Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മോയിസ്ചറൈസര്‍ അടുക്കളയില്‍ തന്നെ....
സ്വഭാവികമായ രീതിയില്‍ സൗന്ദര്യം നേടുക എന്നത് എളുപ്പമാണെന്ന് മാത്രമല്ല അവ വേഗത്തില്‍ സാധ്യമാകുന്നതുമാണ്. എല്ലാ പ്രകൃതിദത്ത ചികിത്സാ രീതികളും ചര്‍മ്മത്തെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ചെലവ് കുറഞ്ഞതും ഫലപ്രദവുമാണ്.
അടുക്കളയിലെ അലമാരയില്‍ നിന്നും ഫ്രിഡ്ജില്‍ നിന്നും കണ്ടെടുക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഈ ചികിത്സ നടത്താവുന്നതാണ്. കറുത്ത പൊന്നിലെ ആയുസ്സിന്റെ രേഖകള്‍

എണ്ണമയമുള്ള ചര്‍മ്മം
എണ്ണമയമുള്ള ചര്‍മ്മാണ് നിങ്ങളുടേതെങ്കില്‍ ഈ പ്രകൃതിദത്തവും എളുപ്പത്തില്‍ ലഭ്യമായതുമായ ഇനി പറയുന്നവ പരീക്ഷിക്കുക.

അവൊക്കാഡോ
മൃദുലവും, തിളക്കമുള്ളതുമായ ചര്‍മ്മത്തിന് അവൊക്കാഡോ ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ദര് അഭിപ്രായപ്പെടുന്നു. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ അവൊക്കാഡോ തിളക്കവും ആകര്ഷകത്വമുള്ളതുമായ ചര്‍മ്മം നല്‍കും. ഇത് കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, കോപ്പര്‍ തുടങ്ങിയ നിരവധി മിനറലുകള്‍ ചര്‍മ്മത്തിന് നനവ് നല്കുന്നതില് അതിശയകരമായി സഹായിക്കും.

വാഴപ്പഴം
വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയതാണ് വാഴപ്പഴം. ഇത് ചര്‍മ്മത്തിന്റെ തകരാറുകള്‍ മാറ്റി ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കും. ചര്‍മ്മത്തിനുള്ള പ്രകൃതിദത്തമായ മോയ്സ്ചറൈസറായി വാഴപ്പഴം അരച്ച് മുഖത്ത് തേയ്ക്കാം. ഇരുപത് മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഇതിന് പുറമേ വാഴപ്പഴത്തില്‍ സമൃദ്ധമായുള്ള വിറ്റാമിന്‍ സി ചര്‍മ്മത്തിന് സ്വഭാവികമായ തിളക്കം നല്‍കും.

സാധാരണ ചര്‍മ്മം
വരണ്ടതിനും എണ്ണമയമുള്ളതിനും ഇടയിലുള്ള, ഏത് കാലാവസ്ഥയെയും അതിജീവിക്കുന്ന സാധാരണ തരത്തിലുള്ള ചര്‍മ്മത്തിന് ഇനി പറയുന്നവ പരീക്ഷിക്കുക.

മുന്തിരി
മുന്തിരിയിലെ വിറ്റാമിന്‍ ഇ ചര്‍മ്മത്തിലെ നനവ് വീണ്ടെടുക്കുകയും മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഒരു പിടി മുന്തിരി അരച്ച് കോട്ടണ്‍ ഉപയോഗിച്ച് മുഖത്ത് തേയ്ക്കുക. അല്പം സമയത്തിന് ശേഷം കഴുകിക്കളയുക. നല്ല ഫലം ലഭിക്കുന്നതിന് ആഴ്ചയില്‍ ഏതാനും തവണ ഇത് ആവര്‍ത്തിക്കുക. ഇതിലെ ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം ഒരു പ്രകൃതിദത്ത സണ്‍സ്ക്രീനായും പ്രവര്‍ത്തിക്കും.

വെള്ളരി
ശരീരത്തിനും ചര്‍മ്മത്തിനും അനുയോജ്യമായ മികച്ച മോയ്സ്ചറൈസറാണ് വെള്ളരി. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയുകയും പുനരുജ്ജീവനം നല്‍കുകയും ചെയ്യും. രാത്രിയില്‍ കണ്ണിന് മുകളില്‍ വെള്ളരിയുടെ കഷ്ണങ്ങള്‍ വെയ്ക്കുന്നത് ഏത് മരുന്നിനേക്കാളും ഫലപ്രദമായി ചീര്‍ക്കല്‍ കുറയ്ക്കുകയും ചെയ്യും. വെള്ളരിയിലെ വിറ്റാമിന്‍ സി ആണ് ഇതിന് സഹായിക്കുന്നത്.

വരണ്ട ചര്‍മ്മം
ജലാംശം കുറഞ്ഞ വരണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ നനവ് വീണ്ടെടുക്കുകയും നിലിനിര്ത്തുകയും ചെയ്യുന്ന ഏതാനും പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ മനസിലാക്കുക.

വെളിച്ചെണ്ണ
ഒരു പ്രകൃതിദത്ത മോയ്സ്ചറൈസര്‍ മാത്രമല്ല മെയ്ക്കപ്പ് റീമൂവറും സ്ക്രബ്ബറും കൂടിയാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും ചര്‍മ്മത്തെ പൂര്‍ണ്ണമായും മോസ്ചറൈസ് ചെയ്യുകയും മൃദുത്വം നല്‍കുകയും ചെയ്യും. അഴുക്കുകള്‍ നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്. ആരോഗ്യമുള്ള മുടിവളര്‍ച്ചയ്ക്ക് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള മസാജ് ശുപാര്‍ശ ചെയ്യപ്പെടുന്നതാണ്.



Click it and Unblock the Notifications
