Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മഷ്റും മഞ്ചൂരിയന് ഗ്രേവി
കൂണ് ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഇറച്ചിയുടെ ഗുണങ്ങള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ വെജിറ്റേറിയന്‍കാര്‍ പ്രത്യേകം കഴിയ്ക്കേണ്ട ഒന്ന്.
കൂണ് കൊണ്ട് രുചികരമായ പല വിഭവങ്ങളുമുണ്ടാക്കാം. പ്രത്യേകിച്ച് ചൈനീസ് വിഭവങ്ങള്‍. മഷ്റൂം മഞ്ചൂരിയന് ഇതില്‍ ഒന്നാണ്. ഇത് ഡ്രൈ ആയും ഗ്രേവിയോടു കൂടിയും ഉണ്ടാക്കാം.
മഷ്റൂം മഞ്ചൂരിയന് ഗ്രേവി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, ചപ്പാത്തിയ്ക്കൊപ്പം ഉപയോഗിയ്ക്കുവാന്‍ പറ്റിയ ഒന്നാന്തരം വിഭവമാണിത്.
മഷ്റൂം-200 ഗ്രാം
സവാള-3
ക്യാപ്സിക്കം-1
പച്ചമുളക്-4
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-4
തക്കാളി-2
വിനെഗര്‍-അര ടീസ്പൂണ്‍
സോയാസോസ്-2 ടീസ്പൂണ്‍
മുളകുപൊടി-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍
ഉപ്പ്
കൂണ് നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ടു കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ പുരട്ടി വയ്ക്കണം. ഇത് 15 മിനിറ്റു വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റണം. പിന്നീട് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്തു വഴറ്റുക.
ഇതിലേക്ക് ക്യാപ്സിക്കം കഷ്ണങ്ങള്‍ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക.
ഇതിലേയ്ക്ക് ഉപ്പ്, വിനെഗര്‍, പച്ചമുളക്, തക്കാളി ഉടച്ചത്, സോയായോസ് എന്നിവ ചേര്‍ത്തിളക്കണം. കൂണ് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം.
കൂണ് വെന്ത് ഗ്രേവി കുറുകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
