Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഭക്ഷണവും ലൈംഗികതയും തമ്മില്‍ ബന്ധം

സ്നേഹം, മോഹം തുടങ്ങിയവയുടെ ഗ്രീക്ക് ദേവതയാ യിരുന്ന അഫ്രൊഡൈറ്റിന്റെ പേരില്‍ നിന്നാണ് അഫ്രൊ ഡിസിയാക് എന്ന വാക്കിന്റെ ഉത്ഭവം. കാമമുണ്ടാക്കുന്ന, ധാതുപുഷ്ടികരമായ, സംയോഗാസക്തിയുണ്ടാക്കുന്ന, വാജീകരണശേഷിയുള്ളവ എന്നെല്ലാമാണ് അര്‍ഥം.
ലൈംഗികശേഷിയെ നിയന്ത്രിക്കാം
മികച്ച ലൈംഗികജീവിതം എന്നതു വെറുതേ അങ്ങു സംഭവിക്കുന്നതല്ല. അതിനു സഹായകരമായ സമീകൃതമായ തും പോഷകഗുണമുള്ളതുമായ ഭക്ഷണക്രമം, സ്ഥിരമായ വ്യായാമം, നല്ല മനസ് എന്നിവ അനിവാര്യമാണ്. വിവിധ ജീവകങ്ങള്‍, സിങ്ക്, സെലീനിയം, മാംസം, കൊഴുപ്പ് തുടങ്ങിയവ ഉചിതമായി അടങ്ങിയ ഭക്ഷണമാണു വേണ്ടത്. ഭക്ഷണമാണ് ഹോര്‍മോണുകള്‍, ഊര്‍ജവ്യവസ്ഥ, മാന സികനില എന്നിവയെ നിയന്ത്രിച്ച് ലൈംഗികശേഷിയെ നിര്‍ണയിക്കുന്നത്.
സിങ്ക്: ലൈംഗിക പ്രചോദനം, ശേഷി, പ്രത്യുല്‍പാദനം, ലൈംഗികാരോഗ്യം തുടങ്ങിയവയ്ക്ക് സിങ്ക് ക്രമീകൃതമായി ഭക്ഷണത്തിലൂടെ ലഭിച്ചിരിക്കണം. പുരുഷബീജത്തിന്റെ യും ടെസ്റ്റോസ്റ്റീറോണ്‍ എന്നു പുരുഷ ഹോര്‍മോണി ന്റെയും ഉല്‍പാദനത്തിനു സിങ്ക് തികച്ചും അനിവാര്യമാണ്.
സിങ്കിന്റെ അഭാവം സ്ത്രീകളില്‍ ലൈംഗികതൃഷ്ണയ്ക്കു കുറവുവരുത്തും. ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. ഒരു ദിവസം ഒരു ഓയിസ്റ്റര്‍ (Oyster) കഴി ക്കാനാണ് വിദേശത്തു ശുപാര്‍ശ ചെയ്യപ്പെടുന്നത്. നമുക്ക് ഓയിസ്റ്ററിനു തുല്യമായ അതേ ഗുണം ലഭിക്കുന്ന കക്കാ യിറച്ചി, കല്ലുമ്മേക്കായ തുടങ്ങിയവ കഴിക്കാം. ഓട്സ് കഞ്ഞിയായി കഴിക്കുക, തവിടുള്ള അരി, റാഗി, പുല്ലരി മുരിങ്ങ തുടങ്ങിയവ കഴിച്ചും സിങ്ക് ലഭ്യത ഉറപ്പാക്കാം.
പുരുഷശക്തിക്ക് സെലീനിയം
അണ്ഡം, പുരുഷബീജം തുടങ്ങിയവയുടെ ശരിയായ ആ രോഗ്യത്തിനു സെലീനിയം എന്ന മിനറല്‍ അനിവാര്യമാണ്. കൊഴുപ്പില്ലാത്ത മാംസം, ഓട്സ് കഞ്ഞി, തടവിടുള്ള ധാന്യ ങ്ങള്‍ എന്നിവയില്‍ നിന്നു സെലീനിയം ആവശ്യമായത്ര ശരീരത്തിനു ലഭിക്കും.
ഫൈറ്റോഈസ്ട്രജനുകള്‍: ഈസ്ട്രജന്‍ എന്ന സ്ത്രീഹോ ര്‍മോണിനോടു സാമ്യമുള്ള സസ്യരാസപദാര്‍ഥമാണ് ഫൈറ്റോഈസ്ട്രജനുകള്‍. പുരുഷനിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ഏറെ അനിവാര്യമാണ് ഇത്.
