Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
കണ്ണട വച്ചു കണ്‍തടം കറുക്കുന്നുവോ?
കണ്ണിന് പ്രശ്നങ്ങളുണ്ടെങ്കില്‍ ഇഷ്ടമില്ലെങ്കിലും കണ്ണട വയ്ക്കാതെ നിവര്‍ത്തിയില്ല. ചില പ്രശ്നങ്ങള്‍ക്ക് കോണ്ടാക്റ്റ് ലെന്‍സ് വയ്ക്കാനും സാധിയ്ക്കില്ല.
കണ്ണടയുണ്ടാക്കുന്ന സൗന്ദര്യപ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് കണ്‍തടത്തിലെ കറുപ്പ്.
അധികം കട്ടിയില്ലാത്ത ഫ്രെയിം ഉപയോഗിയ്ക്കുന്നത് ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരമാണ്. ഇതല്ലാതെയും ഈ പ്രശ്നം പരിഹരിയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ. ഒരാഴ്ച കൊണ്ട് നിറം വര്‍ദ്ധിപ്പിക്കും വിദ്യ

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് അരച്ച് പനീനീര്, തേന്‍ എന്നിവ കലര്‍ത്തി കണ്തടത്തില് പുരട്ടാം.

കറ്റാര്‍വാഴയുടെ ജെല്‍
കറ്റാര്‍വാഴയുടെ ജെല്‍ കണ്ണിനടിയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങ
കണ്ണിനടിയില്‍ ചെറുനാരങ്ങ കൊണ്ടു മസാജ് ചെയ്യുന്നതും ഗുണം നല്‍കും.

ഓറഞ്ച് തൊലി
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പൗഡറാക്കുക. ഇതില്‍ അല്പം ബദാം ഓയില്‍ ചേര്‍ത്തു പേസ്റ്റാക്കുക. ഇത് കണ്തടത്തില് പുരട്ടാം.

കുക്കുമ്പര്‍
കുക്കുമ്പര്‍ കനം കുറച്ചരിഞ്ഞു കണ്ണിനു മുകളില്‍ വയ്ക്കാം. ഇതു കണ്ണിന് കുളിര്‍മ നല്‍കുകയും ചെയ്യും.

ഓട്സ്
ഓട്സ് പൊടിച്ച് ഇതില്‍ തേന്‍ ചേര്‍ത്ത് കണ്തടത്തില് പുരട്ടാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു കപ്പു വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ക്കുക. ഇതില്‍ പഞ്ഞി മുക്കിപ്പിഴിഞ്ഞു കണ്തടത്തില് വയ്ക്കാം.

ബദാം ഓയില്‍
ബദാം ഓയില്‍ ഉപയോഗിച്ചു കണ്തടത്തില് മസാജ് ചെയ്യുന്നതു ഗുണം നല്‍കും.



Click it and Unblock the Notifications
