Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കമ്പ്യൂട്ടറിന് മുന്നിലിരുന്നാല്‍ സ്പോണ്ടിലൈറ്റിസ്

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ഒരു പ്രധാന പ്രശ്നമാണ് ബാക് പെയിന്‍ അഥവാ നടുവേദന. ഇക്കാരണം കൊണ്ട് ജോലിയുപേക്ഷിക്കേണ്ടി വന്നിട്ടുള്ളവര്‍ വരെയുണ്ടെന്നു പറയുമ്പോള്‍ സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കാവുന്നതേയുള്ളൂ.
പ്രധാനമായും ഇരിക്കുന്ന രീതി ശരിയല്ലാത്തതു കൊണ്ടാണ് നടുവേദന വരുന്നത്. കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടി വരുമ്പോള്‍ നിവര്ന്നിരിക്കണമെന്നു കരുതിയാലും പലപ്പോഴും വളഞ്ഞുപോകുന്നത് സ്വാഭാവികമാണ്. ഇത് പലരും കാര്യമായി എടുക്കാറില്ലെങ്കിലും നടുവേദന വരുത്തി വയ്ക്കുന്ന ഒരു പ്രധാന കാരണമാണിത്.
കുറേ സമയം കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ശരീരത്തിലെ മസിലുകള്‍ക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല. ഇതും നടുവേദനക്ക് കാരണമാകുന്നുണ്ട്.
കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ഇരിക്കുന്ന രീതി ശരിയല്ലെങ്കില്‍ പുറകിലെ മസിലുകള്‍ക്ക് സ്ട്രെയിനുണ്ടാകുകയും ഇത് നടുവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്.
ഇത്തരം ബാക്ക് പെയ്ന് കുറയ്ക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
ശരിയായ രീതിയില്‍ ഇരുന്നാല്‍ ഒരു പരിധി വരെ നടുവേദനയ്ക്ക് പരിഹാരം കണ്ടെത്താം. നിവര്‍ന്നിരിക്കുവാന്‍ ശ്രമിക്കുക. ഇത് സ്പൈനല്‍ കോഡിന് സമ്മര്‍ദം നല്കാതിരിക്കും. സ്പൈനല്‍ കോഡിന് സമ്മര്‍ദമേറ്റാല്‍ സ്പോണ്ടിലൈറ്റിസ് പോലുള്ള രോഗങ്ങളായിരിക്കും ഫലം. നടുവിന് താങ്ങു നല്കുന്ന കുഷ്യനോ മറ്റോ ഉപയോഗിച്ചാല്‍ നടുവു വളഞ്ഞിരിക്കാനുള്ള പ്രവണത കുറയും. കാലുകള്‍ ബലം കൊടുത്ത് നിലത്തൂന്നിയിരിക്കുന്നതും നല്ലതാണ്.
ഒരേ ഇരിപ്പില്‍ തുടര്‍ച്ചയായിരുന്ന് ജോലി ചെയ്യാതെ ഇടയ്ക്ക് എഴുന്നേറ്റ് നില്ക്കുന്നതും നടക്കുന്നതും നല്ലതാണ്. ഇത് രക്തപ്രവാഹത്തെ ശക്തിപ്പെടുത്തുകയും മസിലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. നടുവേദന കുറയ്ക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ലെന്ന് തന്നെ പറയാം. വ്യായാമങ്ങള്‍ നട്ടെല്ലിന് ബലം നല്കാന് സഹായിക്കും. നടക്കുക, ഓടുക, നീന്തുക തുടങ്ങിയവ നല്ല വ്യായാമങ്ങളാണ്.
അമിതഭാരവും നടുവേദനയ്ക്ക് കാരണമാകും. ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായമത്തിലൂടെയും ശരീരഭാരം ക്രമീകരിക്കുക. കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് കുടവയര്‍ വരുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് നട്ടെല്ലിന് ഒന്നുകൂടി സമ്മര്‍ദം നല്‍കുകയാണ് ചെയ്യുന്നത്.
24 മണിക്കൂറും ജോലി ചെയ്യാതെ ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക. ഇത് ശരീരത്തെയും മനസിനെയും റിലാക്സ് ചെയ്യിക്കുകയും നടുവേദന കുറയ്ക്കുകയും ചെയ്യും. ടെന്‍ഷന്‍ കാരണവും പലരിലും നടുവേദന കണ്ടുവരാറുണ്ട്. ഇഷ്ടമുള്ള ഹോബികള്‍ ചെയ്യുന്നതും യോഗ തുടങ്ങിയവ പ്രാക്ടീസ് ചെയ്യുന്നതും ഇതിന് പരിഹാരമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
