Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സിപിംള് ഉരുളക്കിഴങ്ങു മസാല
പലപ്പോഴും എളുപ്പമുണ്ടാക്കാവുന്ന കറികള്ക്ക് ആശ്രയിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് ഉരുളക്കിഴങ്ങ്, തക്കാളി, സവാള എന്നിവ.
ഉരുളക്കിഴങ്ങു കൊണ്ടു പല രുചികളിലും വിഭവങ്ങള് തയ്യാറാക്കാന് സാധിയ്ക്കും.
എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു ഉരുളക്കിഴങ്ങു മസാല റെസിപ്പി അറിയൂ. ചോറിനും ചപ്പാത്തിയ്ക്കുമെല്ലാം ഇത് ഉപയോഗിയ്ക്കാം.

ഉരുളക്കിഴങ്ങ്-6
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള് സ്പൂണ്
കുരുമുളകുപൊടി-2 ടേബിള് സ്പൂണ്
പച്ചമുളക്-3
മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
മല്ലിയില
കറിവേപ്പില
ചെറുനാരങ്ങാനീര്
ഉരുളക്കിഴങ്ങ് ഉടയാത്ത, എന്നാല് നല്ലപോലെ വെന്ത പരുവത്തില് വേവിച്ചു തൊലി കളയുക. ഇത് ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി അരിയാം.
പച്ചമുളക് ചെറുതായി വട്ടത്തില് അരിയുക.
ഒരു പാനില് ഓയില് തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് കറിവേപ്പിലയിട്ടു വറക്കുക. പച്ചമുളകും ചേര്ക്കാം.
ഇതിനു ശേഷം ഉരുളക്കിഴങ്ങ് കഷ്ണങ്ങള് ചേര്ത്തിളക്കണം. അല്പനേരം ഇളക്കുക. ഉപ്പു ചേര്ത്തിളക്കുക. ഇവ ഇളം ബ്രൗണ് നിറമാകണം.
ഇതിലേയ്ക്ക് മഞ്ഞള്പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്ത്തിളക്കണം.
പിന്നീട് മല്ലിയില, ചെറുനാരങ്ങാനീര് എന്നിവ ചേര്ത്തിളക്കണം.
കൂടുതല് എരിവു വേണ്ടവര്ക്ക് കുരുമുളകു പൊടി കൂടുതലിടാം. ഫ്രഷായ കുരുമുളക് അധികം പൊടിയാത്ത രീതിയില് ചേര്ക്കുന്നതാണ് കൂടുതല് നല്ലത്.ഉരുളക്കിഴങ്ങു കറി, എളുപ്പത്തില്



Click it and Unblock the Notifications
