Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
യോനിയിലെ വൃത്തിയില്ലായ്മ പ്രശ്നമാകുമ്പോള്
സ്ത്രീ ശരീരഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
സ്ത്രീകള്‍ എപ്പോഴും യോനി വൃത്തിയോടെയും ആരോഗ്യത്തോടെയും ദുര്‍ഗന്ധമില്ലാതെയും സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. സ്ത്രീ ശരീരഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഏറ്റവും അധികം അണുബാധയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് യോനീഭാഗം.
അണുബാധ ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്ന ഭാഗമാണ് യോനീ ഭാഗം. വജൈന വൃത്തിയാക്കാന്‍ നമ്മളെപ്പോഴും ശ്രദ്ധിക്കണം. ചില ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ ഇത് സാധിക്കും. ഇതിനായി അധികം പരിശ്രമിക്കേണ്ട ആവശ്യമില്ല. ചിലകാര്യങ്ങള്‍ ചെയ്യുന്നതിനൊപ്പം മറ്റു ചില കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.

ചെറുചൂടുവെള്ളത്തില്‍ കഴുകുക
എല്ലാ ദിവസവും ഒരു നേരം യോനി ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഈ വെള്ളത്തില്‍ അല്പം ആപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ക്കുന്നത് നല്ലതാണ്.

പതിവായി തുടയ്ക്കുക
ദുര്‍ഗന്ധം ഉണ്ടാകാതിരിക്കുന്നതിന് യോനി പതിവായി തുടയ്ക്കുക, മുമ്പില്‍ നിന്നും പുറകിലേക്ക് വേണം എല്ലായ്പ്പോഴും തുടയ്ക്കുന്നത് . പുറകില്‍ നിന്നും മുമ്പിലേക്ക് തുടയ്ക്കുന്നത് മലദ്വാരത്തില്‍ നിന്നും യോനീയിലേക്ക് ബാക്ടീരിയ എത്താന്‍ കാരണമായേക്കും.

ഡിയോഡറന്റ് ഉപയോഗിക്കരുത്
യോനിയില്‍ ഒരിക്കലും ഡിയോഡറന്റ് ഉപയോഗിക്കരുത്. ദുര്‍ഗന്ധം ഉണ്ടാകുന്നത് പലപ്പോഴും അണുബാധ കൊണ്ടായിരിക്കും, അതിനാല്‍ വേഗം ഇതിന് വേണ്ട ചികിത്സ ചെയ്യുക.

യോനി പതിവായി കഴുകുക
ദിവസം ഒരു നേരമെങ്കിലും കഴുകുന്നത് യോനിയിലെ ബാക്ടീരിയ ബാധയും ദുര്‍ഗന്ധവും അകറ്റാന്‍ സഹായിക്കും. നിങ്ങളുടെ ദിനചര്യ അനുസരിച്ച് ദിവസം ഒരു തവണയില്‍ കൂടുതല്‍ ചിലപ്പോള്‍ കഴുകേണ്ടി വരും. വ്യായാമത്തിന് ശേഷം കഴുകുന്നത് വിയര്പ്പില്ലാതാക്കാന് സഹായിക്കും.

പ്രകൃതിദത്ത സോപ്പ് ഉപയോഗിക്കുക
പ്രകൃതിദത്തമല്ലാത്ത ചേരുവകള്‍ അടങ്ങിയ സുഗന്ധസോപ്പുകള്‍ ഉപയോഗിക്കുന്നത് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ശരീരത്തിന്റെ പിഎച്ച് നില അസന്തുലിതമാക്കുകയും ചെയ്തേക്കാം. ഇത് ഒഴിവാക്കുന്നതിന് പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ സുഗന്ധസോപ്പുകള്‍ ഉപയോഗിക്കുക.

സോപ്പ് ഉപയോഗിക്കരുത്
യോനിയില്‍ സോപ്പ് ഉപയോഗിക്കരുത്. യോനിയിലെ പിഎച്ച് നിലയെ ഇത് നശിപ്പിക്കും, ഇത് ദുര്‍ഗന്ധം ഉണ്ടാകുന്നതിനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകും.

യോനിയില്‍ വെള്ളം ചീറ്റിക്കരുത്
ഡോക്ടറുടെ നിര്ദ്ദേശിമില്ലാതെ യോനിയില്‍ വെള്ളം ചീറ്റി കഴുകരുത്. ശരീരത്തിലെ സ്വാഭാവിക ബാക്ടീരിയകളുടെ സ്ഥിതി അസന്തുലിതമാകാനും അണുബാധ ഉണ്ടാകാനും ഇത് കാരണമായേക്കും. കഴുകുമ്പോള്‍ പ്രകൃതി ദത്ത സോപ്പും വെളളവും ഉപയോഗിച്ച് ശരീരത്തിന്റെ പുറമെ കഴുകുക.

യോനി വൃത്തിയായി തുടയ്ക്കുക
ബാത്റൂമില്‍ പോയതിന് ശേഷം യോനി വൃത്തിയായി തുടയ്ക്കുക. മുമ്പില്‍ നിന്നും പുറകിലേക്ക് വൃത്തിയായി തുടയ്ക്കുക. വിപരീത ദിശയില്‍ തുടയ്ക്കുന്നത് ബാക്ടീരിയ ബാധയ്ക്ക് കാരണമായേക്കാം.

മികച്ച ലൂബ്രിക്കന്റ് തിരഞ്ഞെടുക്കുക
ലൂബ്രിക്കന്റ് തിരഞ്ഞെടുക്കുമ്പോള്‍ രൂക്ഷ ഗന്ധമുള്ളതും വെള്ളത്തില്‍ ഒട്ടിപ്പിടിക്കുന്നതും സിലിക്കണ്‍ അടങ്ങിയതും ഒഴിവാക്കുക. യോനിയ്ക്ക് ചുറ്റും ഉപയോഗിക്കുന്ന ലോഷന്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക.

മുറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കുക
വായുസഞ്ചാരം ലഭ്യമാക്കുന്ന അടിവസ്ത്രങ്ങള്‍ ധരിക്കുക. അമിതമായ നനവ് ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ അധികം മുറുക്കമുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കഴിവതും കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ഒരു ദിവസത്തില്‍ കൂടുതല്‍ ഒരേ അടിവസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications
