Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഹൈപ്പര്‍ പിഗ്മെന്റേഷന് വീട്ടുവൈദ്യം
ഹൈപ്പര്‍ പിഗ്മെന്റേഷന് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. മുഖത്ത അടുത്തടുത്തായി കറുപ്പോ ബ്രൗണ്‍നിറത്തിലോ ഉള്ളതായി കുത്തുകള്‍ വരുന്നതാണിത്.
വെയില് അധികമേല്‍ക്കുന്നതും പാരമ്പര്യവുമെല്ലാം ഇതിനൊരു കാരണമാണ്. മുഖക്കുരു, പ്രായക്കൂടുതല്‍, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എന്നിവയും ഇതിന് കാരണമാകും. ഇത് അധികമാകുമ്പോള്‍ ആ ഭാഗം മുഴുവന്‍ ഇരുണ്ടതായി തോന്നുകയും ചെയ്യും.
ഹൈപ്പര്‍ പിഗ്മെന്റേഷന് ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ഛറിയൂ,

ബദാം
ബദാം അരച്ച് പാല്, തേന്‍ എന്നിവയില്‍ കലര്‍ത്തി മുഖത്തു തേയ്ക്കുന്നതും ഹൈപ്പര്‍ പിഗ്മെന്റേഷന് മാറാന്‍ നല്ലതാണ്.

ബട്ടര്‍ ഫ്രൂട്ട്
ബട്ടര്‍ ഫ്രൂട്ട് ഹൈപ്പര്‍ പിഗ്മെന്റേഷന് പറ്റിയ നല്ലൊരി പരിഹാരമാണ്. ഇതിലെ ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഇ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ബട്ടര്‍ ഫ്രൂട്ടിന്റെ കഴമ്പും അല്പം പാലും ചേര്‍ത്ത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയുക.

ചന്ദനം
ഹൈപ്പര്‍ പിഗ്മെന്റേഷന് ഉള്ള സ്ഥലത്ത് ചന്ദനമരച്ചിടുന്നത് നല്ലതാണ്. രക്തചന്ദനവും നല്ലതു തന്നെ. വരണ്ട ചര്‍മമുള്ളവര്‍ ചന്ദനം പാല്, തേന്‍ എന്നിവ ചേര്‍ത്ത് പുരട്ടണം.

കൊക്കോ ബട്ടര്‍
ഹൈപ്പര്‍ പിഗ്മെന്റേഷന് കൊക്കോ ബട്ടറും നല്ലതാണ്. ചര്‍മത്തില്‍ ഈ പ്രശ്നം ഉള്ളിടത്ത് കൊക്കോ ബട്ടര്‍ പുരട്ടിയാല്‍ മതിയാകും.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടുന്നതും ഇതിന്റെ കഷ്ണം മുഖത്തു മസാജ് ചെയ്യുന്നതും പിഗ്മെന്റേഷന് അകറ്റാനുള്ള നല്ലൊരു വഴിയാണ്.

കുക്കുമ്പര്‍
കുക്കുമ്പര്‍ അരച്ച് ഇതില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു പിഗ്മെന്റേഷനുള്ളിടത്തു പുരട്ടുന്നത് ഏറെ നല്ലതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മറ്റൊരു വഴിയാണ്. ഇതില്‍ തുല്യഅളവു വെള്ളം ചേര്‍ത്തു മുഖത്തു പുരട്ടാം. കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നത് അപകടം??

പാല്‍പ്പൊടി
പാല്‍പ്പൊടിയില്‍ കരിക്കിന് വെള്ളമോ നാളികേരവെള്ളമോ ചേര്‍ത്തിളക്കി പിഗ്മെന്റേഷനുള്ള ഭാഗത്തു പുരട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
