Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രായം പിടിച്ച പിടിയില്‍ നിര്‍ത്തും: യോഗ ഇപ്രകാരമെങ്കില്‍
യോഗ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് എത്രത്തോളം നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നത് അനുഭവത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യസംരക്ഷണം മാത്രമല്ല സൗന്ദര്യസംരക്ഷണവും യോഗയിലൂടെ സാധ്യമാവുന്നു. അതിന് വേണ്ടി ഏത് തരത്തിലുള്ള യോഗാസനങ്ങളാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
യോഗ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ക്കായി വളരെക്കാലമായി പലരും ശീലിക്കുന്ന ഒരു വ്യായാമ മുറയാണ്. എന്നാല്‍ വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിന് യോഗികള്‍ പ്രത്യേക പോസുകള്‍ പലപ്പോഴും ചെയ്യാറുണ്ട്. അതില്‍ വരുന്ന ചില പോസുകളെക്കുറിച്ചാണ് ഈ ലേഖനം. അതിലുപരി ഇവ നിങ്ങളുടെശരീരത്തിന് വഴക്കം, ബാലന്‍സ്, ശക്തി എന്നിവ നല്കുന്നു. ഏതൊക്കെയാണ് ആ പോസുകള്‍ എന്ന് നോക്കാം.

അധോ മുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ ശരീരത്തില്‍ പല വിധത്തിലുള്ള സ്ട്രെച്ച് നല്കുന്നു. ഇത് നട്ടെല്ല്, ഹാംസ്ട്രിംഗ്സ്, കൈകാലുകള്‍ എന്നിവയെ നീട്ടുന്നു. ഇത് കൈകള്‍ക്കും കാലുകള്‍ക്കും ബലം നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തില്‍ നിന്ന് പ്രായത്തിന്റേതായ പല അസ്വസ്ഥതകളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. പതിവായി ചെയ്യുന്നത് വഴി ശരീരത്തില്‍ അങ്ങോളമിങ്ങോളം രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു.
വൃക്ഷാസനം
ആരോഗ്യ സംരക്ഷണത്തിന് എന്ന് പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും ചെയ്യാവുന്നതാണ് വൃക്ഷാസനം. ഇത് ചെയ്യുന്നത് വഴി ശരീരത്തിന്റെ ബാലന്‍സും യുവത്വവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ഇത് കാലുകളും കോര്‍ പേശികളും ശക്തിപ്പെടുത്തുന്നു. മനസ്സിനെ ശാന്തമാക്കാനും ഈ ആസനം സഹായിക്കുന്നതിലൂടെ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാം. പലപ്പോഴും ുെട്ടെന്ന് പ്രായമാക്കുന്നത് ശരീരത്തിന്റേയും മനസ്സിന്റേയും സമ്മര്‍ദ്ദം തന്നെയാണ്.
ഭുജംഗാസനം
ആരോഗ്യ സംരക്ഷണത്തിന് ഭുജംഗാസനം വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ നെഞ്ചും തോളും വയറും നല്ലതുപോലെ സ്ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നു. അത് വഴി നട്ടെല്ലിന് നല്ല ശക്തിയും വഴക്കവും ലഭിക്കുന്നു. ശരീരത്തിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാക്കുകയും ശരീരത്തിന്റെ പൊസിഷന്‍ കൃത്യമാക്കുന്നതിനും ഭുജംഗാസനം സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും സഹായിക്കുന്നു.
സേതു ബന്ധാസനം
സേതുബന്ധാസനം ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉണ്ടാവുന്നു. കാരണം ഇത് ചെയ്യുന്നത് വഴി നെഞ്ച്, കഴുത്ത്, നട്ടെല്ല് എന്നിവക്ക് നല്ല സ്ട്രെച്ച് ലഭിക്കുന്നു. കൂടാതെ ഇത് പുറം, നിതംബം, ഹാംസ്ട്രിംഗ് എന്നിവയെ ശക്തിപ്പെടുത്തുന്നു. പതിവ് പരിശീലനം നടുവേദനയേയും ഇല്ലാതാക്കുന്നു. ഇത് മാനസികാരോഗ്യത്തിനും മികച്ചതാണ്. സ്ഥിരമായി ചെയ്യുന്നത് വഴി പല പ്രതിസന്ധികളും ഇല്ലാതാവുകയും ചെയ്യുന്നു.
ബാലസനം
നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്വാസം നല്കുന്ന ഒരു പോസ് ആണ് ബാലാസനം. ഇത് ചെയ്യുന്നത് വഴി പലപ്പോഴും ഇടുപ്പ്, തുടകള്‍, കണങ്കാല് എന്നിവക്ക് ശക്തിയും കരുത്തും ലഭിക്കുന്നു. കൂടാതെ ഇത് സമ്മര്‍ദ്ദവും ക്ഷീണവും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ചെറുപ്പവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്തുന്നതില്‍ ബാലാസനം വഹിക്കുന്ന പങ്ക് നിസ്സാരമല്ല.



Click it and Unblock the Notifications
