Latest Updates
-
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം
സ്വകാര്യഭാഗത്തെ ചൊറിച്ചില്‍ പെട്ടെന്ന് മാറ്റാം
നമ്മുടെ ശരീരത്തില്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഭാഗമാണ് സ്വകാര്യഭാഗം. ഇവിടെയുണ്ടാവുന്ന ചെറിയ ചില പ്രശ്നങ്ങള്‍ പോലും പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും നമ്മള് ശ്രദ്ധിക്കാതെ വിടുന്ന ചെറിയ കാര്യങ്ങള്‍ പോലും പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. സ്വകാര്യഭാഗത്തെ അണുബാധ, ചൊറിച്ചില്‍ എന്നിവയെല്ലാം കൃത്യമായി ചികിത്സിച്ച് മാറ്റേണ്ട ഒന്നാണ്. ഇത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിലും സ്വകാര്യഭാഗത്തെ വൃത്തി വളരെ പ്രധാനപ്പെട്ട ഒന്നാണ്. സ്വകാര്യഭാഗങ്ങളിലെ വൃത്തിയില്ലായ്മ പല വിധത്തില്‍ നമ്മുടെ ശരീരത്തെ ദുര്‍ബലപ്പെടുത്തുന്നു.
സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍ ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഇത് വെല്ലുവിളി ആയി മാറുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്നമായി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കി സ്വകാര്യഭാഗത്തെ കറുപ്പും ചൊറിച്ചിലും അകറ്റുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ മാര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്കിയാല് അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്തൊക്കെ പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ സ്വകാര്യഭാഗത്തെ ചൊറിച്ചിലകറ്റുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

ഉള്ളിയും വെളുത്തുള്ളിയും
ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഉള്ളിയും വെളുത്തുള്ളിയും. ഇതിന് ആന്റിഫംഗല്‍ ഉപയോഗം ധാരാളം ഉണ്ട്. രോഗബാധിതമായ സ്ഥലങ്ങളില്‍ അല്പം ഉള്ളിയോ വെളുത്തുള്ളിയോ അരച്ച് പുരട്ടുന്നത് ഇത്തരം പ്രശ്നത്തില്‍ നിന്ന് ഉടന്‍ തന്നെ പരിഹാരം നല്കുന്നു.

തേന്‍
തേനിലും ശ്വാശ്വത പരിഹാരം ഉണ്ട് തുടയിടുക്കിലെ ചൊറിച്ചിലിന്. ദിവസവും ചൊറിച്ചിലുള്ള ഭാഗത്ത് അല്പം തേന്‍ പുരട്ടുന്നത് എന്തുകൊണ്ടും ഈ പ്രശ്നത്തെ ഉടന്‍ പരിഹരിയ്ക്കുന്നു.

വിയര്‍പ്പുള്ള വസ്ത്രങ്ങള്‍
വിയര്‍പ്പ് കൂടുതലുള്ളവരുടെ വസ്ത്രങ്ങള്‍ ഒരിക്കലും കൂടുതല്‍ നേരം ഇടരുത്. ഇതും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകും. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ ഇത്തരം പ്രശ്നത്തെ വര്‍ദ്ധിപ്പിക്കുക മാത്രമേ ഉള്ളൂ.

ഇറുക്കമുള്ള അടിവസ്ത്രങ്ങള്‍
ഇറുക്കമുള്ള അടിവസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ഇത്തരം ചര്‍മ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

വിനാഗിരി
വിനാഗിരി ഉപയോഗിച്ചും ഈ പ്രശ്നത്തെ പരിഹരിയ്ക്കാം. വിനാഗിരി ഒഴിച്ച വെള്ളത്തില്‍ ആ ഭാഗം കഴുകുന്നതും പഞ്ഞിയില്‍ വിനാഗിരി എടുത്ത് പുരട്ടുന്നതും തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം നല്കുന്ന ഒന്നാണ്.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയിലാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ഇറിറ്റേഷന്‍ വരെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
അരക്കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് കപ്പ് വെള്ളം ഒരു കോട്ടണ്‍ തുണി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വിനീഗര്‍ വെള്ളത്തില്‍ നല്ലതു പോലെ ചേര്‍ത്ത് ഇതില്‍ തുണി മുക്കി ചൊറിച്ചില്‍ ഉള്ള ഭാഗത്ത് 10 മിനിട്ടോളം വെക്കുക. ഇത്തരത്തില്‍ മൂന്ന് നാല് പ്രാവശ്യം ചെയ്യുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും ചെയ്യുക. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ഒരു മാര്‍ഗ്ഗമാണ്.

എപ്സം സാള്‍ട്ട്
എപ്സം സാള്‍ട്ട് ഉപയോഗിച്ചും ഈ പ്രശ്നത്തെ നമുക്ക് പരിഹരിയ്ക്കാം. ഇത് ഇത്തരം ഭാഗങ്ങളിലെ ഫംഗസിനെ നിഷ്പ്രയാസം ഇല്ലാതാക്കുന്നു.

ചോളപ്പൊടി
അല്പം ചോളത്തിന്റെ പൊടി തുടയിടുക്കില്‍ പൗഡര്‍ ഇടുന്നത് പോലെ ഇടുക. ഇത് ചൊറിച്ചിലിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് ആശ്വാസം നല്കുന്നു. ബേബി പൗഡറിലെ പ്രധാന ഘടകമാണ് ചോളപ്പൊടി. അതുകൊണ്ട് തന്നെ പാര്‍ശ്വഫലത്തെ ഒരിക്കലും പേടിക്കേണ്ടതില്ല. ഇത് പെട്ടെന്ന് തന്നെ ചൊറിച്ചിലിന് ആശ്വാസം നല്കുന്നു.

ഹൈഡ്രജന്‍ പെറോക്സൈഡ്
ഒരു ടീസ്പൂണ്‍ വെള്ളം, പെട്രോളിയം ജെല്ലി അല്പം പഞ്ഞി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഹൈഡ്രജന്‍ പെറോക്സൈഡ് വെള്ളത്തില്‍ മിക്സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് അത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഇതിനു ശേഷം അല്പം പെട്രോളിയം ജെല്ലി ഉപയോഗിച്ച് ഇത് തുടയിടുക്കില്‍ തേക്കാം. രാത്രി മുഴുവന്‍ ഇത് തുടയിടുക്കില്‍ ഉണ്ടാവണം. ഇത്തരത്തില്‍ രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാക്കാം.

മറ്റുള്ളവരുടെ വസ്തുക്കള്‍
മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ആല്‍ക്കഹോള്‍
ആല്‍ക്കഹോള്‍ തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. അല്പം ആല്‍ക്കഹോള്‍ പഞ്ഞിയില്‍ എടുത്ത് അത് ചൊറിച്ചിലുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് ദിവസവും മൂന്ന് നാല് പ്രാവശ്യം ചെയ്യുക. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് കാര്യമായ മാറ്റം അറിയാന്‍ കഴിയുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇത് നല്ല മാറ്റം ഉണ്ടാക്കുന്നു.



Click it and Unblock the Notifications











