Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
താരന്റെ പൊടിപോലും കാണില്ല: ഉറപ്പ് തരുന്ന ഭക്ഷണങ്ങള്‍ ഇതെല്ലാമാണ്
താരനെന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നമാണ്. ആരോഗ്യകരമല്ലാത്ത ശീലങ്ങളും വ്യക്തിശുചിത്വത്തിലെ പ്രതിസന്ധികളും പലപ്പോഴും താരനെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും തലയോട്ടിയുടെ അനാരോഗ്യം താരനിലേക്ക് എത്തുന്നു. ഇത് ചൊറിച്ചിലും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. താരനെ ഇല്ലാതാക്കുന്നതിനായി മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമായ എല്ലാ വസ്തുക്കളും വാങ്ങിത്തേച്ച് താരനോടൊപ്പം മുടിയും പോവുന്ന അവസ്ഥ പലരും അനുഭവിക്കുന്നതാണ്.
ഇനി പക്ഷേ ചില ഭക്ഷണത്തിലൂടെ നമുക്ക് താരനെ പ്രതിരോധിച്ച് ആരോഗ്യമുള്ള തലയോട്ടി സ്വന്തമാക്കാം. നമുക്ക് ചുറ്റുമുള്ള ചില ഭക്ഷണങ്ങള്‍ തന്നെ ഇത്തരത്തില്‍ താരന് കുറക്കാന്‍ സഹായിക്കുന്നു. അവ എന്തൊക്കെയെന്നും ഏതൊക്കെയാണ് ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടത് എന്നും നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. ഇത് തലയോട്ടിയുടെ ആരോഗ്യത്തെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തേയും സഹായിക്കുന്നു.

തൈര്
നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിലുള്ളതാണ് തൈര്.ഇതൊരു സൂപ്പര്‍ഫുഡാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തൈരിലുള്ള പ്രോബയോട്ടിക്സില്‍ തലയോട്ടിയിലെ സ്വാഭാവികത നിലനിര്‍ത്തുന്നതിനുള്ള കഴിവുണ്ട്. മാത്രമല്ല ഇത് കഴിക്കുന്നതും തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും തലയോട്ടിക്ക് നല്ല ആരോഗ്യം നല്‍കുകയും മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് വെളിച്ചെണ്ണ. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതും താരനെ ഇല്ലാതാക്കുന്നു. മുടിയുടെ വരള്‍ച്ച കുറച്ച് ജലാംശം നിലനിര്‍ത്തുകയും മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുകയും ചെയ്യുന്നതിന് വെളിച്ചെണ്ണ മികച്ചതാണ്. അല്പം ചൂടാക്കി തലയില്‍ തേച്ചാല്‍ അത് താരനെ വേരോടെ ഇല്ലാതാക്കുന്നു. ഇതിലുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങളാണ് താരനെ ഇല്ലാതാക്കുന്നത്.
ഉലുവ
താരന് പ്രതിരോധിക്കാന്‍ ഉലുവയാണ് മറ്റൊരു മികച്ച ചോയ്സ്. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും താരന് കുറയ്ക്കുകയും ചെയ്യുന്ന നിക്കോട്ടിനിക് ആസിഡും പ്രോട്ടീനുകളും ഉലുവയില്‍ ധാരാളമുണ്ട്. ഇത് രാത്രി മുഴുവന്‍ കുതിര്‍ത്ത് അടുത്ത ദിവലം രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുന്നത് നല്ല ഫലം നല്‍കും. കൂടാതെ ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്തുന്നതും ഗുണങ്ങള്‍ നല്കുന്നു.
അധിക പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍
നെല്ലിക്ക, വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് എന്ന് നമുക്കറിയാം. ഇത് ഉപയോഗിക്കുന്നത് വഴി ആരോഗ്യകരമായ നല്ല മാറ്റം മുടിയില്‍ വരുത്തുന്നതിന് സാധിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് കഴിക്കുകയോ വിഭവങ്ങളില്‍ ചേര്‍ക്കുകയോ ചെയ്യുന്നത് തലയോട്ടിയുടെ ആരോഗ്യത്തെ സഹായിക്കും.
ആര്യവേപ്പ്
ആര്യവേപ്പ് ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് കേശസംരക്ഷണത്തിനും. താരന് ഉണ്ടാക്കുന്ന ഫംഗസുകളെ പ്രതിരോധിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വേപ്പിലയ്ക്കുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി മുടിയുടെ ആരോഗ്യം മികച്ചതാവുകയും അതോടൊപ്പം താരനെന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് സാധിക്കുകയും ചെയ്യും. എല്ലാ തരത്തിലും നിങ്ങള്‍ക്ക് ആര്യവേപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ചീര
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും തലയോട്ടിയുടെ ആരോഗ്യത്തിനും എല്ലാം ചീര മികച്ചതാണ്. ഇതിലുള്ള ഇരുമ്പും വൈറ്റമിന്‍ എയും സിയും കൂടുതലായി അടങ്ങിയ ചീര സെബം ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ചീര പതിവായി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും താരന് കുറയ്ക്കുന്നതിനും ഇടയാക്കും. കൂടാതെ നട്സും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇതെല്ലാം നിങ്ങളില്‍ കേശസംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
