Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ഇരട്ടത്താടിക്ക് പരിഹാരം കാണാന്‍ എളുപ്പവഴിയോഗയില്
യോഗാസനം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. കാരണം ശാരീരിക മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും യോഗ മികച്ചതാണ്. ശാരീരിക മാറ്റങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ സഹായിക്കുന്ന യോഗ ഇരട്ടത്താടിയെ ഇല്ലാതാക്കുന്നതിന് എപ്രകാരം സഹായിക്കുന്നു എന്ന് നോക്കാം. അതിലുപരി ഇത് നിങ്ങളുടെ ശാരീരികാരോഗ്യത്തെ എങ്ങനെ സഹായിക്കുന്നു എന്നും നോക്കാം. ഇരട്ടത്താടി കുറയ്ക്കുന്നതിന് പല വഴികളും പലരും തേടുമെങ്കിലും അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തിന് കൂടി സഹായിക്കുന്നു എന്നത് അറിഞ്ഞിരിക്കാം.
പലപ്പോഴും കഴുത്തിന്റെയും താടിയെല്ലിന്റെയും ആകൃതി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി പോസുകള്‍ യോഗയില്‍ ഉണ്ട്. ഈ വ്യായാമങ്ങള്‍ ലളിതവും അധികം കഷ്ടപ്പെടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്നതുമാണ്. ഇതിലൂടെ വളരെ എളുപ്പത്തില്‍ ശരീരത്തിന്റെ കൃത്യമായ ആകൃതി തിരിച്ച് പിടിക്കാം. മാത്രമല്ല അത് ആരോഗ്യ സംരക്ഷണത്തിനും എത്രത്തോളം സഹായിക്കുന്നു എന്ന് നോക്കാം.

ഫിഷ് പോസ്
ഫിഷ് പോസ് കഴുത്തും തൊണ്ട ഭാഗവും വലിച്ചുനീട്ടുന്നതിന് സഹായിക്കുന്നു. ഇത് വഴി നിങ്ങളുടെ ഇരട്ടത്താടി എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാവും. മലര്‍ന്നു കിടന്ന്, നെഞ്ച് ഉയര്‍ത്തി, തല പിന്നിലേക്ക് ചരിക്കുക. ഈ സ്ഥാനത്ത് കുറച്ച് ശ്വാസം പിടിച്ച് ഇത് ആവര്‍ത്തിക്കുക. ദിനവും ചെയ്യുന്നത് വഴി അത് നിങ്ങളുടെ താടിയുടെ ആരോഗ്യത്തിനും അതുപോലെ തന്നെ ഡബ്ബിള്‍ ചിന് അഥവാ ഇരട്ടത്താടി എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ചിന് ലിഫ്റ്റ്
താടിയെല്ലിലെ പേശികളെയാണ് ചിന് ലിഫ്റ്റ് ലക്ഷ്യമിടുന്നത്. ഇത് ചെയ്യുന്നതിന് വേണ്ടി ഇരിക്കുകയോ നേരെ നില്‍ക്കുകയോ ചെയ്യുക. പിന്നീട് തല പിന്നിലേക്ക് ചരിക്കുക, സീലിംഗിലേക്ക് നോക്കുക. സീലിംഗില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നതുപോലെ ചുണ്ടുകള്‍ മുന്നോട്ട് വെക്കുക. ശേഷം കുറച്ച് സെക്കന്‍ഡ് നേരം പിടിക്കുക. ഇത് തന്നെ വീണ്ടും ആവര്‍ത്തിക്കുക. അത് വഴി ഇരട്ടത്താടി പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്ന് മാത്രമല്ല ശരീരത്തിന്റെ അഴകളവ് തിരിച്ച് പിടിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
നെക്ക് റോള്‍
കഴുത്തിലെ പേശികളെ വിശ്രമിക്കാനും നീട്ടാനും നെക്ക് റോള്‍ സഹായിക്കുന്നു. നട്ടെല്ല് നേരെയാക്കി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുക. കഴുത്ത് പതുക്കെ ക്ലോക്കൈ്വസ് അതുപോലെ തന്നെ ആന്റി ക്ലോക്കൈ്വസ് രീതിയില്‍ തിരിക്കുക. ഈ സമയം തോളുകള്‍ കൃത്യമായി വെക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് തോളിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഈ ആസനം സ്ഥിരമായി ചെയ്യുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ഇരട്ടത്താടി എന്ന പ്രശ്നത്തെ ഇല്ലാതാക്കാം.
പൗട്ടിംഗ് സ്ട്രെച്ച്
ഈ വ്യായാമം മുഖത്തിന്റെ താഴത്തെ പേശികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള യോഗാസനമാണ്. അതിനായി നിങ്ങളുടെ കീഴ്ചുണ്ട് കഴിയുന്നത്ര പുറത്തേക്ക് നീട്ടി വയ്ക്കുക. കഴുത്തിലെ പേശികള്‍ സങ്കോചിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ക്ക് കണ്ണാടിയുടെ മുന്പില് നിന്ന് ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാം. ഇത് വഴി ഇരട്ടത്താടിയെ വിജയകരമായി ഇല്ലാതാക്കാന്‍ സാധിക്കും. എല്ലാ തരത്തിലും ആരോഗ്യത്തിന് മികച്ച മാറ്റങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
പ്ലാറ്റിസ്മ വ്യായാമം
പ്ലാറ്റിസ്മ വ്യായാമം താടിയെല്ലിന്റെ അരികില്‍ നിന്ന് തോളിലേക്ക് പോകുന്ന പ്ലാറ്റിസ്മ പേശിയെ ശക്തിപ്പെടുത്തുന്നതാണ്. അതിനായി വായ വിശാലമായി തുറക്കുക, ചുണ്ടുകള്‍ പല്ലുകളിലേക്ക് പിന്നിലേക്ക് വലിക്കുക, താടിയെല്ല് മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. ഇവയെല്ലാം തന്നെ സ്ഥിരമായി നിങ്ങളുടെ ദൈനംദിന ദിനചര്യകളില്‍ ഉള്‍പ്പെടുത്തുന്നത് കാലക്രമേണ ഇരട്ടത്താടി സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കും. പതിവ് പരിശീലനം ഫലങ്ങള്‍ കാണുന്നതിന് പ്രധാനമാണ്. ചെയ്ത് തുടങ്ങി പിന്നീട് നിര്‍ത്തിയാല്‍ അത് ഫലം നല്കുകയില്ല. സ്ഥിരമായി ചെയ്യുന്നതിലൂടെ മികച്ച ഫലം ലഭിക്കുന്നു.



Click it and Unblock the Notifications
