Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മഷ്റൂം പുലാവ് ഉണ്ടാക്കാം
മഷ്റൂം അഥവാ കൂണ് ആരോഗ്യത്തിന് നല്ലൊരു ഭക്ഷണമാണ്. പ്രത്യേകിച്ച് സസ്യാഹാരം കഴിയ്ക്കുന്നവര്‍ക്ക്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കാത്തതു കൊണ്ടുള്ള കുറവുകള്‍ ഇത് നികത്തുമെന്നാണ് പറയുന്നത്.
കൂണ് കൊണ്ട് സ്വാദിഷ്ടമായ പല കറികളും ഉണ്ടാക്കാം. ഇതുകൊണ്ട് പുലാവും ഉണ്ടാക്കും. മഷ്റൂം പുലാവ് എങ്ങനെയാണ് ഉണ്ടാക്കുകയെന്നു നോക്കൂ,

അരി-അരക്കിലോ
സവാള-2
തക്കാളി-1
പച്ചമുളക്-1
കടുക്-1 ടീസ്പൂണ്‍
കൂണ്-200 ഗ്രാം
ഗ്രീന്‍പീസ്-അരകപ്പ്
ചോളം-ഒരു കപ്പ്
എണ്ണ
ഉപ്പ്
അരി കഴുകി വെള്ളമൊഴിച്ച് പാകത്തിന് വേവിച്ചെടുക്കുക. ചോളവും ഗ്രീന്‍പീസും വേവിച്ചെടുക്കണം.
ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് കടുകിട്ടു പൊട്ടിയ്ക്കുക. പച്ചമുളക് ഇതിലേയ്ക്കു ചേര്‍ക്കുക. സവാള ചേര്‍ത്ത് വഴറ്റണം.
പാനിലേയ്ക്ക് തക്കാളി, ഉപ്പ് ചേര്‍ത്തിളക്കുക. ഇത് അല്പനേരം വേവിയ്ക്കണം.
ഇതിനു ശേഷം അരിഞ്ഞു വച്ചിരിയ്ക്കുന്ന കൂണ് ഇതിലേക്കു ചേര്‍ത്തിളക്കി വേവിയ്ക്കുക. ഇത് ഒരുവിധം പാകമാകുമ്പോള്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ഗ്രീന്‍പീസ്, ചോളം എന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ വെള്ളം വറ്റിച്ചെടുക്കണം.
വേവിച്ചു വച്ചിരിയ്ക്കുന്ന ചോറ് ഇതിലേയ്ക്കിട്ട് ഇളക്കിയെടുക്കണം. ഇത് രണ്ടു മിനിറ്റ് വേവിച്ച ശേഷം വാങ്ങി വയ്ക്കാം.
മഷ്റൂം പുലാവ് ചൂടോടെ കഴിയ്ക്കാം.



Click it and Unblock the Notifications
