Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ക്യാരറ്റ് കൊണ്ടു സൗന്ദര്യം കൂട്ടാം!!
വെജിറ്റേറിയന്‍ ഭക്ഷണക്രമത്തിലെ പ്രധാന ഘടകമാണ് ക്യാരറ്റ്. ഓറഞ്ച് നിറമുള്ള ഈ പച്ചക്കറിയിനം നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിറ്റാമിന്‍ എയും അതുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ ഗുണങ്ങളും നേടാനാവും.
വിറ്റാമിന്‍ എ, ബീറ്റ കരോട്ടീന്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയ ക്യാരറ്റ് അതിലടങ്ങിയ മിനറലുകളും ആന്റി ഓക്സിഡന്റുകളും വഴി പല ചര്‍മ്മരോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും. ക്യാരറ്റിന്റെ അതുല്യമായ ഗുണങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക. വീട്ടിലെ പൂജാ മുറി വീട്ടുകാര്‍ക്ക് ദോഷമോ?

മുഖക്കുരു തടയുന്നു
ക്യാരറ്റിലടങ്ങിയ റെറ്റിനോള്‍ വിറ്റാമിന്‍ എയുടെ ഉപോത്പന്നമാണ്. ഇത് ചര്‍മ്മ സുഷിരങ്ങളില്‍ മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. ഇത് വഴി മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കാനാവും. ചര്‍മ്മത്തെ ഉപദ്രവകരമായ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.

ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍
ക്യാരറ്റിന് ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയാനുള്ള കഴിവുണ്ട്. ക്യാരറ്റിലടങ്ങിയ വിറ്റാമിന്‍ ഇ, സി, കരോട്ടോള്‍ എന്നിവ സൂര്യപ്രകാശത്തിന്റെ ദോഷങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും.

ക്യാന്‍സര്‍ തടയുന്നു
പതിവായി ക്യാരറ്റ് കഴിക്കുന്നത് ശ്വാസകോശം, സ്തനങ്ങള്‍, വന്‍കുടല്‍ എന്നിവടങ്ങളിലുണ്ടാകുന്ന ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

അണുബാധ സുഖപ്പെടുത്തുന്നു -
ക്യാരറ്റിലെ കരോട്ടോള്‍ എന്ന ഘടകം ശരീരത്തിലെ വിഷാംശങ്ങളെ ചെറുക്കാന്‍ കഴിവുള്ളതാണ്. ചര്‍മ്മത്തിലെ തകരാര്‍ സംഭവിച്ച ഭാഗങ്ങളില്‍ പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കും. എക്സിമ, റൊസാസിയ, അണുബാധയുള്ള മുറിവുകള്‍, നീരൊലിക്കുന്ന വ്രണങ്ങള്‍, ചര്‍മ്മവീക്കം എന്നിവ ഭേദമാക്കാന്‍ ക്യാരറ്റ് ഫലപ്രദമാണ്.

പ്രകൃതിദത്ത മോയ്സ്ചറൈസര്‍
ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറായാണ് ക്യാരറ്റിനെ പരിഗണിക്കുന്നത്. ശരീരത്തില്‍ നിന്ന് നഷ്ടമായ ജലാംശം വീണ്ടെടുക്കാനും ചര്‍മ്മത്തിലെ സ്വഭാവികമായ എണ്ണമയം നിലനിര്‍ത്താനും ക്യാരറ്റ് ഫലപ്രദമാണ്.



Click it and Unblock the Notifications
