Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
മുഖരോമം കളയാന്‍ വീട്ടുവിദ്യകള്‍
സ്ത്രീ സൗന്ദര്യത്തിന് തടസം നില്ക്കുന്ന ഒരു പ്രധാന ഘടകമാണ് മുഖത്തെ രോമങ്ങള്‍. പല സ്ത്രീകളുടെ മുഖത്തും പുരുഷന്മാര്ക്കു സമാനമായ മുഖരോമങ്ങളുണ്ടാകാറുണ്ട്. ഇത് സൗന്ദര്യപ്രശ്നമെന്നതിനുപരി പലര്‍ക്കും നാണക്കേടുണ്ടാകുന്ന ഒന്നു കൂടിയാണ്.
പലപ്പോഴും ഹോര്‍മോണ്‍ പ്രശ്നങ്ങളായിരിയ്ക്കും ഇത്തരം മുഖരോമങ്ങള്ക്കു പുറകില്‍. എന്നു കരുതി ഇവ നീക്കാനും പല വഴികളുമുണ്ട്.
കൃത്രിയ മാര്‍ഗങ്ങള്‍ക്കു പുറമെ മുഖത്തെ രോമങ്ങളൊഴിവാക്കാനുള്ള ചില വഴികള്‍ നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്നതേയുള്ളൂ. മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുകയും രോമങ്ങളുടെ നിറം ചര്മനിറത്തിനനുസൃതമായി മാറ്റുകയുമെല്ലാം ഇവ തരുന്ന ഗുണങ്ങളാണ്. വേനല്‍ നിങ്ങളെ കറുപ്പിയ്ക്കാതിരിയ്ക്കാന്‍....

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് മുഖത്തു മസാജ് ചെയ്യാം. ഇത് ബ്ലീച്ച് സമാനമായ ഗുണം നല്‍കും.

തക്കാളി
തക്കാളി കൊണ്ടു മുഖത്തു മസാജ് ചെയ്യാം. അല്പസമയത്തിനു ശേഷം ഇത് ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

തേന്‍, ചെറുനാരങ്ങാനീര്
ബ്ലീച്ചിംഗ് സമാനമായ മറ്റൊരു ഗുണമാണ് തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതം തേയ്ക്കുമ്പോഴുണ്ടാകുന്നത്.

പപ്പായ
പപ്പായ ഉടച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഇത് ബ്ലീച്ചിന്റെ ഗുണം നല്‍കും.

മുള്‍ത്താണി മിട്ടി പാല്, മഞ്ഞള്‍പ്പൊടി, പനിനീര്
മുള്‍ത്താണി മിട്ടി പാല്, മഞ്ഞള്‍പ്പൊടി, പനിനീര് എന്നിവയുമായി ചേര്‍്ത്തു മുഖത്തു പുരട്ടാം. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയാം.

ഓട്സ്, പഴം
ഓട്സ്, പഴം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖരോമങ്ങള് അകറ്റാന്‍ നല്ലതാണ്.

മുട്ടയുടെ വെള്ളയില്‍ പഞ്ചസാര
മുട്ടയുടെ വെള്ളയില്‍ പഞ്ചസാര ചേര്‍ത്ത് മുഖത്തു പുരട്ടി സ്ക്രബ് ചെയ്യാം. അല്പം കഴിഞ്ഞു കഴുകിക്കളയാം.



Click it and Unblock the Notifications
