Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ലഞ്ച് ബോക്സൊരുക്കാന്‍ ചില വിഭവങ്ങള്‍
കുട്ടികള്‍ക്കായാലും വലിയവര്‍ക്കായാലും ലഞ്ച് ബോക്സൊരുക്കുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. നാളെഎന്തു തയ്യാറാക്കുമെന്നു കരുതി ചിന്താക്കുഴപ്പത്തിലാകുന്നവരും ആലോചിച്ചു തല പുണ്ണാക്കുന്നവരുമുണ്ട്.
കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും സ്വാദിഷ്ടമായ, കഴിയ്ക്കാന്‍ എളുപ്പമുള്ള, എന്നാല്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വിഭവങ്ങള്‍ തയ്യാറാക്കുന്നതാണ് നല്ലത്. ഇതിനായി ചേരുന്ന ചില വിഭവങ്ങളുമുണ്ട്.
ലഞ്ച് ബോക്സില്‍ പായ്ക്കു ചെയ്യാവുന്ന ചില വിഭവങ്ങളെക്കുറിച്ചറിയൂ, ഇവ തയ്യാറാക്കാന്‍ എളുപ്പവുമാണ്, അതേ സമയം മിക്കവാറും പേര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്യും.

എഗ് നൂഡില്‍സ്
എഗ് നൂഡില്‍സ് ഇപ്രകാരം എളുപ്പം തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ്. സ്വാദും അതേ സമയം മുട്ടയുടെ ഗുണങ്ങള്‍ ഒത്തിണങ്ങുകയും ചെയ്യുന്ന ഒരു വിഭവം.

ക്യാരറ്റ് റൈസ്
ലഞ്ചിന് എളുപ്പ തയ്യാറാക്കാവുന്ന ഒന്നാണ് ക്യാരറ്റ് റൈസ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇത് ഇഷ്ടപ്പെടുകയും ചെയ്യും. പോഷകസമ്പുഷ്ടവുമാണ്.

സാന്റ്വിച്ചുകള്‍
സാന്റ്വിച്ചുകള്‍ ഉച്ചയ്ക്കു ലഘുഭക്ഷണം മതിയെന്നുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു വിഭവമാണ്. ഇത് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ രീതികളില്‍ തയ്യാറാക്കാം.

പീസ് പുലാവ്
പീസ് പുലാവ് ചോറിന്റെ ഒരു വകഭേദമാണ്. ഉണ്ടാക്കുവാന്‍ എളുപ്പം. അതേ സമയം സ്വാദിഷ്ടവുമാണ്.

ഒണിയന്‍ ചീസ് പറാത്ത
ഉച്ചയ്ക്ക ഗോതമ്പു വിഭവം മതിയെന്നുള്ളവര്‍ക്ക് ഒണിയന്‍ ചീസ് പറാത്ത തയ്യാറാക്കാം. ഇതിന് മറ്റു കറികള്‍ വേണമെന്നില്ല.

ചിക്കന്‍ റൈസ്
ചിക്കന്‍ കൂടിയേ തീരൂവെന്നുള്ളവര്ക്ക് ചിക്കന്‍ റൈസ് തയ്യാറാക്കാം. ഇത് മൈക്രോവേവിലും തയ്യാറാക്കാവുന്നതേയുള്ളൂ.

ചൈനീസ് നൂഡില്‍സ്
നൂഡില്‍സിന്റെ വകഭേദമായ ചൈനീസ് നൂഡില്‍സ് ഒലീവ് ഓയില്‍, സോയാസോസ് എന്നിവ ചേര്‍ത്തുണ്ടാക്കാം.

മിന്റ് പനീര്‍ പുലാവ്
പുതിനയില ചേര്‍ത്ത മിന്റ് പനീര്‍ പുലാവ് ലഞ്ച് ബോക്സിനു ചേര്‍ന്ന ഒരു വിഭവം തന്നെയാണ്.

ചിക്കന്‍ പറാത്ത
പൊറോട്ടയോയും ചിക്കനോടും പ്രത്യേക ഇഷ്ടമുള്ളവരാണ് മലയാളികള്‍. ഇതു രണ്ടും ചേര്‍ന്ന കേരളാ ചിക്കന്‍ പറാത്തയും ലഞ്ചിന് ഉപയോഗിയ്ക്കാം.

വംഗി ബാത്
കര്‍ണാടകയിലെ വിഭവമാണ് വംഗി ബാത്. ചോറില്‍ മറ്റു രുചികള്‍ പരീക്ഷിയ്ക്കുവാന്‍ താല്പര്യമുള്ളവര്ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്ന്.



Click it and Unblock the Notifications
