Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
എളുപ്പം, വെജിറ്റബിള്‍ സാന്റ്വിച്ച്

സാന്റ്വിച്ച് ബ്രെഡ്
സവാള
ക്യാപ്സിക്കം
ക്യാരറ്റ്
മയോനീസ്
ഒറിഗോനോ
ടൊമാറ്റോ സോസ്
സവാള, ക്യാപ്സിക്കം എന്നിവ വളരെ ചെറുതാക്കി മുറിയ്ക്കുക. ഇതിലേക്ക് ക്യാരറ്റ് ഗ്രേറ്റു ചെയ്തിടണം. അല്പം മല്ലിയിലയും ചെറുതാക്കി മുറിച്ചിടുക. ഇവ നല്ലപോലെ കൂട്ടിച്ചേര്‍ക്കണം.
പച്ചക്കറികളുടെ കൂട്ടിലേക്ക് അല്പം ഒറിഗാനോ ഇടുക. ഇതിലേക്ക് അല്പം ടൊമാറ്റോ സോസ്, മയോനീസ് എന്നിവ ചേര്‍ക്കണം. മയോനീസ് അല്പം കൂടുതല്‍ ചേര്‍ക്കണം. ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കി കുഴമ്പരൂപത്തിലാക്കുക.
രണ്ടു കഷ്ണം സാന്റ്വിച്ച് ബ്രെഡ് എടുക്കുക. ഒരു കഷ്ണത്തില്‍ മുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് നല്ലപോലെ പുരട്ടുക. മറ്റേ കഷ്ണം ഇതിന് മുകളില്‍ വയ്ക്കണം.
ബ്രെഡിനെ സാന്്വിച്ച് ആകൃതിയില്‍ കോണായി മുറിയ്ക്കുക. സോസ് ചേര്‍ത്ത് കഴിയ്ക്കാം.
മേമ്പൊടി
വെജിറ്റബിള്‍ സാന്റ്വിച്ചില്‍ ക്യാപ്സിക്കം കൂടുതലും ക്യാരറ്റ് കുറവുമെടുക്കുന്നതാണ് നല്ലത്. ബ്രെഡ് അല്പം നെയ്യ് പുരട്ടി മൊരിച്ച ശേഷം ഇതിനുള്ളില്‍ കൂട്ടു വച്ചും സാന്റ്വിച്ച് തയ്യാറാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
