Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കിടിലന് ഒറ്റമൂലി
ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്. മുടി കൊഴിച്ചിലും കഷണ്ടിയും കാരണം പലപ്പോഴും മാനസികമായി വരെ തകര്ന്നു പോകുന്നവരെ നമുക്കറിയാം. ഇതിനായി ബ്യൂട്ടി പാര്ലറുകളിലും മറ്റും പോയി സകമയം കളയുന്നര്ക്കാണ് ഈ ഒറ്റമൂലി.
മുടി കൊഴിച്ചിലും കഷണ്ടിയും ഇനി ഒരു പ്രശ്നമല്ലെന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതിനായി നമ്മുടെ വീട്ടില് തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലിയുണ്ട്. നമ്മുടെ വീട്ടില് സ്ഥിരമായി ഉള്ളതാണ് കറിവേപ്പില. മുടി വളര്ച്ചയ്ക്കും താരനെ പ്രതിരോധിയ്ക്കുന്നതിനും കറിവേപ്പില ഉത്തമമാണ്. മുടി വളര്ത്തും പച്ചക്കറികള്
കറിവേപ്പില എങ്ങനെ കഷണ്ടിയേയും മുടി കൊഴിച്ചിലിനേയും താരനേയും പ്രതിരോധിയ്ക്കുന്നു എന്നു നോക്കാം.

പാലും കറിവേപ്പിലയും
പാലും കറിവേപ്പിലയും മിക്സ് ചെയ്ത് കഴിയ്ക്കുന്നത് മുടി കൊഴിച്ചില് ഇല്ലാതാക്കാന് സഹായിക്കുന്നു. മാത്രമല്ല ഭക്ഷണത്തില് കൂടുതല് കറിവേപ്പില ഉള്പ്പെടുത്തുന്നതും മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുന്നു.

ഹെയര് മാസ്ക്
കറിവേപ്പില പൊടിച്ച് തൈരുമായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില് പുരട്ടാം. അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല് കഷണ്ടിയ്ക്ക് പ്രതിവിധിയാവും.

ഹെയര് ടോണിക്
വെളിച്ചെണ്ണ ചൂടാക്കി അതില് കറിവേപ്പില ഇട്ട് തിളപ്പിക്കുക. ഈ ഓയില് തലയില് നല്ല പോലെ മസ്സാജ് ചെയ്യുക. ഇതും മുടികൊഴിച്ചില് തടയുകയും താരനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുകയും ചെയ്യും.

അകാല നര
അകാല നരയെ പ്രതിരോധിയ്ക്കാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ ഉപയോഗിക്കാം.

കറിവേപ്പില ചായ
കറിവേപ്പില കൊണ്ട് ചായയും ഉണ്ടാക്കാം. വെള്ളത്തില് കറിവേപ്പിലയിട്ടു തിളപ്പിച്ച് മധുരവും നാരങ്ങനീരും ചേര്ത്ത് കഴിക്കാം. ഇതും മുചി കൊഴിച്ചിലിനേയും താരനേയും തടയും. സ്ഥിരമായി ഇത് കഴിച്ചാല് പ്രകടമായ മാറ്റം കാണാം.



Click it and Unblock the Notifications
