Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കണ്പീലികള് സംരക്ഷിക്കാന്‍ എളുപ്പവഴികള്‍
കണ്പീലികളെ പലപ്പോഴും നമ്മള് അവഗണിക്കാറാണ് പതിവ്. അവയുടെ സംരക്ഷണത്തിന് കുറഞ്ഞ ശ്രദ്ധയേ നമ്മള് നല്‍കാറുള്ളൂ. പൊടിയില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്ന കണ്പീലികളുടെ കാര്യത്തില്‍ നമ്മള് ശ്രദ്ധ നല്‍കേണ്ടതുണ്ട്.
മലിനീകരണം, ജനിതക ഘടകങ്ങള്‍, മരുന്നുകള്‍, മാനസിക സമ്മര്‍ദ്ധം, പാരമ്പര്യം, ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം എന്നിവ വഴി കണ്പീലികള് നഷ്ടപ്പെടാനും മുഖത്തിന്റെ രൂപം അപൂര്‍ണ്ണമാകാനും കാരണമാകും. അധികമായി രോമങ്ങള്‍ നീക്കം ചെയ്യുക, മോശം ഭക്ഷണക്രമം, കീമോതെറാപ്പി, ഫംഗസ് ബാധ, പരുക്ക് എന്നിവയും കണ്പീലികള് നഷ്ടമാകാന്‍ കാരണമാകുന്നവയാണ്.
ഇക്കാരണങ്ങളാല്‍ കണ്പീലികളുടെ സംരക്ഷണത്തില്‍ നമ്മള് ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കണ്‍പീലികള്‍ക്ക് കരുത്ത് നല്കാന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കിടിലന്‍ ഒറ്റമൂലി

കണ്ണിലെ മേക്കപ്പ് രാത്രിയില്‍ തന്നെ നീക്കം ചെയ്യുക
കണ്ണിലെ മേക്കപ്പുമായി ഉറങ്ങാന്‍ കിടക്കരുത്. കിടക്കുന്നതിന് മുമ്പായി മേക്കപ്പ് പൂര്‍ണ്ണമായും നീക്കം ചെയ്യുക. കണ്ണിനുള്ള മേക്കപ്പ് സാധനങ്ങളിലെ രാസവസ്തുക്കള്‍ കണ്പീലികള് കൊഴിയാനും അണുബാധയ്ക്കും കാരണമാകാം.

ദിവസം രണ്ട് തവണ കണ്പീലികള് ബ്രഷ് ചെയ്യുക
കണ്പീലികള് ബ്രഷ് ചെയ്യുന്നത് രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. പ്രകൃതിദത്തമായ എണ്ണമയം കണ്പീലികളിലേക്ക് വ്യാപിക്കാനും അത് രോമവളര്‍ച്ചയെ ശക്തിപ്പെടുത്താനും സഹായിക്കും. മസ്കാര ഇതിന് ഫലപ്രദമാണ്.

കൃത്രിമ കണ്പീലികള് ഉപയോഗിക്കാതിരിക്കുക
കൃത്രിമമായ കണ്പീലികള് ഉപയോഗിക്കുന്നത് ഇപ്പോള്‍ ഫാഷനാണ്. ഓരോ തവണയും ഇവ ഉപയോഗിക്കുമ്പോള്‍ സ്വഭാവികമായ പീലികള്‍ തകരാറിലാകാനുള്ള സാധ്യതയുണ്ട്.

ആവണക്കെണ്ണയുടെ ഉപയോഗം
കണ്പീലികളില് ആവണക്കെണ്ണ ഉപയോഗിക്കുന്നത് രോമവളര്‍ച്ച ശക്തിപ്പെടുത്തും. ഇതിലെ വിറ്റാമിന്‍ ഇ കണ്പീലികളുടെ വളര്‍ച്ചയും ദൃഡതയും ശക്തിപ്പെടുത്തും. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പായി ഇത് കണ്പീലികളില് പുരട്ടാം.

ഒലിവ് ഓയില്‍ ഉപയോഗിച്ചുള്ള കണ്ടീഷനിങ്ങ് -
കണ്പീലകളുടെ വളര്‍ച്ച ശക്തിപ്പെടുത്തുന്ന മറ്റൊരു ഉത്പന്നമാണ് ഒലിവ് ഓയില്‍. കണ്ണിന് ചുറ്റും ഉപയോഗിക്കാന്‍ തികച്ചും സുരക്ഷിതമാണ് ഒലിവ് ഓയില്‍. ഇത് കണ്‍പീലികള്‍ക്ക് നനവ് നല്‍കുകയും വളര്‍ച്ച കൂട്ടുകയും ചെയ്യും. ഒലിവ് ഓയില്‍ കണ്പീലികളില് തേച്ച് അല്പ സമയത്തിന് ശേഷം കഴുകിക്കളയാം.



Click it and Unblock the Notifications
