Latest Updates
-
ന്യൂമറോളജി റൂട്ട് 6: ഇന്നത്തെ ദിവസം സ്നേഹവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തുമോ? -
ദഹി ഹണ്ഡി 2026: മുംബൈയിൽ ഗതാഗത നിയന്ത്രണം; ആഘോഷങ്ങൾക്കിടയിൽ കുടുങ്ങാതിരിക്കാൻ ഈ വഴികൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം -
ഓണത്തിന് അതിഥികൾ എത്തും മുൻപ് വീടിന്റെ മുൻവാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
പഠനമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ; കുട്ടികളുടെ ഏകാഗ്രതയും മാർക്കും കുതിച്ചുയരും! -
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്: ദുബായിൽ ആര് വാഴും ആര് വീഴും? സെമി ലക്ഷ്യമിട്ട് നീലപ്പട -
മേക്കപ്പിനൊപ്പം തിളങ്ങുന്ന ചർമ്മം; കത്രീന കൈഫിന്റെ കെയ് ബ്യൂട്ടി സ്കിൻകെയർ വിപണിയിൽ, അറിയാം പ്രത്യേകതകൾ
ഡയറ്റെടുക്കുമ്പോള്‍ കൊഴുപ്പില്ലാത്ത വിഭവങ്ങള്‍
തടി കുറയ്ക്കാന്‍ പലരും സ്വീകരിയ്ക്കുന്ന വഴിയാണ് ഡയറ്റ്. ഭക്ഷണനിയന്ത്രണം എന്നതാണ് ഡയറ്റു കൊണ്ടുദ്ദേശിയ്ക്കുന്നത്. അല്ലാതെ പലരു കരുതുന്നതു പോലെ ഭക്ഷണം ഉപേക്ഷിയ്ക്കുന്നതല്ല.
ഡയറ്റിലുള്ളവര്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ടത് അത്യവശ്യമാണ്. പട്ടിണി കിടക്കുന്നതും ഭക്ഷണത്തിന്റെ അളവ് വല്ലാതെ കുറയ്ക്കുന്നതുമെല്ലാം ആരോഗ്യത്തെ ബാധിയ്ക്കും.
ഡയറ്റെടുക്കുമ്പോള്‍ കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങളാണ് സാധാരണ കഴിയ്ക്കേണ്ടത്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

സാലഡുകള്‍
ഡയറ്റിലുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണമാണ് സാലഡുകള്‍. പ്രത്യേകിച്ച് ഇലക്കറികള്‍ ചേര്‍ന്ന സാലഡുകള്‍.

മീന്‍
മീന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. എന്നാല്‍ വറുത്തത് ഒഴിവാക്കണം. ഗ്രില്‍ ചെയ്തതോ കറി വച്ചതോ ആയ മത്സ്യമാണ് ഏറ്റവും നല്ലത്.

ചിക്കന്‍ ബ്രൊക്കോളി
ചിക്കനും ബ്രൊക്കോളിയും ചേര്‍ത്തുണ്ടാക്കുന്ന ചിക്കന്‍ ബ്രൊക്കോളി ഡയറ്റെടുക്കുന്നവര്ക്കുപയോഗിയ്ക്കാം. ബ്രൊക്കോളി ചിക്കന്‍ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ പ്രോട്ടീന്‍, വൈറ്റമിന്‍ കെ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

ഓട്സ് ദോശ
ബ്രേക് ഫാസ്റ്റിന് ഓട്സ് കൊണ്ടുണ്ടാക്കിയ ദോശ നല്ലൊരു വിഭവമാണ.് ആരോഗ്യകരവും അതേ സമയം കൊഴുപ്പു കുറഞ്ഞതുമായ ഒന്ന്.

ബീന്‍സ് പൊരിയല്
ബീന്‍സ് ഉപയോഗിച്ചുണ്ടാക്കുന്ന ബീന്‍സ് പൊരിയല് ആരോഗ്യകരമായ മറ്റൊരു വിഭവമാണ്.

സിന്നമണ്‍ റോള്‍സ്
മധുരം വേണമെന്നുള്ളവര്‍ക്ക് കറുവാപ്പട്ട കൊണ്ടുണ്ടാക്കുന്ന സിന്നമണ്‍ റോള്‍സ് ഉപയോഗിക്കാം. കറുവാപ്പട്ട ശരീരത്തിലെ കൊഴുപ്പു കുറയ്ക്കും.

ചെറുപയര്‍ സാലഡ്
ചെറുപയര്‍ മുളപ്പിച്ചതുകൊണ്ടുണ്ടാക്കുന്ന സാലഡ് പോഷകസമൃദ്ധവും അതേ സമയം കൊഴുപ്പില്ലാത്തതുമാണ്.

ദഹി ചിക്കന്‍
കൊഴുപ്പു കുറഞ്ഞ രീതിയില്‍ ദഹി ചിക്കന്‍ തയ്യാറാക്കാം.

വെളുത്തുള്ളി ചട്നി
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതു കൊണ്ട് വെളുത്തുള്ളി ചട്നിയുണ്ടാക്കാം.



Click it and Unblock the Notifications