Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നാടന്‍ കഞ്ഞിവെള്ളത്തിലുണ്ട് മുഖത്തിന്റെ നിറം
കഞ്ഞി വെള്ളത്തിലൂടെ എങ്ങനെ സൗന്ദര്യംസംരക്ഷിക്കാം എന്ന് നോക്കാം.
കഞ്ഞി വെള്ളത്തിന് ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുണ്ട്. അത് നമ്മുടെ കാരണവന്മാരെ നോക്കിയാല്‍ തന്നെ അറിയാം. ഇന്നത്തെ കാലത്ത് ഹെല്‍ത്തി ഡ്രിങ്ക്സ് കഴിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പണ്ട് കഞ്ഞി വെള്ളം നല്ലൊരു ഹെല്‍ത്തി ഡ്രിങ്ക് ആയി ഉപയോഗിച്ചവര്‍ക്കു മുന്നില്‍ ഇന്നത്തെ ഹെല്‍ത്തി ഡ്രിങ്കുകളെല്ലാം തോറ്റു പോകും. നെറുകയില്‍ എണ്ണ തേച്ചാല്‍ ഫലം?
എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യമാണ് കഞ്ഞി വെള്ളം നല്‍കുന്നത്. കഞ്ഞി വെള്ളം വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്റെ തിളക്കവും സ്വാഭാവിക നിറവും തിരിച്ചു കിട്ടും എന്ന കാര്യത്തില്‍ നൂറ് ശതമാനം ഗ്യാരണ്ടിയാണ്.

നല്ലൊരു ക്ലെന്‍സര്‍
നല്ലൊരു ക്ലെന്‍സര്‍ ആയി കഞ്ഞി വെള്ളം ഉപയോഗിക്കാം. അല്പം കഞ്ഞി വെള്ളത്തില്‍ പഞ്ഞി മുക്കി മുഖം തുടച്ചു നോക്കൂ. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഇത് പലപ്പോഴും മുഖത്ത് ഒളിച്ചിരിയ്ക്കുന്ന പൊടിയും അഴുക്കും ഇല്ലാതാക്കുന്നു.

ഫേഷ്യല്‍ ടോണര്‍
ഫേഷ്യല്‍ ടോണര്‍ ആണ് മറ്റൊന്ന്. കഞ്ഞി വെള്ളത്തില്‍ മുക്കി മുഖം തുടച്ചാല്‍ ഇത് കോശങ്ങളുടെ വളര്‍ച്ചയേയും രക്തയോട്ടത്തേയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ചര്‍മ്മം മൃദുവും സുന്ദരവുമാക്കുന്നു.

മുഖക്കുരുവിന് പരിഹാരം
നല്ലൊരു ആസ്ട്രിജന്റ് ആയി മുഖക്കുരു പ്രവര്‍ത്തിയ്ക്കും. മുഖക്കുരു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാനും പലപ്പോഴും കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മതി.

എക്സിമ ചെറുക്കുന്നു
എക്സിമ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഡോക്ടറെ സമീപിയ്ക്കുന്നതിനു മുന്‍പ് കഞ്ഞി വെള്ളം പരീക്ഷിച്ചു നോക്കൂ. കഞ്ഞി വെള്ളം കൊണ്ട് രോഗബാധിത പ്രദേശങ്ങള്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കാം.

ചര്‍മ്മത്തിലെ ചൊറിച്ചില്‍
പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകാം. എന്നാല്‍ ഇതിനെ ചെറുക്കാന്‍ കഞ്ഞി വെള്ളത്തിന് കഴിയും. ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ കഞ്ഞി വെള്ളം 15 മിനിട്ടെങ്കിലും ശരീരത്തില്‍ ഉപയോഗിക്കുക.

സണ്‍ബേണ്‍
അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ പലപ്പോഴും നമ്മള് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാറുണ്ട്. എന്നാല്‍ ഇതിനെ പരിഹരിയ്ക്കാന്‍ ഇനി കഞ്ഞി വെള്ളം മതി.

മുടിയ്ക്ക് തിളക്കം
മുടിയ്ക്ക് തിളക്കം നല്കാന് കഞ്ഞി വെള്ളം ഉപയോഗിക്കാം. മുടിയുടെ വേരുകള്‍ ബലമുള്ളതാക്കാനും മുടിയുടെ സ്വാഭാവിക വളര്‍ച്ചയ്ക്കും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകിയാല്‍ മതി.

കണ്ടീഷണര്‍ ആയി ഉപയോഗിക്കാം
കണ്ടീഷണര്‍ ആയി ഉപയോഗിക്കാന്‍ ഏറ്റവും മുന്നിലാണ് കഞ്ഞിവെള്ളം. കഞ്ഞി വെള്ളത്തില്‍ ഏല്പം റോസ്മേരി, ലാവന്‍ഡര്‍ ഓയില്‍ ഒഴിച്ച് മുടി കഴുകുക.



Click it and Unblock the Notifications