Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
തണുപ്പ് കാലം ആയുര്‍വ്വേദപ്രകാരം കടുകെണ്ണ ഉപയോഗിക്കൂ
ആയുര്‍വ്വേദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഓരോ കാലത്തിന് അനുസരിച്ചും ശരീരത്തിലും ആരോഗ്യത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം അതിനനുസരിച്ച് ശരീരം അതിന്റെ മാറ്റങ്ങളിലേക്ക് എത്തുന്നു. ഇത്തരത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാലമാണ് തണുപ്പ് കാലം ഇത് ചര്‍മ്മത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചര്‍മ്മത്തില്‍ മാത്രമല്ല ഇത് ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

വരണ്ട ചര്‍മ്മമാണ് പലപ്പോഴും നമ്മുടെ ചര്‍മ്മത്തെ തണുപ്പ കാലത്ത് പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് പലരും തേടുന്നത്. എന്നാല്‍ പലപ്പോഴും ഈ പ്രശ്നങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിന് എത്രത്തോളം ദോഷം നല്‍കുന്നതാണ് എന്നത് കൂടി അറിഞ്ഞിരിക്കണം. ചര്‍മ്മസംരക്ഷണത്തിന് ഇന്ന് വിപണിയില്‍ പല പ്രതിരോധ വഴികളും ഉണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പുറകേ പോവുമ്പോള്‍ അല്പം ശ്രദ്ധിക്കണം. എന്നാല്‍ ഏത് തണുപ്പ് കാലത്തും ശൈത്യകാലത്തും നമുക്ക് കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്. കടുകെണ്ണ കൊണ്ട് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണാം. ആയുര്‍വ്വേദം അനുസരിച്ച് പക്ഷേ കടുകെണ്ണ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ പൂര്‍ണമായും വായിക്കാം.

ആയുര്‍വ്വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ആയുര്‍വേദത്തില്‍ കഫവും വാതവും കുറയ്ക്കാനും കടുകെണ്ണ ഉപയോഗിക്കുന്നു. ഇത് കൂടാതെ സന്ധിവേദന, ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധ എന്നിവക്ക് പരിഹാരം കാണുന്നതിന് നമുക്ക് കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലൊരു വേദന സംഹാരിയാണ് എന്നതും ശ്രദ്ധേയമാണ്. ഈ എണ്ണയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാല്‍ ശരീരത്തിലുടനീളം രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
തിണര്‍പ്പും ചൊറിച്ചിലും

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളില്‍ തണുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ പേരും അനുഭവിക്കുന്നതാണ് തിണര്‍പ്പും ചൊറിച്ചിലും. ഇതിനെ മറികടക്കുന്നതിന് നമുക്ക് കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്. കടുകെണ്ണ നേരിട്ടോ അല്പം ചൂടാക്കിയോ ഇത് ചര്‍മ്മത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചിലിനെ പ്രതിരോധിക്കുകയും അത് കൂടാതെ അലര്ജ് മൂലമുണ്ടാവുന്ന അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതില്‍ ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉണ്ട്.
വിണ്ടുകീറിയ കാല്

വിണ്ടു കീറിയ കാല് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ കാല് വേദനയിലേക്കും ഉപ്പൂറ്റിയുടെ അസ്വസ്ഥതക്കും കാരണമാകുന്നു. വിണ്ടുകീറിയ കാലുകള്‍ നഖങ്ങളുടെ ആരോഗ്യം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് കടുകെണ്ണ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ശൈത്യകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ മറ്റ് ക്രീമുകളെ ആശ്രയിക്കുന്നതിന് പകരം അല്പം കടുകെണ്ണ കൊണ്ട് തടവിയാല്‍ മതി. ഒരാഴ്ചക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാവുന്നതാണ്. ഇത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഫലമാണ് നല്‍കുന്നത്.
ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ വരണ്ട ചര്‍മ്മം എന്നീ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് കടുകെണ്ണ. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കുന്നു. ഇതിന് കാരണം കടുകെണ്ണയില്‍ ധാരാളം വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് എങ്കിലും കടുകെണ്ണ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകളും വാര്‍ദ്ധക്യത്തിന്റെ പ്രശ്നങ്ങളും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മുടിയുടെ ആരോഗ്യത്തിനും

മുടി കൊഴിച്ചിലും താരനും ഈ സമയത്തെ പ്രശ്നങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് കടുകെണ്ണയെ തന്നെ ആശ്രയിക്കാം. ഇത് വരണ്ട ചര്‍മ്മത്തെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്കുന്ന ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. കടുകെണ്ണയില്‍ പ്രോട്ടീനും ഒമേഗ -3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും പോഷണത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. കഷണ്ടിയും താരനും ഇല്ലാതാക്കുന്നതിന് എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കടുകെണ്ണ. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
most read: കടുകെണ്ണ മുഖത്ത് പുരട്ടിയാല്‍



Click it and Unblock the Notifications
