Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
വജ്രാസനം: ദിവസവും വെറും 3 മിനിറ്റ്, മാജിക് പോലെ മുടി കൊഴിച്ചില്‍ മാറും: അനുഭവം കൊണ്ട് വിശ്വസിക്കാം
യോഗാസനം ആരോഗ്യ ഗുണങ്ങള്‍ നല്‍കും എന്ന് നമുക്കറിയാം. എന്നാല്‍ ഇത് ആരോഗ്യത്തെ മാത്രമല്ല സ്വാധീനിക്കുന്നത് എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കണം. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യത്തിനും യോഗാസനം മികച്ചതാണ്. എന്നാല്‍ ഇത് കൂടാതെ മുടി കൊഴിച്ചില്‍ പോലുള്ള പ്രതിസന്ധികളേയും യോഗയിലൂടെ മാറ്റാന്‍ സാധിക്കും എന്നതാണ് സത്യം. അതിന് യോഗാസനത്തില് ഏറ്റവും ഫലപ്രദമായ ഒന്നാണ് വജ്രാസനം. വജ്രാസനം ചെയ്യുന്നത് മികച്ച ദഹനത്തിന് സഹായിക്കുന്നു. അതുപോലെ തന്നെയാണ് മുടിയുടെ ആരോഗ്യത്തിനും മുടി കൊഴിച്ചില്‍ അകറ്റുന്നതിനും സഹായിക്കുന്നു.
മുടി കൊഴിച്ചില്‍ കൊണ്ട് വലഞ്ഞവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വജ്രാസനം. ഇത് സ്ഥിരമായി 3 മിനിറ്റ് നേരം മാത്രം ചെയ്താല്‍ മതി നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക വഴിയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നത്. എപ്രകാരം വജ്രാസനം ചെയ്യാം അത് എങ്ങനെ മുടിയുടെ ആരോഗ്യത്തെ സഹായിക്കും എന്ന് നമുക്ക് നോക്കാം.

വജ്രാസനം എപ്രകാരം?
വജ്രാസനം എപ്രകാരം എന്നത് നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. യോഗശാസ്ത്രത്തില്‍ പറയുന്ന പ്രത്യേക ആസനമാണ് വജ്രാസനം. ഇത് അതികഠിനം എന്ന വാക്കില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഈ ആസനം ചെയ്യുന്ന രീതി അത്ര ബുദ്ധിമുട്ടേറിയതല്ല. പക്ഷേ ഗുണങ്ങളുടെ കാര്യത്തില്‍ ഒരു പടി മുന്നില്‍ തന്നെയാണ്. വജ്രാസനവും സൂപ്തവജ്രാസനവുമാണ് ഉള്ളത്. എപ്രകാരം ഇത് ചെയ്യാം എന്ന് നമുക്ക് നോക്കാം.
വജ്രാസനം ചെയ്യേണ്ട രീതി
യോഗ മാറ്റില്‍ ഇരിക്കുക. ശേഷം കാലുകള്‍ രണ്ടും പുറകിലേക്ക് മടക്കി കാലില്‍ ഇരിക്കുക. രണ്ട് കണങ്കാലുകളും അടുത്തടുത്തായി വെച്ച് നിതംബം കാലില്‍ തട്ടുന്ന തരത്തില്‍ മുട്ടുമടക്കി വേണം ഇരിക്കുന്നതിന്. രണ്ട് തുടയിലുമായി കൈകള്‍ വെക്കുക. ശേഷം നിവര്‍ന്ന് പുറം നേരെയാക്കി വെക്കുക. കണ്ണുകളടച്ച് മൂന്ന് മിനിറ്റ് ഇരിക്കുക. ശേഷം വീണ്ടും പഴയ പടി വരു. വീണ്ടും രണ്ട് പ്രാവശ്യം കൂടി ഇത് ആവര്‍ത്തിക്കുക. ദിനവും വെറും മൂന്ന് മിനിറ്റ് വജ്രാസനത്തിന് വേണ്ടി മാറ്റി വെക്കൂ. ഇത് നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റം ഉണ്ടാക്കും.
ഗുണങ്ങള്‍
സ്ഥിരമായി വജ്രാസനം ചെയ്യുന്നവരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. വെറും ഒരാഴ്ചക്കുള്ളില്‍ തന്നെ ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ഭക്ഷണം കഴിച്ച ഉടന്‍ ചെയ്യാവുന്ന ഒരേ ഒരു ആസനമാണ് വജ്രാസനം. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാതെ ആരോഗ്യത്തിന് വെല്ലുവിൡഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും നിസ്സാരമായി പരിഹാരം കാണാന്‍ സാധിക്കുന്നു വജ്രാസനത്തിലൂടെ.
കാലിലെ പേശികളെ ശക്തിപ്പെടുത്തുന്നു
കാലിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും വജ്രാസനം സഹായിക്കുന്നു. കാരണം ഇവയെ എപ്പോഴും ശരീരത്തിലെ രണ്ടാമത്തെ ഹൃദയം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വജ്രാസനം ചെയ്യുമ്പോഴുണ്ടാവുന്ന പേശികളുടെ ചലനം നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലൂടെ കാലിലെ ഓരോ പേശികളും ശക്തിപ്പെടുന്നു. മാത്രമല്ല ഇത് കണങ്കാലിന് വരെ ശക്തിയും കരുത്തും നല്കുന്നു.
മുടി കൊഴിച്ചില്‍ പരിഹരിക്കും
മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്നാണ് വജ്രാസനം പരിഹാരം കാണുന്നത്. ഇത് നമ്മുടെ ശരീരത്തിന്റെ പല ഭാഗത്തേക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ തന്നെയാണ് തലയോട്ടിയിലേക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നത്. ഇതാണ് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നത്. ദിനവും വജ്രാസനം ചെയ്യുന്നതിലൂടെ നമുക്ക് മുടി കൊഴിച്ചിലിനെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല.
നല്ല ഉറക്കത്തിന്
ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നുണ്ട്.. എന്നാല്‍ വജ്രാസനം ചെയ്യുന്നവര്‍ക്ക് ഉറക്കമില്ലായ്മയെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുന്നു. ഇത് പരിശീലിക്കുന്നവരില്‍ ഉറക്കമില്ലായ്മ എന്ന പ്രശ്നം അല്പം പോലും ഉണ്ടാവില്ല. നല്ല സുഖസുന്ദരമായ ഉറക്കം നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. കൂടാതെ സന്ധിവാതം പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. കാലുകള്‍ക്കും പേശികള്‍ക്കും ഉറപ്പും ആരോഗ്യവും നല്‍കുന്നതിനും വജ്രാസനം മികച്ചതാണ്.



Click it and Unblock the Notifications