മാസമുറ തുടങ്ങും മുമ്പ് അനുഭവപ്പെടുന്ന വേദനകളെയും ആര്‍ത്തവവിരാമത്തില്‍ സംഭവിക്കുന്ന കടുത്ത വേദനകളെയും (Hot Flashes) കുറയ്ക്കാന്‍ ഫൈറ്റോഈസ്ട്രജനു കഴിയും. സോയബീനില്‍ ഇതു ധാരാളമായി അടങ്ങിയി ട്ടുണ്ട്.
സോയബീന്‍ കഴിക്കാം: വേള്‍ഡ് അസോസിയേഷന്‍ ഫോ ര്‍ സെക്സോളജിയുടെ വൈസ് പ്രസിഡന്റ് റൂട്ട്ജേഴ്സ് അടിവരയിട്ടു പറയുന്നതു ശ്രദ്ധിക്കുക. ശരീരത്തില്‍ ഈ സ്ട്രജന്‍ നിnല കുറഞ്ഞു തുടങ്ങുമ്പോള്‍ യോനിയുടെ ഉള്‍ ഭാഗം വഴുവഴുപ്പില്ലാതാകും. സോയബീന്‍സിലെ ഘടക ങ്ങള്‍ ഈസ്ട്രജന്‍ ഘടകങ്ങളെ നിയന്ത്രിക്കുകയും യോനി വഴുവഴുപ്പുള്ളതായി തീര്‍ക്കുകയും ലൈംഗികജീവിതത്തി നു കൊഴുപ്പ് നല്‍കുകയും ചെയ്യും.
നാരങ്ങാഫലങ്ങള്‍ കഴിക്കാം
ജീവകം എ: ഉല്‍പാദനക്ഷമതയ്ക്ക് ഈ ജീവകം അനിവാര്യ മാണ്. മുട്ട, കാരറ്റ്, ബട്ടര്‍ തുടങ്ങിയവയില്‍ ജീവകം എ ധാരാളമായുണ്ട്. ഇവയുണ്ടെങ്കിലേ ബീജത്തിനും അണ്ഡ ത്തിനും ഊര്‍ജം ലഭിക്കൂ.
ഫോളിക്ആസിഡും ജീവകം ബി രണ്ടും: വന്ധ്യത ഒഴിവാ ക്കാനും കുട്ടിക്ക് ആരോഗ്യവും ബുദ്ധിശക്തിയും ലഭിക്കു ന്നതിനും ഫോളിക് ആസിഡ് അനിവാര്യമാണ്. ബ്രോക്കോളി, പാലക് ചീര, വാട്ടര്‍ ക്രെസ് (ഒരിനം ചിര) തുടങ്ങിയ കടുംപച്ച നിറമുള്ള പച്ചക്കറികളിലും കാബേജിലും ബീറ്റ്റൂ ട്ടിലും ഫോളിക് അമ്ലം ആവശ്യമായത്ര ഉണ്ട്. ഇവയെല്ലാം പച്ചയായും ജ്യൂസായും ഗുളികയായും കഴിക്കാം.
ജീവകം സി: പുരുഷന്റെ ഉല്‍പാദനക്ഷമത പരിരക്ഷിക്കു ന്നതിനു ജീവകം സി അനിവാര്യമാണ്. 500 മുതല്‍ 1000 മി ഗ്രാം ദിവസേന ഭക്ഷണത്തിലൂടെ ലഭ്യമാക്കണം. ജീവകം സിയുടെ അഭാവത്തില്‍ പുരുഷബീജങ്ങള്‍ പരസ്പരം ഒട്ടി പ്പിടിക്കപ്പെടും. അഗ്ലൂട്ടിനേഷന്‍ എന്നാണിതറിയപ്പെടുന്നത്. ഈ അവസ്ഥ ഉണ്ടായാല്‍ പുരുഷബീജത്തിന് സ്ത്രീ അ ണ്ഡത്തില്‍ പ്രവേശിക്കാനാവില്ല.
നാരാങ്ങവര്‍ഗത്തിലുള്ള എല്ലാ ഫലങ്ങളിലും ജീവകം സി ധാരാളമായുണ്ട്. നാരങ്ങാവെള്ളം ശീലമാക്കിയാല്‍ ജീവ കം സിയുടെ സാന്നിധ്യം ഉറപ്പാക്കാം.
