Latest Updates
-
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ -
2026 ഒക്ടോബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം -
ബുധന്റെ വക്രഗതി ഇന്ന്: 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ഇന്നത്തെ രാശിഫലം അറിയാം
ബ്ലാക്ക്ഹെഡ്സ് ഒന്നൊഴിയാതെ തുരത്താന്‍ ഭക്ഷണം ശ്രദ്ധിച്ചാല്‍ മതി
സൗന്ദര്യ സംരക്ഷണത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. ഇതിനെ പ്രതിരോധിക്കാന്‍ പല വഴികളും തേടുന്നവര്‍ നിരവധിയാണ്. എന്നാല്‍ എപ്രകാരം പ്രതിരോധിക്കാം എന്നത് എപ്പോഴും ഒരു ചോദ്യം തന്നെയാണ്. ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു. പലപ്പോഴും മൂക്കിന് ചുറ്റും കവിളിന് ചുറ്റും ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ ചര്‍മ്മസംരക്ഷണത്തില്‍ വളരെയധികം വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. പലരിലും പ്രതിസന്ധി ഉണ്ടാക്കുന്ന ഈ പ്രശ്നത്തെ എപ്രകാരം പ്രതിരോധിക്കണം എന്നത് നമുക്ക് നോക്കാം.
കാരണം ബ്ലാക്ക്ഹെഡ്സ് പലര്‍ക്കും ഒരു സാധാരണ ചര്‍മ്മ പ്രശ്നമാണ്. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ എണ്ണ, മൃത ചര്‍മ്മകോശങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാല്‍ അടഞ്ഞുപോകുമ്പോള്‍ അവ രൂപം കൊള്ളുന്നു. ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണാം. എന്നാല്‍ അത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിച്ചാല്‍ ഈ പ്രതിസന്ധി ഇല്ലാതാവുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ ഭക്ഷണത്തിന്റെ സ്വാധീനം
സമീകൃതാഹാരം ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മ്മത്തെ നന്നാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളില്‍ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക തടസ്സം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതെല്ലാം തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നമ്മുടെ ചര്‍മ്മത്തേയും സ്വാധീനിക്കുന്നു.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങള്‍ ബ്ലാക്ക്ഹെഡ് രൂപീകരണത്തിന് കാരണമായേക്കാം. ഇവ ഏതൊക്കെയാണ് എന്ന് കൃത്യമായി മനസ്സിലാക്കി അതിനെ പ്രതിരോധിക്കേണ്ടതാണ.്. വൈറ്റ് ബ്രെഡ്, മധുര പലഹാരങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന ഗ്ലൈസെമിക് ഭക്ഷണങ്ങള്‍ എണ്ണ ഉല്പാദനം വര്‍ദ്ധിപ്പിക്കും. ചില പഠനങ്ങളില്‍ പാലുല്‍പ്പന്നങ്ങളും മുഖക്കുരുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തില്‍ നിങ്ങള്‍ ചെയ്യുന്നത് വഴി മുഖത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒരു പരിധി വരെ സാധിക്കും.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
എന്നാല്‍ ബ്ലാക്ക്ഹെഡ്സിനെ തകര്‍ക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അതില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന് ഗുണം ചെയ്യും. സരസഫലങ്ങള്‍, ഗ്രീന്‍ ടീ തുടങ്ങിയ ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ശുദ്ധമായ ചര്‍മ്മത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
ഭക്ഷണവും ചര്‍മ്മവും
പലപ്പോഴും നമ്മുടെ ഭക്ഷണ ക്രമം തന്നെയാണ് ചര്‍മ്മത്തെ ബാധിക്കുന്നത്. കാരണം ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ശരിയായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയും സാധ്യതയുള്ള ട്രിഗറുകള്‍ ഒഴിവാക്കുന്നതിലൂടെയും നിങ്ങള്‍ക്ക് ബ്ലാക്ക്ഹെഡ്സ് തടയാന്‍ കഴിയും. ആരോഗ്യകരമായ ഭക്ഷണക്രമവും നല്ല ചര്‍മ്മസംരക്ഷണ ദിനചര്യയും സംയോജിപ്പിക്കുന്നത് മികച്ച ഫലങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications
