Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മുഖത്തെ കറുത്ത കുത്തുകള്‍; നൂറ് ശതമാനം പരിഹാരം
എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ മുഖത്തെ കറുത്ത പാടുകള്‍ക്ക് പരിഹാരം നല്‍കാം എന്ന് നോക്കാം.
സൗന്ദര്യസംരക്ഷണത്തില്‍ എത്രയൊക്കെ പണിപ്പെട്ടാലും മാറാത്ത ഒന്നാണ് മുഖത്തുണ്ടാകുന്ന കറുത്ത പുള്ളികള്‍. ഇവയെ ഫ്രക്കിള്‍സ് എന്നാണ് പറയുന്നത്. ഇവ ചിലപ്പോള്‍ മുഖത്ത് വ്യാപിക്കുന്ന പതിവും ഉണ്ട്. ചര്‍മ്മ രോഗ വിദഗ്ധനെ കാണുന്നതിനു മുന്‍പ് പ്രകൃതി ദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് നോക്കാം. യോനിയിലെ വൃത്തിയില്ലായ്മ പ്രശ്നമാകുമ്പോള്
ഇവ സ്ഥിരമായി ചെയ്താല്‍ ഇത്തരത്തില്‍ മുഖത്ത് കാണപ്പെടുന്ന പാടുകള്‍ക്ക് എന്നന്നേക്കുമായി പരിഹാരം കാണാം. അതിലുപരി പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നതും പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ നല്കുന്ന ഗുണമാണ്. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ മുഖത്തെ കറുത്ത പാടുകള്‍ക്ക് പരിഹാരം നല്‍കാം എന്ന് നോക്കാം.

മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും
മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. നാരങ്ങാ നീരില്‍ രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം നല്‍കും.

തേനും നാരങ്ങ നീരും ബദാമും
തേനും നാരങ്ങ നീരും സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ എന്നും മുന്നിലാണ്. ഇവ രണ്ടും നന്നായി മിക്സ് ചെയ്ത് അതില്‍ അല്പം ബദാം അരച്ചതും മിക്സ് ചെയ്ത് മുഖത്ത് കറുത്ത കുത്തുകള്‍ ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

കറ്റാര്‍വാഴ
കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നില്‍ നില്ക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ നീര് കറുത്ത കുത്തുകള്‍ മാറ്റി ചര്‍മ്മത്തിന് നിറം നല്കുന്നു. മാത്രമല്ല മൃദുവായ ചര്‍മ്മത്തിനും കറ്റാര്‍വാഴ സഹായിക്കുന്നു.

തേനും ഓട്സും നാരങ്ങ നീരും
ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് തേനും ഓട്സും തേനും ഓട്സും സൗന്ദര്യസംരക്ഷണത്തിനും യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാം. തേനും ഓട്സും നാരങ്ങ നീരും തുല്യമായ അളവില്‍ എടുത്ത് മിക്സ് ചെയ്ത് പുരട്ടുക. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

പഴുത്ത പപ്പായ
നല്ലതു പോലെ പഴുത്ത പപ്പായ മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കുക. ഇത് കറുത്ത കുത്തുകളെ പ്രതിരോധിയ്ക്കുകയും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നും കുളിച്ചതിനു ശേഷം ഇത് ചെയ്യുക.

ആവണക്കെണ്ണ
ഉപയോഗിക്കുമ്പോള്‍ എപ്പോഴും അല്പം സൂക്ഷിച്ച് ഉപയോഗിക്കണം. മുഖത്തെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ കറുത്ത കുത്തുള്ള ഭാഗങ്ങളില്‍ മാത്രം ഉപയോഗിക്കണം. ആഴ്ചയില്‍ രണ്ട് തവണ മുഖത്ത് കറുത്ത കുത്തുകളുള്ള സ്ഥലത്ത് ആവണക്കെണ്ണ തേച്ചു പിടിപ്പിക്കുക. അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയുക.

പഞ്ചസാര സ്ക്രബ്ബ്
പഞ്ചസാര സ്ക്രബ്ബ് ചെയ്യുന്നതും മുഖത്തെയും കഴുത്തിലേയും കറുത്ത കുത്തുകള്‍ മാറ്റാന്‍ സഹായിക്കുന്നു. ഇതിലെ ഗ്ലൈക്കോളിക് ആസിഡാണ് കറുത്ത കുത്തിന് പരിഹാരം നല്‍കുന്നത്.



Click it and Unblock the Notifications
