Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
മുഖക്കുരു മാറ്റാനും എണ്ണ!!
എണ്ണ മുഖക്കുരുവുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതില്‍ വാസ്തവവുമുണ്ട്. എണ്ണമയമാണ് മുഖക്കുരുവിനുള്ള പരോക്ഷരകാരണം.
എണ്ണമയമുള്ള ചര്‍മത്തിലെ സുഷിരങ്ങള്‍ അഴുക്കടിഞ്ഞു കൂടി പെട്ടെന്നടിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
എന്നാല്‍ ചിലപ്പോള്‍ എണ്ണകള്‍ മുഖക്കുരു തടയാനും സഹായിക്കും. മുഖക്കുരു തടയാന്‍ സഹായിക്കുന്ന ഇത്തരം ചില എണ്ണകളെക്കുറിച്ചറിയൂ,

മുഖക്കുരു മാറ്റാനും എണ്ണ!!
ടീ ട്രീ ഓയില്‍ എന്ന എണ്ണ കടകളില്‍ ലഭ്യമാണ്. ഇത് ബാക്ടീരികളെ തടയാന്‍ നല്ലതാണ്. മുഖക്കുരുവുണ്ടാക്കുന്ന ബാക്ടീരിയയ്ക്കെതിരെ ഇവ പ്രവര്‍ത്തിയ്ക്കുന്നു. ഈ എണ്ണ മുഖക്കുരുവില്‍ പുരട്ടിയാല്‍ മതിയാകും. ശുദ്ധമായ എണ്ണ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

മുഖക്കുരു മാറ്റാനും എണ്ണ!!
ചന്ദനത്തൈലം മണത്തിനു മാത്രമല്ല, മുഖക്കുരു മാറുവാനും വളരെ നല്ലതാണ്. ശരീരത്തിന് ചൂടു കൂടുമ്പോഴും മുഖക്കുരുവുണ്ടാകും. ചന്ദനത്തൈലം ശരീരം തണുപ്പിക്കാന്‍ നല്ലതാണ്. ഇത് മുഖത്തു പുരട്ടുക. ചന്ദനം അരച്ചിടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.

മുഖക്കുരു മാറ്റാനും എണ്ണ!!
ഗ്രാമ്പൂതൈലവും മുഖക്കുരുവിനുള്ള ചികിത്സയാണ്. ഇത് മുഖക്കുരുവിന് മുകളില്‍ പുരട്ടിയാല്‍ മുഖക്കുരു മാറും.

മുഖക്കുരു മാറ്റാനും എണ്ണ!!
ലാവെന്‍ഡര്‍ ഓയിലും മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. മുഖക്കുരുവുണ്ടാക്കുന്ന പാടുകള്‍ മായ്ക്കാന്‍ ലാവെന്‍ഡര്‍ ഓയിലിന് കഴിയും.

മുഖക്കുരു മാറ്റാനും എണ്ണ!!
ജോജോബ ഓയിലും മുഖക്കുരു പാടുകള്‍ മാറ്റുന്നതിന് സഹായിക്കുന്ന ഒന്നാണ്. മുഖക്കുരു കാരണം മുഖത്ത് പാടുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഇത് പുരട്ടിയാല്‍ മതിയാകും.

മുഖക്കുരു മാറ്റാനും എണ്ണ!!
ഒലീവ് ഓയിലിലെ വൈറ്റമിന്‍ ഇ മുഖക്കുരുവും മുഖക്കുരു പാടുകളും മാറ്റുന്നതിന് നല്ലതാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ മുഖക്കുരു വരാതെ തടയുകയും ചെയ്യുന്നു.കുഞ്ഞിനു സ്വര്‍ണം നല്കിയാല് സംഭവിയ്ക്കുന്നത്..



Click it and Unblock the Notifications
