Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആരോഗ്യകരമായ ജീവിതത്തിന് ചില വഴികള്‍

ഭക്ഷണം കഴിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ടത് ആസ്വദിച്ചു കഴിക്കുക എന്നതാണ്. ശരീരത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ആവശ്യമാണ്. ഇവയ്ക്കൊപ്പം അല്പം കൊഴുപ്പും ആവശ്യമാണ് എന്നതാണ് സത്യം. വണ്ണം കൂടുമെന്ന കാരണത്താല്‍ മിക്കവാറും പേര് കൊഴുപ്പ് പൂര്‍ണമായും ഒഴിവാക്കാറാണ് പതിവ്. ദിവസം രണ്ടു സ്പൂണ്‍ നെയ്യ് ഏതെങ്കിലും ഭക്ഷണത്തില്‍ ചേര്‍ത്തു കഴിക്കുന്നതു കൊണ്ട് ദോഷമില്ല. നെയ്യ് ഓര്മശക്തിക്ക് നല്ലതാണ്.
ഭക്ഷണത്തിന്റെ കൂടെ ഫലവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. അതാത് കാലങ്ങളില്‍ ലഭിക്കുന്ന പഴങ്ങളായിരിക്കും ഏറെ നല്ലത്. ഇവ വിശപ്പു മാറ്റാനും തൂക്കം വര്‍ദ്ധിപ്പിക്കാതിരിക്കാനും സഹായിക്കും.
ഒരുമിച്ചു ഭക്ഷണം കഴിക്കാതെ കുറേശെയായി പല സമയത്ത് കഴിക്കുക. ഇത് ദഹനത്തെ സഹായിക്കും. ഭക്ഷണം ഒരുമിച്ചു കഴിച്ചാല്‍ ദഹിക്കാന്‍ സമയമെടുക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ഉറക്കം വരുന്ന പ്രതീതിയുമുണ്ടാകും.
ഭക്ഷണം ദഹിക്കാനും മറ്റുള്ള ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം ആവശ്യമാണ്. ചര്‍മത്തിന്റെ വരള്‍ച്ച തടയാനും വെള്ളം അത്യാവശ്യം തന്നെ. ഭക്ഷണത്തിന്റെ കൂടെയോ ഭക്ഷണത്തിന് ശേഷമോ വളരെ ചെറിയ അളവില്‍ വൈനോ വിസ്കിയോ കുടിക്കുന്നതില്‍ ദോഷമില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കിഡ്നിയുടേയും വൃക്കയുടേയും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം ആവശ്യമാണ്. മൂത്രത്തിന്റെ നിറം മഞ്ഞയാണെങ്കില്‍ നിങ്ങള്‍ ആവശ്യത്തിനുളള വെളളം കുടിക്കുന്നില്ലെന്ന് മനസിലാക്കാം.
ഭക്ഷണം പോലെ വ്യായാമവും വളരെ പ്രധാനമാണ്. എവിടെയും എപ്പോള്‍ വേണമെങ്കിലും വ്യായാമം ചെയ്യാം. ഇതിന് പ്രത്യേകിച്ച് സമയമോ സന്ദര്‍ഭമോ ആവശ്യമില്ല.
വിശ്രമവും ആരോഗ്യമുള്ള ഒരു ജീവിതത്തിന് അത്യാവശ്യമാണ്. ഉറക്കം നല്ലൊരു വിശ്രമമാര്ഗമാണ്. പുസ്തകങ്ങള്‍ വായിച്ചോ പാട്ടുകേട്ടോ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തോ നമുക്ക് മനസിന് ഉന്മേഷം നല്‍കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
