Latest Updates
-
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം!
ഈ തോല്‍വികളാണ് നിങ്ങളുടെ ലുക്കിന് പാര
ലുക്കിലാണ് കാര്യം എന്ന് ഓരോ മിനിട്ടിലും പറയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഈ ലുക്ക് തന്നെയാണ് നമുക്ക് പാരയാകുന്നതും. കാണുമ്പോള്‍ എന്തെങ്കിലും പ്രത്യേകത തോന്നാനും പലപ്പോഴും ഈ പ്രത്യേകത കാരണം മറ്റുള്ളവരാല്‍ ആകര്ഷിക്കപ്പെടാനുമായിരിക്കും പലരുടേയും അശ്രാന്ത പരിശ്രമം. നിമിഷനേരം മതി ഇവയെല്ലാം പരിഹരിയ്ക്കാന്‍
എന്നാല്‍ പലരും ഇതിനായി നടത്തുന്ന പെടാപാടുകള്‍ പലപ്പോഴും അവരെ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ മിസ്റ്റേക്കുകളാണ് പലരും ലുക്ക് നേടാനായി കാട്ടിക്കൂട്ടുന്നതെന്ന് നോക്കാം. ഇതൊക്കെ ഒഴിവാക്കിയാല്‍ തന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന തരത്തില്‍ നമുക്ക് മാറാം.

ഷേവ് ചെയ്തതിനു ശേഷം തണുത്ത വെള്ളം
തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുമ്പോള്‍ പലപ്പോഴും അത് ഉണര്വ്വിന് കാരണമാകുമെങ്കിലും ഷേവ് ചെയ്യുമ്പോള്‍ മുഖത്തെ അടഞ്ഞ് കിടക്കുന്ന സുഷിരങ്ങളെയും മറ്റും ഇല്ലാതാക്കാന്‍ ചൂടുവെള്ളം തന്നെയാണ് നല്ലത്. അതുകൊണ്ട് ഷേവിംഗിനു ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക.

കൊളാജന്റെ അമിതോത്പാദനം
ചര്‍മ്മത്തില്‍ ചുളിവുകളില്ലാതെ സംരക്ഷിക്കുന്നതാണ് കൊളാജന്‍. എന്നാല്‍ ഇതിന്റഎ ഉത്പാദനം കൂടുതലായാലും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് പലപ്പോഴും ചെവിയ്ക്കു താഴെയും കഴുത്തിനു താഴേയും കൊഴുപ്പ് രൂപത്തില്‍ അടിയും.

മോയ്സ്ചുറൈസര്‍ ഉപയോഗിക്കാതിരിയ്ക്കുന്നത്
മോയ്സ്ചുറൈസര്‍ ഉപയോഗിക്കേണ്ടതും അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ പല പുരുഷന്മാരും മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതില്‍ പിശുക്ക് കാണിയ്ക്കുന്നു. ഇത് അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

കാഠിന്യമേറിയ സോപ്പ്
സോപ്പ് ഉപയോഗിക്കുമ്പോഴും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. കാഠിന്യമേറിയ സോപ്പ് ഉപയോഗിക്കുമ്പോള്‍ ഇത് ചര്‍മ്മ കോശങ്ങളെ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. ചര്‍മ്മത്തെ വരണ്ടതാക്കാനും പെട്ടെന്ന് പ്രശ്നത്തിലാക്കാനും ഇത് കാരണമാകുന്നു.

ഷാമ്പൂ ഉപയോഗിച്ചതിനു ശേഷം കഴുകുമ്പോള്‍
ഷാമ്പൂ ഉപയോഗിച്ചതിനു ശേഷം കഴുകുമ്പോള്‍ ശ്രദ്ധിക്കണം. പലരും എണ്ണയും സോപ്പ് പതയും വൃത്തിയായി കഴുകിക്കളയില്ല. ഇത് പലപ്പോഴും മുടി കൊഴിയാനും അകാല നരയ്ക്കും കാരണമാകുന്നു.



Click it and Unblock the Notifications
