Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പെട്ടെന്നു വെളുക്കും, മുത്തശ്ശി പറഞ്ഞതാ....
കറുപ്പിനേഴഴകെന്നെല്ലാം കവിഭാവനയില്‍ പറയാനേ കൊള്ളൂ. ഇപ്പോഴും വെളുത്ത ചര്‍മത്തോടുള്ള ആളുകളുടെ ചായ്വ് കുറഞ്ഞിട്ടില്ല. വെളുക്കാനുള്ള ക്രീമും വെളുപ്പിയ്ക്കുമെന്നുള്ള ബ്യൂട്ടിപാര്‍ലര്‍ പരസ്യവാചകങ്ങളുമെല്ലാം ജനങ്ങള്‍ വിശ്വസിയ്ക്കുന്നതിനും കാരണമിതാണ്.
ഇത്തരം കൃത്രിമമാര്ഗങ്ങളില്ലാത്ത കാലമുണ്ടായിരുന്നു. തികച്ചും പ്രകൃതിദത്ത രീതിയിലൂടെ സൗന്ദര്യവും വെളുപ്പുമെല്ലാം നില നിര്‍ത്തിയിരുന്ന ഒരു കാലം. മുത്തശ്ശി വിദ്യകളെന്നു പറയാം.
ചര്‍മത്തിനു വെളുപ്പു നല്കുന്ന ഇത്തരം ചില മുത്തശ്ശിവിദ്യകളെക്കുറിച്ചറിയൂ. ചേരുവകള്‍ക്ക് അധികം അലയേണ്ട, അടുക്കളിലും പറമ്പിലുമെല്ലാം ഒന്നിറങ്ങിയാല്‍ മതിയാകും.

മഞ്ഞള്‍
മഞ്ഞള്‍ ഏറെ ഫലപ്രദമായ ഒരു വഴി. വെളുക്കാനും രോമം നീക്കം ചെയ്യാനുമെല്ലാം ഏറെ നല്ലതാണ്.ഇത് പച്ചപ്പാലില്‍ ചാലിച്ചു മുഖത്തു പുരട്ടാം. അല്പം ചെറുനാരങ്ങാനീരും ചേര്‍ക്കാം.

പുളിച്ച തൈര്
നല്ല പുളിച്ച തൈര് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കും. തൈരു തനിയേ മുഖത്തു പുരട്ടാം. ഇതില്‍ മഞ്ഞള്‍ ചേര്‍ത്തു പുരട്ടാം.

ആര്യവേപ്പില അരച്ചും മഞ്ഞളും
ആര്യവേപ്പില അരച്ചും മഞ്ഞളും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് നിറം നല്‍കും.

പാല്‍പ്പാടയും തക്കാളിനീരും തേനും
പാല്‍പ്പാടയും തക്കാളിനീരും തേനും കലര്‍ത്തി മുഖത്തു പുരട്ടാം.

തേന്‍, ചെറുനാരങ്ങാനീര്
തേന്‍ വെളുക്കാനുള്ള മറ്റൊരു വിദ്യാണ്. തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം.

വെള്ളരിയ്ക്കയുടെ നീരില്‍ മഞ്ഞള്‍പ്പൊടിയും തേനും
വെള്ളരിയ്ക്കയുടെ നീരില്‍ മഞ്ഞള്‍പ്പൊടിയും തേനും കലര്‍ത്തി പുരട്ടുന്നും മുഖത്തിനു നിറം വയ്ക്കാനുള്ള വഴിയാണ്.

ബദാം പച്ചപ്പാലില്‍
ബദാം പച്ചപ്പാലില്‍ അരച്ചു തേയ്ക്കുന്നതും നിറം വര്‍ദ്ധിയ്ക്കാനുള്ള ഒരു വഴിയാണ്.

പഴുത്ത പപ്പായ
പഴുത്ത പപ്പായ ഉടച്ചതില്‍ അല്പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും നിറം വര്‍ദ്ധിപ്പിയ്ക്കും.

ചന്ദനം പാലില്‍
ചന്ദനം പാലില്‍ അരച്ചു മുഖത്തു പുരട്ടുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാം.അയാള്‍ 'കന്യക'നാണ്!!സ്ത്രീയ്ക്കു തിരിച്ചറിയാം



Click it and Unblock the Notifications
