Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ഏത് പ്രായത്തിലും യൗവ്വനയുക്തമായിരിക്കാം: തയ്യാറാക്കാം ഈ ജ്യൂസുകള്‍
ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യം എന്നത് ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിന് പലരും മാര്‍ഗ്ഗവും സമയവും മാറ്റി വെക്കുന്നത്. പ്രായം കൂടുന്തോറും നമ്മളെ ബാധിക്കുന്ന സൗന്ദര്യ പ്രശ്നങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കും. പ്രായത്തിന്റേതായ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ കാണിക്കുകയും ചെയ്യുന്നു. ഇതിനെ മറികടക്കാന്‍ ക്രീമുകളും മറ്റും വാങ്ങിത്തേച്ച് പണി വാങ്ങുന്നവര്‍ക്ക് ഇനി ഇവരുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ പല സൗന്ദര്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാം.

പ്രായമാവുക എന്നത് സ്വാഭാവികമായും സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. ഇതിനെ തടയിടുന്നതിന് ആര്‍ക്കും സാധിക്കുകയില്ല. എന്നാല്‍ പ്രായാധിക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും യുവത്വവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്നതിനും നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത അത്തരം ചില മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ജ്യൂസ്. ജ്യൂസ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതും സൗന്ദര്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതുമായ ഘടകങ്ങളെ നമുക്ക് ഇല്ലാതാക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ജ്യൂസ് തയ്യാറാക്കുന്നത് ഇങ്ങനെ
ജ്യൂസ് തയ്യാറാക്കുന്നതിന് ആവശ്യമുള്ള വസ്തുക്കള്‍ എന്ന് പറയുന്നത് നെല്ലിക്ക, മാതള നാരങ്ങ, കറുത്ത മുന്തിി എന്നിവയാണ്. ഇവ മൂന്നും മിക്സ് ചെയ്ത് നല്ല കിടിലന്‍ ആന്റി ഏജിംങ് ജ്യൂസ് നിങ്ങള്‍ക്ക് തയ്യാറാക്കാവുന്നതാണ്. ഇവ മൂന്നും നല്ലതുപോലെ കഴുകി വൃത്തിയാക്കി മിക്സിയില്‍ അടിച്ചെടുക്കുക. ഇത് നല്ലതുപോലെ മിക്സ് ആക്കിയ ശേഷം ഇതിലേക്ക് അല്പം തേനും മിക്സ് ചെയ്യുക. ഇത് എല്ലാ ദിവസവും രാവിലേയോ രാത്രിയോ കുടിക്കാവുന്നതാണ്. ഇത് ദിനവും കുടിക്കുന്നതിലൂടെ ചര്‍മ്മം ഉഷാറാവുകയും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. ഇനി ഇവയെല്ലാം തനിയേയും ജ്യൂസ് ആക്കി അല്പം നാരങ്ങ നീരും തേനും മിക്സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്.

നെല്ലിക്ക
നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ കോശങ്ങളെ പ്രായമാകുന്ന പ്രക്രിയയില്‍ നിന്ന് തടയുന്നു. പ്രായമാവുക എന്ന പ്രക്രിയയെ തടയുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ചുളിവുകളും മറ്റും പൂര്‍ണമായി പ്രതിരോധിക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു. ദിവസവും ഇത് കുടിക്കുന്നത് കൊണ്ടും തെറ്റില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് സ്ഥിരമായി അല്പം നെല്ലിക്ക ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളെ സ്മാര്‍ട്ട് ആക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മാതള നാരങ്ങ
ആരോഗ്യത്തിനും സൗന്ദര്യത്തിനും നമുക്ക് ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് മാതള നാരങ്ങ. ഇത് അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ശരീരത്തില്‍ നിന്നും ചര്‍മ്മത്തില്‍ നിന്നും പുറത്താക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവയാണ് ചര്‍മ്മത്തെ സംരക്ഷിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ ശരീരത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലേക്കും നല്ലതു പോലെ രക്തപ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. സ്ഥിരമായി അല്പം കുടിക്കുന്നത് നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് അനുഭവത്തില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ വാര്‍ദ്ധക്യത്തിലുണ്ടാവുന്ന സന്ധിവാതം, അല്‍ഷിമേഴ്സ്, ഹൃദയസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും രോഗസാധ്യതയെ ചെറുക്കുന്നതിനും മാതള നാരങ്ങ ജ്യൂസ് സഹായിക്കുന്നു.

കറുത്ത മുന്തിരി
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ കറുത്ത മുന്തിരി സഹായിക്കുന്നു. ഇത് കൂടാതെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും വളരെ മികച്ച ഗുണങ്ങള്‍ കറുത്ത മുന്തിരി നല്‍കുന്നുണ്ട്. ദിനവും കറുത്ത മുന്തിരി ജ്യൂസ് ആക്കാതെ കുടിക്കുന്നത് തന്നെ ആരോഗ്യത്തിന്റെ കലവറയായാണ് കണക്കാക്കുന്നത്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് സ്ഥിരമായി മുന്തിരി ഉപയോഗിക്കാം. ഇത് തണുപ്പ് കാലത്ത് ചര്‍മ്മത്തിലുണ്ടാവുന്ന വിള്ളലും ചുണ്ട് പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തിന് മുകളില്‍ പറഞ്ഞ മിക്സ് ജ്യൂസ് മറ്റ് ചില ഗുണങ്ങള്‍ നല്കുന്നുണ്ട.്

ചര്‍മ്മത്തിന് തിളക്കം
പ്രായമാവുമ്പോള്‍ നമ്മുടെ ചര്‍മ്മം പലപ്പോഴും അതിന്റെ തിളക്കത്തെ കുറക്കുന്നു. ഇതിന് പരിഹാരം കാണുന്നതിനും ചര്‍മ്മം എപ്പോഴും തിളക്കത്തോടെ ഇരിക്കുന്നതിനും വേണ്ടി ഈ ജ്യൂസ് സഹായിക്കുന്നു. സ്ഥിരമായി ഈ ജ്യൂസ് ശീലമാക്കുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. വാര്‍ദ്ധക്യത്തിലേക്ക് അടുക്കുമ്പോള്‍ ചര്‍മ്മം നല്ല കട്ടിയുള്ളതായി പലപ്പോഴും മാറും. ഇതിനെ പ്രതിരോധിക്കുന്നതിനും ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിനും നമുക്ക് ഈ ജ്യൂസ് ശീലമാക്കാവുന്നതാണ്.

കവിളുകള്‍ ചുവന്ന് തുടുക്കും
പലപ്പോഴും പ്രായമാവുന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ വരുന്നതാണ് കവിളുകള്‍ ഒട്ടുന്നതും കണ്ണുകള്‍ കുഴിയിലേക്ക് പോവുന്നതും. എന്നാല്‍ ഇത് രണ്ടും പ്രതിരോധിക്കുന്നതോടൊപ്പം കന്നെ കവിളുകള്‍ ചുവന്ന് തുടുത്തതാക്കുന്നതിനും നമുക്ക് ഈ ജ്യൂസ് ശീലമാക്കാം. ഇതിലൂടെ കവിളുകളുടെ സൗന്ദര്യം നമുക്ക് കാത്തുസൂക്ഷിക്കാവുന്നതാണ്. കവിളുകള്‍ പ്രായാധിക്യത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഈ ജ്യൂസ്. ഇതെല്ലാം സ്ഥിരമായി കുടിക്കുന്നത് നിങ്ങള്‍ക്ക് പ്രായത്തില്‍ നിന്ന് മുക്തി നേടുന്നതിനും അതുണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications











