Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
വെളിച്ചെണ്ണയില്‍ അല്പം നാരങ്ങ നീര് ചേര്‍ത്താല്‍
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും മാര്‍ഗ്ഗങ്ങള്‍ വീട്ടിലിരുന്ന് തന്നെ എങ്ങനെയെന്ന് നോക്കാം.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണയ്ക്ക് എത്രത്തോളം പ്രാധാന്യമാണ് ഉള്ളതെന്ന് നമുക്കെല്ലാം അറിയാം. അത്രയേറെ ഗുണകരമാണ് വെളിച്ചെണ്ണയുടെ ഉപയോഗം എന്ന കാര്യത്തില്‍ സംശയമില്ല. മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. വിനീഗറും സോപ്പും; അരിമ്പാറയെ പൂര്‍ണമായും മാറ്റാം
അതും വെറും ചുരുങ്ങിയ സമയം കൊണ്ട് സൗന്ദര്യത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താഴെ പറയുന്ന ചില മാര്‍ഗ്ഗങ്ങള്‍ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം മുതല്‍ക്കൂട്ടാണ് എന്തൊക്കെയെന്ന് നോക്കാം. കുളിയ്ക്കുന്ന വെള്ളത്തില്‍ 2 തുള്ളി നാരങ്ങ നീര്

വെളിച്ചെണ്ണയും നാരങ്ങയും
എണ്ണിയാലൊടുങ്ങാത്ത ഗുണഫലങ്ങളാണ് വെളിച്ചെണ്ണയ്ക്കുള്ളത്. ഇതിനോടൊപ്പം അല്പം നാരങ്ങ നീരു കൂടി ചേര്‍ത്താല്‍ മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും അല്പം നാരങ്ങാ നീരും മിക്സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇത് ഏത് തരത്തിലുള്ള ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാം.

റോസ് വാട്ടര്‍
ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാം. തണുപ്പിച്ച റോസ് വാട്ടര്‍ മുഖത്ത് സ്പ്രേ ചെയ്യുക ഇത് അല്പ സമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച് നീക്കം ചെയ്യുക.

ബേക്കിംഗ് സോഡ
രണ്ട് ടേബിള്‍ സ്പൂണ്‍ ഫേഷ്യല്‍ മോയ്സ്ചുറൈസര്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ മിക്സ് ചെയ്ത് മുഖത്ത് വട്ടത്തില്‍ മസ്സാജ് ചെയ്യുക. രണ്ട് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

തക്കാളി നീര്
തക്കാളി നീര് ഉപയോഗിച്ച് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില വഴികളുണ്ട്. തേനും തക്കാളി നീരും മിക്സ് ചെയ്ത് മുഖത്ത് മൂന്ന് മിനിട്ട് മസ്സാജ് ചെയ്യുക. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ തക്കാളി മുന്നില്‍ ത്ന്നെയാണ്.

മുട്ടമസ്സാജ്
മുട്ട കൊണ്ട് മസ്സാജ് ചെയ്യുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. അല്പം മയൊണൈസും മുട്ടയുടെ വെള്ളയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക.

മുള്‍ട്ടാണി മിട്ടി
മുള്‍ട്ടാണി മിട്ടി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കാല്‍ക്കപ്പ് തണുത്ത വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും മിക്സ് ചെയ്ത് മുഖ്തത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

തേനും ഒലീവ് ഓയിലും
തേനും ഒലീവ് ഓയിലും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പിലാണ്. ഒരു സ്പൂണ്‍ തേനും അല്പം ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്ത് വട്ടത്തില്‍ പുരട്ടുക. നാലോ അഞ്ചോ മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ച് കളയുക.

പാല്‍പ്പാട
മില്‍ക്ക് ക്രീം നല്ലൊരു മുഖസൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. പാലിന്റെ പത എടുത്ത് മുഖത്ത് തേച്ചു പിടിപ്പിച്ച് നാലോ അഞ്ചോ മിനിട്ട് മസ്സാജ് ചെയ്യുക. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പപ്പായ
പപ്പായ ആരോഗ്യ കാര്യത്തില്‍ മുന്‍പിലാണ്. സൗന്ദര്യത്തിന്റെ കാര്യത്തിലും അല്പം മുന്‍പിലാണ്. വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനെ മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. റോസ് വാട്ടറില്‍ പപ്പായ പള്‍പ്പ് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക.

ആവി പിടിയ്ക്കുക
മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുഖത്ത് ആവി പിടിയ്ക്കുക. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും.



Click it and Unblock the Notifications