ജീവകം ഇ: ശക്തിയേറിയ ആന്‍റി ഓക്സിഡന്റ് ആണ് ജീവകം ഇ. സ്ത്രീയുടെ അണ്ഡത്തിന്റെ ആരോഗ്യപരി പാലനത്തിനും ജീവകം ഇ അനിവാര്യമാണ്. സണ്‍ഫ്ലവര്‍, സാഫ്ലവര്‍ ഇവയുടെ എണ്ണയിലും എണ്ണക്കുരുക്കളിലും ഈ ജീവകം ധാരാളമായുണ്ട്.
കൂടാതെ സ്ത്രീഹോര്‍മോണായ ഈസ്ട്രജനു തികച്ചും അനിവാര്യമായ മാംഗനീസ് പുരുഷബീജത്തിന് അനിവാര്യ മായ എസന്‍ഷ്യല്‍ ഫാറ്റി ആസിഡ് തുടങ്ങിയവയും ഭക്ഷ ണത്തിലൂടെ ലഭിച്ചിരിക്കണം. മുന്‍പറഞ്ഞ ഭക്ഷണപദാ ര്‍ഥങ്ങളില്‍ നിന്നും ഇവയും ശരീരത്തിനു ലഭിക്കും. എല്ലാ സമീകൃതമായി മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.
ആയിരത്തിലധികം വര്‍ഷങ്ങളായി നാം ലൈംഗികചോദന വര്‍ധിപ്പിക്കുന്ന ഭഷണത്തെക്കുറിച്ചു പറയുന്നു പക്ഷേ അമേരിക്കയിലെ എഫ്ഡിഎ യാതൊരു ഭക്ഷണത്തെയും അഫ്രോഡിസിയാക് ആയി അംഗീകരിച്ചിട്ടില്ലെന്നോര്‍ ക്കുക.
അരോമതെറാപ്പി
മൂക്കിനുള്ളില്‍ മുകള്‍ഭാഗത്തായി ഓള്‍ഫാക്ടറി ബള്‍ബ് ഉണ്ട്. ഇവിടെ എത്തുന്ന മണം മാനസികനിലയെയും വികാ രങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ലിംബിക് സിസ്റ്റത്തില്‍ എത്തും. ചില ഗന്ധങ്ങള്‍ക്ക് നമ്മുടെ ലൈംഗികതൃഷ്ണയെ ഉണര്‍ത്താന്‍ കഴിയും.
സിലറി: പുരുഷഹോര്‍മോണ്‍ ആയ ആന്‍ഡ്രോസ്റ്റിറോണ്‍ സിലറിയില്‍ അടങ്ങിയിട്ടുണ്ട്. സിലറി ചവച്ചു കഴിച്ചു കഴിഞ്ഞാല്‍ ഈ ഹോര്‍മോണ്‍ വിയര്‍പ്പിലൂടെ പുറത്തു വരും. ഇതു സ്ത്രീയെ ആകര്‍ഷിക്കും. അവളിലെ ലൈംഗികതൃഷ്ണയെ ഉണര്‍ത്തും. സിലറി എപ്പോള്‍ കഴിക്കണം എന്നു നിങ്ങള്‍ തീരുമാനിക്കുക. സിലറി കഴിച്ച് ലൈംഗി കഗുണങ്ങള്‍ ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. ആരോഗ്യപര മായി ഗുണകരം തന്നെ. ഇലാങ്- ഇലാങ് സുഗന്ധതൈലം (Ylang Ylang) ഒരു തുള്ളി കിടക്കയില്‍ ഒഴിക്കുക. ദമ്പതി മാരിലെ ആകര്‍ഷണം, ലൈംഗികതൃഷ്ണ ഇവ വര്‍ധി പ്പിക്കും.
ജപ്പാന്‍കാര്‍ ലൈംഗിക യൌവനത്തിനായി കഴിക്കുന്ന കെല്‍പ് (KELP) ഏറെ ഗുണകരമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ കുറവുള്ള സ്ത്രീകള്‍ക്കും ഇതു ബഹുവിശേ ഷമാണ്. കടല്‍പായലില്‍ നിന്നെടുക്കുന്ന ഉണങ്ങിയ കെല്‍ പ് പൊടി, ചപ്പാത്തിയിലും സാലഡുകളിലും വിതറിയാണ് കഴിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications