For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വറുത്തരച്ച കൊഞ്ചു കറി

|

ചെമ്മീനും ഇതിന്റെ ചെറിയൊരു വകഭേദമായ കൊഞ്ചുമെല്ലാം മലായളികള്‍ക്ക് ഒഴിവാക്കാനാവാത്തവയാണ്.

കൊഞ്ച് വറുത്തും കറി വച്ചും മസാലയാക്കിയുമെല്ലാം കഴിയ്ക്കാം.

കൊഞ്ച് വറുത്തരച്ചും തയ്യാറാക്കാം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

konchu curry

കൊഞ്ച്-അരക്കിലോ
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്

വറുത്തരയ്ക്കാന്‍

തേങ്ങ ചിരകിയത്-അര മുറി
മുഴുവന്‍ മല്ലി-3 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക്-6
വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍
ചെറിയുള്ളി-10

കറിയ്ക്ക്
ഉലുവ-കാല്‍ ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍
സവാള-1
പുളി-ചെറുനാരങ്ങാവലുപ്പത്തില്‍
കറിവേപ്പില

വറവിന്

കടുക്-കാല്‍ ടീസ്പൂണ്‍
ചെറിയുള്ളി-6
ഉണക്കമുളക്-2

കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.

വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക.

ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക.

ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക.

ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ്, പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.

ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം.

ഇത് വെന്തു കഴിയുമ്പോള്‍ വറുത്തിടാനുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടണം.

വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.

English summary

Kocnhu Varutharacha Curry

Here is a tasty recipe of konchu varutharacha curry. Read more to know about this,
X
Desktop Bottom Promotion