Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുട്ടയുടെ വെള്ള മുഖത്തുണ്ടാക്കുന്ന മാറ്റം
പോഷക സമ്പുഷ്ടമാണ് മുട്ട എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ മുട്ട ആരോഗ്യം മാത്രമല്ല നല്‍കുന്നത് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുട്ട തന്നെ മുന്നില്‍ എന്ന കാര്യത്തില്‍ സംശയമില്ല.
ചര്‍മ്മ ക്ലിയറാകാനും ബ്ലാക്ക് ഹെഡ്സ്, മുഖക്കുരു പാടുകള്‍, മുഖത്തുണ്ടാകുന്ന അമിത രോമവളര്‍ച്ച എന്നിവയ്ക്കെല്ലാം പരിഹാരമാണ് മുട്ടയുടെ വെള്ള. ബ്രെഡ് കൊണ്ട് പല്ലിന്റെ മഞ്ഞനിറം മാറ്റാം
മുട്ടയുടെ വെള്ള നല്കുന്ന ഫലമാകട്ടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രകടമാകും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ വരെ ഇല്ലാതാക്കാന്‍ മുട്ടയ്ക്ക് കഴിയും. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുട്ടയുടെ വെള്ള എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. മഴ....കള്ളുഷാപ്പ് സ്റ്റൈല്‍ കപ്പ, മീന്‍കറി

ഒന്നാം ഘട്ടം
ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള മാത്രം എടുത്ത് ചെറിയ രീതിയില്‍ പതപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. കണ്ണിനു ചുറ്റും വായ്ക്കു ചുറ്റും ഉള്ള ഭാഗം ഒഴിവാക്കുക.

രണ്ടാംഘട്ടം
മുഖത്ത് മുട്ടയുടെ വെള്ള നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു ടിഷ്യൂ പേപ്പര്‍ എടുത്ത് മുഖത്ത് പതിപ്പിക്കുക. അതിനു മുകളില്‍ വീണ്ടും മുട്ടയുടെ വെള്ള തേച്ചു പിടിപ്പിക്കുക.

മൂന്നാം ഘട്ടം
മൂന്ന് പാളികള്‍ ആയി മുട്ടയുടെ വെള്ള തേച്ചു പിടിപ്പിച്ച് മുപ്പത് മിനിട്ടിനു ശേഷം അടര്‍ത്തി മാറ്റാം. മുകളില്‍ നിന്നും താഴോട്ടായിരിക്കണം അടര്‍ത്തി മാറ്റേണ്ടത്.

നാലാംഘട്ടം
പതിയെ മുഖത്ത് നിന്നും പാക്ക് എടുത്ത് മാറ്റിയതിനു ശേഷം മുഖം തണുത്ത വെള്ളത്തില്‍ നല്ലതുപോലെ കഴുകുക. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുക. വരണ്ട ചര്‍മ്മക്കാര്‍ പത്ത് ദിവസത്തില്‍ ഒരു തവണ ചെയ്യുക.

മുഖക്കുരു പാട് മാറുന്നു
മുഖക്കുരു വന്ന് കാലങ്ങളായിട്ടും മാറാത്ത മുഖക്കുരു പാടിനെ ആഴ്ചകള്‍ക്കുള്ളില്‍ മാറ്റുന്നതിന് മുട്ടയുടെ വെള്ള സഹായിക്കും.

ബ്ലാക്ക് ഹെഡ്സിന് പ്രതിവിധി
ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കാന്‍ ഇത്രയേറെ പറ്റിയ മറ്റൊരു പ്രതിവിധി ഇല്ലെന്നു തന്നെ പറയാം. മുട്ടയുടെ വെള്ള ഉപയോഗിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും. മഴ....കള്ളുഷാപ്പ് സ്റ്റൈല്‍ കപ്പ, മീന്‍കറി

ചര്‍മ്മത്തിന് മുറുക്കം
ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും മുട്ട ഫേസ്പാക്ക് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഈ ഫേസ്പാക്ക് ഉപയോഗിക്കാം.



Click it and Unblock the Notifications
