Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
സ്ഥിരം മധുരക്കിഴങ്ങ് ശീലിക്കൂ: മുടി വളരും മുട്ടറ്റം ചര്‍മ്മവും തിളങ്ങും
മധുരക്കിഴങ്ങ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. പ്രഭാതഭക്ഷണമായി നിങ്ങള്‍ക്ക് സ്ഥിരമായി വേണമെങ്കില്‍ മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയമില്ലാതെ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് മധുരക്കിഴങ്ങ്. എല്ലാ ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ വലിയ ഗുണങ്ങള്‍ നല്കുന്നു.

മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം നിസ്സാരമല്ല. ഇതില്‍ വളരെ വലിയ തോതിലാണ് ബീറ്റകരോട്ടിന്‍ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതെല്ലാം ചര്‍മ്മത്തിലും മുടിയിലും വരുത്തുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. മധുരക്കിഴങ്ങ് സൗന്ദര്യത്തിന് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നും കേശസംരക്ഷണത്തില്‍ എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

കൊളാജന്‍ ഉത്പാദനം
മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട് , ഇത് ഒരു ആന്റിഓക്സിഡന്റാണ്. അതുകൊണ്ട് തന്നെ കൊളാജന്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മധുരക്കിഴങ്ങ് ശീലമാക്കാവുന്നതാണ്. ചര്‍മ്മസംരക്ഷണത്തിന് കൊളാജന്‍ വളരെ അത്യാവശ്യമാണ്. ചര്‍മ്മത്തിലും മുടിയും നഖങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് ബന്ധിത ടിഷ്യൂകളിലുമുള്ള പ്രധാന ഘടകമാണ് കൊളാജന്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കി ചര്‍മ്മം ക്ലിയറാക്കുന്നതിന് സഹായിക്കുന്ന മധുരക്കിഴങ്ങ്.

ചര്‍മം മോയ്സ്ചുറൈസ് ആക്കുന്നു
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചര്‍മ്മത്തില്‍ മോയ്സ്ചുറൈസ് ഇല്ലാത്ത അവസ്ഥ പലപ്പോഴും നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മധുരക്കിഴങ്ങ് മികച്ചതാണ്. മധുരക്കിഴങ്ങില്‍ പൊട്ടാസ്യം, പാന്റോതെനിക് ആസിഡ് എന്നിവയുള്‍പ്പെടെ പ്രകൃതിദത്ത മോയ്സ്ചറൈസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ പൂര്‍ണമായും ആരോഗ്യമുള്ളതാക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് മധുരക്കിഴങ്ങ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നു
പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് വിയര്‍പ്പ് നാറ്റം. ഇത് പലപ്പോഴും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് മധുരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നതിനും വിയര്‍പ്പ് ദുര്‍ഗന്ധമില്ലാതെ ആക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം ചിലരില്‍ പ്രശ്നങ്ങളുണ്ടാക്കും. എന്നാല്‍ ഇത് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി വേണം കഴിക്കുന്നതിന്.

അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു
അമിത എണ്ണമയം എന്നത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെയുള്ള ചര്‍മ്മത്തിനും മധുരക്കിഴങ്ങ് സഹായിക്കുന്നു. മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള പാന്റോതെനിക് ആസിഡ് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും ചര്‍മ്മത്തിനെ അതിന്റെ അമിത എണ്ണയില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. വേവിച്ച മധുരക്കിഴങ്ങ്, തേന്‍, ഇഞ്ചിപ്പൊടി , പാല് എന്നിവ ഉപയോഗിച്ച് എളുപ്പത്തില്‍ മധുരക്കിഴങ്ങ് ഫേസ് മാസ്ക് ഉണ്ടാക്കി ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്.

UV കേടുപാടുകള്‍ കുറക്കുന്നു
അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മധുരക്കിഴങ്ങ് ശീലമാക്കാവുന്നതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ഏറ്റവും മികച്ച ഘടകമാണ് ഫോളേറ്റ. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മധുരക്കിഴങ്ങ് സമീകൃതാഹാരത്തില്‍ ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ ഫൊളേറ്റ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മധുരക്കിഴങ്ങ് ഒരു ശീലമാക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളോടൊപ്പം തന്നെ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്നു.

മുടി വളര്‍ച്ച
മുടി വളര്‍ത്തുന്ന കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് മധുരക്കിഴങ്ങ്. ഇതിലുള്ള ബി വിറ്റാമിനുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, സിങ്ക് എന്നിവയെല്ലാം തന്നെ മുടി വളര്‍ച്ചക്ക് സഹായിക്കുന്നതാണ്. ഇത് കൂടാതെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന പല പോഷകങ്ങളും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങിനെക്കുറിച്ചും മുടി വളര്‍ച്ചയെക്കുറിച്ചും നേരിട്ടുള്ള പഠനഫലങ്ങള്‍ ഇല്ലെങ്കിലും മധുരക്കിഴങ്ങ് മുടി വളരുന്നതിന് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്ന പോലെ സൗന്ദര്യ കേശസംരക്ഷണത്തിനും മധുരക്കിഴങ്ങ് സഹായിക്കുന്നു. എങ്കിലും നിങ്ങള്‍ പുതിയ ഒരു ഭക്ഷണ ശീലം ആരംഭിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്നില്ല എന്നത് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications