Latest Updates
-
ഇന്നത്തെ രാശിഫലം: ഒക്ടോബർ 8, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം
വാട്ടര്‍ ചെസ്നട്ട് ആന്‍ഡ് മഷ്റും ഫ്രൈ
ഈ ഡിഷ് നിങ്ങള്‍ക്ക് ചില്ലിചിക്കന് പകരം ഫ്രൈഡ്റൈസിനൊപ്പം വിളമ്പാവുന്നതാണ്,
നിങ്ങള്‍ വീക്കെന്റില്‍ വ്യത്യസ്ഥമായ എന്തെങ്കിലും പാകം ചെയ്യാന്‍ ആലോചിക്കാറുണ്ടോ , ആരോഗ്യകരമായതുമായ ഭക്ഷണം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുമ്പത്തിനും മുന്നില്‍ സമ്മാനിക്കേണമെന്നാഗ്രഹമുണ്ടെങ്കില് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഈ ഡിഷ് പരീക്ഷിക്കാവുന്നതാണ്. ഇത് ഒരു വെജിറ്റേറിയന്‍ ഡിഷ് ആണെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഈ ഡിഷ് നിങ്ങള്‍ക്ക് ചില്ലിചിക്കന് പകരം ഫ്രൈഡ്റൈസിനൊപ്പം വിളമ്പാവുന്നതാണ്, നോണ്‍ വെജിറ്റേറിയനായവര്വരെ ഈ ഡിഷ് കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ ആഗ്രഹിക്കുന്നതാണ്.

ഈ ഡിഷ് പാകം ചെയ്യാന്‍ വളരെ എളുപ്പവും ആവിശ്യമായ ചേരുവകള്‍ ഏതൊരു സൂപ്പര്‍മാര്‍ക്കറ്റിലും ലഭിക്കുന്നതുമാണ്. അതിനാല്‍ തന്നെ ഈ ഞാറാഴ്ച പുതുമയുള്ള ഈ ഡിഷ് ഒന്നു പരീക്ഷിച്ചു നോക്കുമല്ലോ , നിങ്ങളുടെ ഫാമിലിക്ക് ഇതൊരു ആശ്ചര്യമാവട്ടേ.

ചേരുവകള്‍
വാട്ടര്‍ ചെസ്നട്ട് - 1 കപ്പ്
ബട്ടന് മഷ്റും - 1 കപ്പ്
പച്ചമുളക് - 2-3 (കഷ്ണങ്ങളാക്കിയത്)
ഇഞ്ചി - 1 ഇഞ്ച് (കഷ്ണങ്ങളാക്കിയത്)
വെളുത്തുള്ളി 10 അല്ലി (കഷ്ണങ്ങളാക്കിയത്)
സവോള - 1 മീഡീയം സൈസ്
യോസ്റ്റര് സോസ് - 1 ടേബിള്‍ സ്പൂണ്‍
സോയ സോസ് - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവിശ്യത്തിന്
പഞ്ചസാര - ഒരു നുള്ള്
എണ്ണ
ഉണങ്ങിയ കുരുമുളക് - 1 ടീ സ്പൂണ്‍ (ചതച്ചത്)
വിനാഗിര്‍ - 1 ടീ സ്പൂണ്‍
കോണ്‍ ഫ്ളോര്‍ - 2 ടേബിള്‍ സ്പൂണ്‍
പാര്‍സ്ലി- ഒരുപിടി - (കഷ്ണങ്ങളാക്കിയത്)

തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. ഇതിലേക്ക് വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക് എത്തിവ ഇട്ട് വഴറ്റുക. ഇതിലേക്ക സവോള ചേര്‍ത്ത് വഴറ്റുക. ശേഷം ഈ പാനിലേക്ക് കൂണ് , ഉപ്പ് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായ് മ്ക്സ് ചെയ്യുക. കൂണിലെ ഈര്‍പ്പം മാറിയ ശേഷം വാട്ടര്‍ ചെസ്നട്ട് ചേര്‍ത്ത് മ്ക്സ് ചെയ്യുക. ശേഷം യോസ്റ്റര് സോസ് , സോയ സോസ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുക.

ഒരു പാത്രത്തില്‍ വെള്ളം എടുത്ത് കോണ്‍ഫ്ളോര്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. കഷ്ണങ്ങളാക്കിവച്ച പാര്‍സ്ലി ഇതിലേക്ക്ചേര്ക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇതിലേക്ക് 1 ടീ സ്പൂണ്‍ വിനാഗിര്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് മിക്സ്ചെ യ്യുക. ഒരു പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്.




Click it and Unblock the Notifications

