Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കടുകെണ്ണ മുഖത്ത് പുരട്ടിയാല്‍
സൗന്ദര്യസംരക്ഷണത്തില്‍ കടുകെണ്ണ വഹിയ്ക്കുന്ന പങ്ക് എത്രത്തോളം എന്ന് നോക്കാം.
കടുകെണ്ണ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും ആരോഗ്യ ഗുണങ്ങള്‍ വളരെയധികം നല്കുന്ന ഒന്നാണ്. പലപ്പോഴും പുതിയ പുതിയ സോപ്പും ക്രീമും തിരഞ്ഞു പോകുന്നവര്‍ അറിയണം കടുകെണ്ണയുടെ ഗുണങ്ങള്‍. കാരണം അത്രയേറെ സൗന്ദര്യഗുണങ്ങളാണ് കടുകെണ്ണയില്‍ ഉള്ളത്.
കടുകെണ്ണ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എങ്ങനെ ഉപയോഗിക്കണം എന്നതും എത്രമാത്രം അതിനെ പ്രയോജനപ്പെടുത്തണം എന്നതും പലര്‍ക്കും അറിയില്ല. സൗന്ദര്യസംരക്ഷണത്തില്‍ കടുകെണ്ണ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

സണ്‍സ്ക്രീന്‍
പ്രകൃതിദത്തമായ സണ്‍സ്ക്രീന്‍ ആണ് കടുകെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട് കടുകെണ്ണയില്‍. ഇത് സൂര്യരശ്മികളില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഇനി സണ്‍സ്ക്രീനിനു പകരം കടുകെണ്ണ ഉപയോഗിച്ചാല്‍ ഫലം ഇരട്ടിയാണ്.

ചുണ്ട് വിണ്ടു കീറുന്നത്
ചുണ്ട് വിണ്ടു കീറുന്നതിനും പരിഹാരമാണ് കടുകെണ്ണ. ചുണ്ടില്‍ ഇനി അല്പം കടുകെണ്ണ തേച്ച് നോക്കൂ, ഇത് ചുണ്ട് വിണ്ടു കീറുന്നതിന് ശാശ്വത പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുഖത്തെ കറുത്ത പാടുകള്‍
മുഖത്തെ കറുത്ത പാടുകളും കുത്തുകളും കൊണ്ട് വിഷമിക്കുന്നവര്‍ ഇനി കടുകെണ്മ സ്ഥിരമായി ഉപയോഗിച്ചോളൂ. മാജിക് എന്ന പോലെ മുഖത്തെ കറുത്ത പുള്ളികള്‍ ഇല്ലാതാവും.

നരച്ച മുടിയ്ക്ക് പരിഹാരം
നരച്ച മുടിയ്ക്ക് പരിഹാരം കാണാനും കടുകെണ്ണ മുന്നിലാണ്. അകാല നരയെ പ്രതിരോധിയ്ക്കാന്‍ കടുകെണ്ണ സ്ഥിരമായി ഉപയോഗിക്കാം. മാത്രമല്ല തലയിലുണ്ടാകുന്ന ഫംഗല്‍ ഇന്‍ഫെക്ഷനേയും കടുകെണ്ണ ഇല്ലാതാക്കുന്നു.

മുടിവളര്‍ച്ചയ്ക്ക്
മുടിയുടെ വളര്‍ച്ചയ്ക്കും കടുകെണ്ണ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിനാണ് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. ഇത് മുടിയ്ക്ക് കരുത്തും തിളക്കവും നല്കുന്നു.

പല്ലിന് വെളുപ്പിന്
പല്ലിന് വെളുപ്പ് നല്‍കാനും കടുകെണ്ണ മുന്നിലാണ്. എന്നും രാവിലെ കടുകെണ്ണ കവിള് കൊള്ളുന്നത് പല്ലിന് നിറം നല്‍കാനും ബാക്ടീരിയ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

താരനെ പ്രതിരോധിയ്ക്കാം
താരനെ പ്രതിരോധിയ്ക്കാനും മുന്നിലാണ് കടുകെണ്ണ. എന്നും അല്പം കടുകെണ്ണ എടുത്ത് തലയില്‍ മസ്സാജ് ചെയ്താല്‍ മതി. ഇത് താരനെ ഇല്ലാതാക്കുന്നു. അതും വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്.

പ്രകൃതിദത്ത ക്ലെന്‍സര്‍
നല്ലൊരു ക്ലെന്‍സര്‍ ആണ് കടുകെണ്ണ. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്മ്മത്തിലേക്കിറങ്ങിച്ചെന്ന് വൃത്തിയാക്കുന്നു.



Click it and Unblock the Notifications
