Latest Updates
-
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ!
പ്രായം കുറയ്ക്കാന്‍ പേര ഇലകള്‍
മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കാന്‍ പേരയില ഉപയോഗിക്കാം.
പേരയ്ക്ക ഒരു നാടന്‍ പഴമാണ്. ഏകദേശം എല്ലാവീട്ടിലും സുലഭമായി ലഭിക്കുന്ന ഒരു പഴം. മിക്കവര്‍ക്കും ഇഷ്ടമുളള പഴം കൂടിയാണിത്. എന്നാല്‍ നമ്മളില്‍ പലരും ഈ പഴത്തിന്റെ യഥാര്‍ത്ഥ ഗുണം മനസിലാക്കിയിട്ടുണ്ടോ.
പേരയ്ക്കയില്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് , പ്രധാനമായും ചര്‍മ്മാരോഗ്യത്തിന്. വിറ്റാമിന്‍ A , C , മിനറല്‍സ് , മാഗനീസ് , മഗ്ന്നീഷ്യം എന്നിവയാല്‍ സംമ്പുഷ്ടമാണ ഈ പഴം. പേരയ്ക്കയില്‍ ഓറഞ്ചിലേക്കാള്‍ വിറ്റമിന്‍ C യും , വാഴപ്പഴത്തേക്കാള്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. അകാല നരയെ ഓടിയ്ക്കാന്‍ അത്ഭുത ഭക്ഷണം
ഇനി പേരയ്ക്ക നിങ്ങളുടെ ചര്‍മ്മത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നു നോക്കാം. പേരയ്ക്ക ഇലകള്‍ നിങ്ങളുടെ ചര്‍മ്മ പശ്നങ്ങളുമായി പൊരുതുന്നു.

ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റുന്നു
പേരയ്ക്ക ഇലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. കാരണം പേരയ്ക്ക ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഈ ഇലകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ക്കെതിരെ പോരാടി നിങ്ങളുടെ ചര്‍മ്മത്തിന്റെ സത്വം നിലനിര്‍ത്തുന്നു.

മുഖക്കുരു അകറ്റാന്‍
പേരയ്ക്ക ഇലകള്‍ക്ക് ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് പേരയ്ക്ക ഇലകള്‍. പേരയ്ക്ക ഇല അരച്ച് ഇത് മുഖക്കുരു ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച് കഴിഞ്ഞ് കഴുകികളയുക. മുഖക്കുരു മാറുന്നതുവരെ ഈ ചികില്‍സ ആവര്‍ത്തിക്കുക.

കറുത്തപാടുകള്‍ നീക്കുന്നു
സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍. നിങ്ങളുടെ മനസമാധാനം കെടുത്തുന്ന ഇത്തരം പാടുകള്‍ പേരയ്ക്ക ഇലകള്‍ ഉപയോഗിച്ച് നീക്കും ചെയ്ത് , മുഖചര്‍മ്മം വൃത്തിയുളളതും തിളക്കമുളളതുമാക്കുന്നു. പേരയ്ക്ക ഇല അരച്ച് കറുത്തപാടുകള്‍ ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച് കഴിഞ്ഞ് കഴുകികളയുക. പാടുകള്‍ മാറുന്നതുവരെ ദിവസേനെ ഇത് ആവര്‍ത്തിക്കേണ്ടതാണ്.

ബാക്ക്ഹെഡ്സ് മാറാന്‍
പേരയ്ക്ക ഇലകള്‍ കുറച്ച് വെളളം ചേര്‍ത്ത് മിശ്രിതമാക്കി എടുക്കുക , ഇത് സ്ക്രബ് ആയി നിങ്ങളുടെ മൂക്കിലോ ബാക്ക് ഹെഡ്സ് ബാധിച്ച മറ്റിടങ്ങളിലോ പുരട്ടുക. ബാക്ക് ഹെഡ്സ് മാറുന്നതാണ്.

ചര്‍മ്മവീക്കത്തിന്
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉത്തമ ഔഷധമാണ്. ചര്‍മ്മത്തിന് ഉപരിതലത്തില്‍ ഉണ്ടാവുന്ന ഇത്തരം വീക്കത്തിന് പേരയ്ക്ക ഇലകള്‍ പ്രയോഗിച്ചാല്‍ ഇത് കോശങ്ങള്‍ക്ക് ക്ഷതമേല്ക്കുമ്പാള് പുറപ്പെടുവിക്കുന്ന രാസവസ്തുവായ ഹിറ്റമീന്റെ വളര്‍ച്ച തടയുന്നു. ഈ കെമിക്കല്‍ ശരീരത്തില്‍ കടന്നുകൂടിയാല്‍ ഇത് അലര്‍ജി ഉണ്ടാക്കുന്നു. ചൊറിച്ചില്‍ , തുമ്മല്‍ , ശ്വാസംമുട്ടല്‍ , നീര്‍വീക്കം എന്നിവയാണ് ഹിറ്റമീന്‍ ലക്ഷണങ്ങള്‍.

ചര്‍മ്മവീക്കത്തിന്
ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള ചികില്‍സ. ഇതിനായി ആവശ്യമുളള സാധനങ്ങള്‍ ഉണങ്ങിയ പേരയ്ക്ക ഇലകള്‍, ചൂടുവെള്ളം എന്നിവയാണ്.

തയ്യാറാക്കുന്ന വിധം
ഉണങ്ങിയ പേരയ്ക്ക ഇലകള്‍ എടുക്കുക, ഇത് നന്നായി പൊടിക്കുക. ഇത് നിങ്ങള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന വെളളത്തില്‍ ചേര്‍ക്കുക. പ്രകൃതിദത്തമായ ഈ ചികില്‍സ ചൊറിച്ചില്‍ മാറ്റുന്നതാണ്.

സ്റ്റെപ് 2
ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള മറ്റൊരു ചികില്‍സ , ഉണങ്ങിയ പേരയ്ക്ക ഇലകള്‍ നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ വെള്ളം ചൂടാക്കി അതിലേക്ക് ഈ പൊടി ചേര്‍ക്കുക. വെള്ളം ബ്രൗണ്‍ നിറം ആവുന്നവരെ ചൂടാക്കുക. ഈ മിശ്രിതം തണുത്തതിനുശേഷം ഉപയോഗിക്കുക.



Click it and Unblock the Notifications