Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വറുത്തരച്ച കൂണ് കറി
കൂണ് വെജിറ്റേറിയനിടയിലെ നോണ് വെജിറ്റേറിയനാണെന്നു പറയാം. ഇറച്ചിയിലെ ഗുണങ്ങള് ഉണ്ടെന്നു മാത്രമല്ല, വേണ്ട രീതിയില് വച്ചാല് ഇറച്ചിയുടെ അല്പം രുചിയും തോന്നും.
കൂണ് പല തരത്തിലും കറി വയ്ക്കാം. വറുത്തരച്ച കൂണ് കറി മലയാളികള്ക്കു പ്രത്യേകിച്ചും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

കൂണ്-250 ഗ്രാം
തേങ്ങ ചിരകിയത്-അര മുറി
ഉണക്കമുളക്-2
വെളുത്തുള്ളി-2 അല്ലി
ചെറിയുള്ളി-2
മുളകുപൊടി-1 ടീസ്പൂണ്
മല്ലിപ്പൊടി-1 ടീസ്പൂണ്
മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
ഒരു പാനില് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്ത്തു മൂപ്പിയ്ക്കുക.
വൃത്തിയാക്കി കഷ്ണങ്ങളാക്കിയ കൂണ് ഇതിലേയ്ക്കിട്ട് ഇളക്കുക.
മറ്റൊരു പാനില് തേങ്ങ, കറിവേപ്പില, വെളുത്തുള്ളി, ഉള്ളി, ഉണക്കമുളക് എന്നിവ ചേര്ത്ത് ചുവക്കനെ വറുക്കണം. ഇത് ചൂടാറുമ്പോള് വെള്ളം ചേര്ത്ത് മയത്തില് അരയ്ക്കണം.
ഈ അരപ്പ് കൂണില് ചേര്ത്തിളക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്ത്ത് വേവിച്ചെടുക്കാം. വറുത്തരച്ച കൊഞ്ചു കറി



Click it and Unblock the Notifications
