേക്കുള്ള വരവും ഒരാഘോഷമായിരിക്കും.
ആറുമാസത്തിലൊരിക്കലെങ്കിലും ഒന്നോ രണ്ടോ ദിവസത്തേക്ക് യാത്ര പോവുക. യാത്രയ്ക്കിടയില്‍ ജോലിസംബന്ധമായ തിരക്കുകളോ സമ്മര്‍ദമോ കടന്നു വരാന്‍ അനുവദിക്കരുത്. ഇത്തരം ദിവസങ്ങളില്‍ മറ്റെല്ലാ പ്രശ്നങ്ങളും മറന്ന് സന്തോഷിക്കുക. അല്ലെങ്കില്‍ യാത്ര കൊണ്ട് കാര്യമുണ്ടാകില്ല.
ദൂരേയ്ക്കല്ലെങ്കിലും അടുത്ത് പാര്‍ക്കോ ബീച്ചോ ഉണ്ടെങ്കില്‍ ഒഴിവുസമയം ചെലവാക്കാം.
പിരിമുറുക്കം അകറ്റുവാന്‍ മദ്യപിക്കുന്നവരും പുക വലിക്കുന്നവരുമുണ്ട്. ഇത് നിങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്കുമെന്നേയുളളൂ. അതിനപ്പുറം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. തിരക്കു പിടിച്ച ഒരു ദിവസത്തിനൊടുവില്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയോ ഒരു കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കുകയോ ചെയ്യാം. ഇത് പിരമുറുക്കത്തില് നിന്ന് വിടുതല്‍ നല്‍കും.
കൂട്ടുകാരും ബന്ധുക്കളും മനസിന് സന്തോഷം നല്‍കും. ഇവര്‍ക്കൊപ്പം ഇടയ്ക്കെങ്കിലും ഒത്തുചേരാനും ഒരുമിച്ചു ഭക്ഷണം കഴിക്കാനും യാത്രകള്‍ ചെയ്യാനും സമയം കണ്ടെത്തുക.
ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക. പാട്ടു കേള്‍ക്കുക, പുസ്തം വായിക്കുക എന്നിവ പിരമുറുക്കത്തില് നിന്ന് രക്ഷ നേടാനുള്ള വഴികളാണ്.
വ്യായാമങ്ങള്‍ പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്‍കാനുള്ള ഒരു മാര്‍ഗമാണ്. നീന്തല്‍, ജോഗിംങ്ങ് തുടങ്ങിയവ ചെയ്യുക. മനസിനൊപ്പം ശരീരത്തിനും ഇത് നല്ലതാണ്.
യോഗ, മെഡിറ്റേഷന്‍ എന്നിവ പരിശീലിക്കുന്നത് മനസിന് ഏറെ ആശ്വാസം നല്‍കും. ജോലി ചെയ്യാനുള്ള ഏകാഗ്രതയും ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
