Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഒരാഴ്ച കൊണ്ട് നിറം വര്‍ദ്ധിപ്പിക്കും വിദ്യ
ശരീരത്തിന്റെ നിറം വര്ദ്ധിപ്പിക്കുകയെന്നാല് പലപ്പോഴും മുഖത്തിന്റെ നിറത്തിന് മാത്രമേ നമ്മള് പ്രാധാന്യം നല്‍കാറുള്ളൂ. എന്നാല്‍ ശരീരസൗന്ദര്യത്തില്‍ കൈക്കും കാലിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നത് നമ്മള് ഒരിക്കലും വിസ്മരിക്കരുത്.
ഈ വേനലില്‍ വെയിലേറ്റു വാടാതിരിയ്ക്കാന്‍....
മുഖം വെളുത്തിരുന്നാലും കൈയ്യും കാലും ഇരുണ്ട നിറമാണെങ്കില്‍ അതും അപകര്‍ഷതാ ബോധം സൃഷ്ടിയ്ക്കും. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ കൈക്കും കാലിനും നിറം നല്കാന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഇരട്ടി മധുരം നല്‍കും നിറം
കൈകാലുകള്‍ക്ക് നിറം നല്കാന് ഇരട്ടി മധുരം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഗ്ലാബറിഡിന് ആണ് ശരീരത്തിന് നിറം നല്കാന് സഹായിക്കുന്നത്. ഇത് മെലാനിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇരട്ടി മധുരം പാലില്‍ ചാലിച്ച് കൈയ്യിലും കാലിലും പുരട്ടിയാല്‍ മതി. ഇത് ചര്‍മ്മത്തിന് നിറം നല്‍കും.

മഞ്ഞള്‍
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മഞ്ഞള്‍ നല്കുന്ന ഗുണം വേറെ തന്നെയാണ്. മഞ്ഞള്‍ പൊടിച്ച് പാലില്‍ മിക്സ് ചെയ്ത് ശരീരത്തില്‍ തേയ്ക്കുന്നത് ഇരട്ടി ഗുണം ചെയ്യും. ഇത് ശരീരത്തിന് നിറം വര്‍ദ്ധിപ്പിക്കും. ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

തൈര് നല്കുന്ന നിറം
വിറ്റാമിന്‍ സിയുടെ കലവറയാണ് പാലും പാലുല്‍പ്പന്നങ്ങളും. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഇവ ഒട്ടും പുറകിലല്ല. അതുകൊണ്ട് തന്നെ തൈര് കൈയ്യിലും കാലിലും പുരട്ടുന്നത് സൂര്യപ്രകാശമേറ്റുണ്ടാകുന്ന കറുത്ത പാടുകളെ നീക്കുകയും മറ്റും പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് നിറം നല്‍കുകയും ചെയ്യുന്നു.

വെള്ളരിക്ക
വെള്ളരിക്ക നീര് രണ്ട് ടീ സ്പൂണ്‍ കറ്റാര്‍വാഴ നീരുമായി മിക്സ് ചെയ്ത് പുരട്ടുക. രാവിലെും രാത്രിയും ഇത്തരത്തില്‍ ചെയ്താല്‍ ചര്‍മ്മത്തിന് നല്ല നിറം കിട്ടും എന്ന കാര്യത്തില്‍ സംശയമില്ല.

ചന്ദനം
ചന്ദനത്തിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ചന്ദനം ചര്‍മ്മത്തിന് നിറം നല്കുന്നതില് മുന്നിലാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പുള്ളികളേയും കുത്തുകളേയും ഇല്ലാതാക്കുന്നു.

നാരങ്ങാ നീര്
നാരങ്ങ തീരെ ചെലവു കുറഞ്ഞ സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗമാണ്. ഇത് നല്ലൊരു ബ്ലീച്ച് ആയും പ്രവര്‍ത്തിക്കുന്നു. കൈമുട്ടിലേയും കാല്മുട്ടിലേയും കറുത്ത നിറം ഇല്ലാതാക്കാന്‍ നാരങ്ങ മുറിച്ച് കൈകാലുകളില്‍ ഉരസിയാല്‍ മതി.

ഓറഞ്ച്
നല്ലൊരു സ്ക്രബ്ബറായി ഉപയോഗിക്കാവുന്നതാണ് ഓറഞ്ച്. പഞ്ചസാരയും തേനും ഓറഞ്ച് നീരില്‍ ചാലിച്ച് കൈയ്യിലും കാലിലും പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
