Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
വെളുത്ത പല്ലിന് അടുക്കളയിലേക്കു പോകൂ
വെളുത്ത പല്ല് സൗന്ദര്യത്തിന് ഏറെ പ്രധാനമാണ്. എത്ര ഭംഗിയുള്ളയാളെങ്കിലും ചിരിച്ചാല്‍ പല്ലിന് വൃത്തിയില്ലെങ്കില്‍ പോയി, കാണുന്നവര്‍ക്ക് അറപ്പാകും.
പരസ്യത്തില്‍ കാണുന്നവയൊന്നും വാങ്ങി ഉപയോഗിയ്ക്കണമെന്നില്ല, നമ്മുടെ അടുക്കളയില്‍ തന്നെ പല്ലു വെളുപ്പിയ്ക്കാനുള്ള പലതും ലഭിയ്ക്കും. ഇവയൊന്നും കൃത്രിമ ചേരുവകള്‍ അടങ്ങിരിയ്ക്കുന്നവയുമല്ല. ഇതുകൊണ്ടുതന്നെ പല്ലു കേടു വരുത്തുകയുമില്ല.
പല്ലു വെളുപ്പിയ്ക്കാനുള്ള അടുക്കള സൂത്രങ്ങളെക്കുറിച്ചറിയൂ, പച്ച ഇഞ്ചി കഴിയ്ക്കാമോ?

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയില്‍ അല്പം ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ കലര്‍ത്തുക. ഇതുപയോഗിച്ചു പല്ല് ബ്രഷ് ചെയ്യാം. പല്ലിന് വെളുപ്പു ലഭിയ്ക്കും.

ഉപ്പ്
ഉപ്പ് ടൂത്ത്പേസ്റ്റില്‍ ചേര്‍ത്തു പല്ലു തേയ്ക്കാം.ഇതും പല്ലിന് നിറം നല്‍കും. മോണയില്‍ നിന്നും രക്തം വരുന്നതിനും ഇതൊരു നല്ല പരിഹാരമാണ്.

ചെറുനാരങ്ങാനീര്
പല്ലില്‍ ചെറുനാരങ്ങാത്തോടുരസുന്നതും ചെറുനാരങ്ങാനീര് ഉപയോഗിയ്ക്കുന്നതുമെല്ലാം പല്ലിന് വെളുപ്പു നല്‍കും.

സ്ട്രോബെറി
സ്ട്രോബെറി കിട്ടുന്ന സീസണില്‍ ഇതും ഉപയോഗിയ്ക്കാം. സ്ട്രോബെറി ഉടച്ച് ടൂത്ത്പേസ്റ്റിനൊപ്പമോ അല്ലാതെയോ ബ്രഷ് ചെയ്യാം.

ഓറഞ്ച് തൊലി
ഓറഞ്ച് തൊലി കൊണ്ടു പല്ലില്‍ ഉരസുന്നത് പല്ലിന് വെളുപ്പു നല്‍കാനുള്ള നല്ലൊരു വഴിയാണ്.

ബദാം, ഒലിവ്
ഒലിവ് എണ്ണയും ബദാം എണ്ണയും ചേര്‍ത്ത മിശ്രിതം എന്നും രാവിലെ പല്ലില്‍ തേച്ചു നോക്കൂ..

ആര്യവേപ്പില
ആര്യവേപ്പില പാലില്‍ അരച്ചു കലക്കി പല്ലില്‍ തേയ്ക്കുന്നതു നല്ല വെളുപ്പുനിറം നല്‍കും.

ആപ്പില്‍ സിഡെര്‍ വിനെഗര്‍
ആപ്പില്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തിയ വെള്ളം കവിള്‍ക്കൊള്ളുക. ഇതും പല്ലിന് വെളുപ്പു നല്‍കും.



Click it and Unblock the Notifications
