Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
വണ്ണം തോന്നിക്കുകയേയില്ല: പ്ലസ് സൈസ് വ്യക്തികൾക്കുള്ള ഡ്രസ്സിംഗ് ടിപ്പുകൾ
ശരിയായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റമുണ്ടാക്കും. പ്രത്യേകിച്ച് വണ്ണമുള്ളവര്‍ക്ക് അനുയോജ്യമായ വസ്ത്രധാരണം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. വണ്ണമുള്ളവര്‍ക്ക് ഇണങ്ങുന്ന വസ്ത്രധാരണം സംബന്ധിച്ച ചില ടിപ്പുകള്‍ ഇതാ.
ശരീരത്തിന് ചേരുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് രൂപസൗന്ദര്യത്തിലും ആത്മവിശ്വാസത്തിലും വളരെ പ്രധാനമാണ്. വണ്ണമുള്ളവര്‍ വളരെ ഇറുകിയതോ അയഞ്ഞതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇറുകിയ വസ്ത്രങ്ങള്‍ വണ്ണം എടുത്തുകാണിക്കും. അയഞ്ഞ വസ്ത്രങ്ങള്‍ കൂടുതല്‍ വണ്ണം തോന്നിപ്പിക്കും.

നിറങ്ങള്‍
കറുപ്പ്, നേവിബ്ലൂ, കടും ചാരനിറം തുടങ്ങിയ ഇരുണ്ട നിറങ്ങള്‍ ശരീരത്തിന് വണ്ണം തോന്നിക്കില്ല. ഈ നിറങ്ങള്‍ ഇളം നിറങ്ങളെപ്പോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നില്ല. ഏതെങ്കിലും ഭാഗത്ത് പ്രത്യേകമായുള്ള വണ്ണം അല്ലെങ്കില്‍ അധിക ഭാരം മറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
വരകളുള്ള വസ്ത്രങ്ങള്‍
നീളത്തില്‍ വരകള്‍ ഉള്ള വസ്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ ഉയരവും മെലിഞ്ഞതായും തോന്നിപ്പിക്കും.
വലിയ പാറ്റേണുകള്‍ ഒഴിവാക്കുക
വലിയ പാറ്റേണുകള്‍ ഉള്ള വസ്ത്രങ്ങള്‍ ശരീര വലുപ്പത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കും. പകരം, ചെറിയ പാറ്റേണുകളോ കടും നിറങ്ങളോ തിരഞ്ഞെടുക്കുക. ഈ ഓപ്ഷനുകള്‍ ശരീരത്തിന് ഉള്ള യഥാര്‍ത്ഥ വണ്ണത്തേക്കാള്‍ കുറവേ തോന്നിക്കൂ.

വി-നെക്ക് ടോപ്പുകള്‍ ധരിക്കുക
വി-നെക്ക് ടോപ്പുകള്‍ കഴുത്തുിനും ശരീരത്തിനും കൂടുതല്‍ നീളം തോന്നിക്കും. ഒരു സ്ലിമ്മിംഗ് പ്രഭാവം സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഉയര്‍ന്ന നെക്ലൈനുകള് ഒഴിവാക്കുക, ഇത് നിങ്ങളുടെ കഴുത്ത് ചെറുതും വീതിയുമുള്ളതായി തോന്നിക്കും.
വസ്ത്രങ്ങള്‍ ലെയര്‍ ചെയ്യുക
ലെയറിംഗിലൂടെ അമിത വണ്ണമുള്ള ഭാഗങ്ങള്‍ മറയ്ക്കാന്‍ സാധിക്കും. നന്നായി ഫിറ്റ് ചെയ്യുന്ന ജാക്കറ്റ് അല്ലെങ്കില്‍ ഒരു കാര്ഡിഗന് കൂടുതല്‍ ഒതുക്കമുള്ള രൂപം നല്‍കും.
ശരിയായ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക
ശരീരത്തെ ശരിയായി കവര്‍ ചെയ്യുന്ന മെറ്റീരിയല്‍ തിരഞ്ഞെടുക്കുക. കട്ടിയുള്ള തുണിത്തരങ്ങള്‍ ഒഴിവാക്കുക. മൃദുവായ, ഒഴുകുന്ന തരം തുണിത്തരങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്കാന് കഴിയും.
തിളങ്ങുന്ന തുണിത്തരങ്ങള്‍ ഒഴിവാക്കുക
തിളങ്ങുന്ന തുണിത്തരങ്ങള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ശരീരത്തെ വലുതായി കാണുകയും ചെയ്യും. പകരം പ്രകാശം ആഗിരണം ചെയ്യുന്ന മാറ്റ് തുണിത്തരങ്ങള്‍ ഉപയോഗിക്കുക. ഇത് സുഗമമായ രൂപം സൃഷ്ടിക്കാന്‍ സഹായിക്കും.
അടിവസ്ത്രങ്ങളിലും ശ്രദ്ധ വേണം
നല്ല അടിവസ്ത്രങ്ങള്‍ നിങ്ങളുടെ ശരീരത്തിന് സപ്പോര്‍ട്ടും ആകൃതിയും നല്കുന്നു.. നന്നായി ഫിറ്റ് ചെയ്യുന്ന ബ്രായും മറ്റ് അടിവസ്ത്രങ്ങളും മേല്‍വസ്ത്രങ്ങള്‍ ശരീരവുമായി എങ്ങനെ യോജിക്കുന്നു എന്നതില്‍ വലിയ മാറ്റമുണ്ടാക്കും.

ആക്സസറികള്‍ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക
ചില ആക്സസറികള്‍ വണ്ണക്കൂടുതലുള്ള ഭാഗങ്ങളെ എടുത്തുകാണിക്കും. അതേസമയം വസ്ത്രത്തിന് ഇണങ്ങുന്ന ഒരു നെക്ലേസിനോ കമ്മലുകള്ക്കോ നിങ്ങളുടെ മുഖത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. വയറിലും അരഭാഗത്തും വണ്ണമുള്ളവര്‍ ബെല്‍റ്റുകള്‍ ഒഴിവാക്കുക.
ഷൂസും പ്രധാനമാണ്
അല്‍പ്പം ഹീല്‍ ഉള്ള ഷൂകള്‍ക്ക് നിങ്ങളുടെ കാലുകള്‍ക്ക് നീളം തോന്നിപ്പിക്കാന്‍ കഴിയും. കാലിന്റെ കണങ്കാല് വണ്ണമുള്ളതാണെങ്കില്‍ സ്ട്രാപ്പുകളുള്ള ഷൂകള്‍ ഒഴിവാക്കുക, കാരണം അവ പാദത്തിന് കൂടുതല്‍ വീതിയുള്ളതായി തോന്നിക്കും.
ആത്മവിശ്വാസമാണ് പ്രധാനം

നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നിക്കുന്നവ ധരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആത്മവിശ്വാസത്തിന് ഏത് വസ്ത്രവും മികച്ചതാക്കാന്‍ കഴിയും.



Click it and Unblock the Notifications

