Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
രാത്രിയില്‍ ചെയ്യാവുന്ന ചില സൗന്ദര്യ ടിപ്സ്
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ച സമയം രാത്രിയാണ്. ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ രാത്രി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഇരട്ടി സൗന്ദര്യം നല്‍കും എന്നാണ് പറയുന്നത്. ചില ചേരുവകള്‍ ചര്‍മത്തിന് നല്ല ഫലം തരുന്നത് രാത്രി കാലങ്ങളിലാണ്. അപ്പോള്‍ ചര്‍മസംരക്ഷണത്തിന് രാത്രിയാണ് ഏറ്റവും മികച്ചതെന്ന് അറിയുക. രാത്രി കുറച്ചു സമയം ഇതിനായി നീക്കിവെക്കാം.
തിരക്കുപിടിച്ച് ഓടുന്ന സമയത്ത് ചില ഫേസ് ക്രീമുകളും ഹെയര്‍ ക്രീമുകളും കുറച്ചു സമയം പോലും പുരട്ടി നില്ക്കാന് ആര്‍ക്കും സമയമില്ല. 10-15 മിനിട്ടിനുള്ളില്‍ കഴുകി കളയുന്നു. ഇങ്ങനെ ചെയ്താല്‍ ഒരു ഗുണവും കിട്ടില്ല നിങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഉത്തമം രാത്രിതന്നെയാണ്.
കിടക്കാന്‍ പോകുന്നതിനുമുന്പ് എന്തൊക്കെ കാര്യങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിനായി ചെയ്യാന്‍ കഴിയുമെന്ന് അറിയാം. ചില ടിപ്സുകള്‍ പറഞ്ഞുതരാം. ഇത് ചെയ്ത് സുഖമായി പോയി ഉറങ്ങാം. പിറ്റേന്ന് പുലരുമ്പോള്‍ അതിശയിപ്പിക്കുന്ന ഫലമാകും നിങ്ങള്‍ക്ക് ലഭിക്കുക...

ചുണ്ടിന്റെ സൗന്ദര്യത്തിനായി
നിങ്ങളുടെ ചുണ്ട് നല്ല മൃദുവുള്ളതും മിനുസമുള്ളതും ആകാനാണോ ആഗ്രഹം. എന്നാല്‍ ഒലിവ് ഓയില്‍ ചുണ്ടില്‍ പുരട്ടി പോയി കിടന്നുറങ്ങിക്കോളൂ. ഉറങ്ങി എഴുന്നേറ്റാല്‍ നല്ല മൃദുവായ ചുണ്ട് നിങ്ങള്‍ക്ക് കിട്ടും.

മുടി പൊട്ടുന്നതിന്
വൈറ്റമിന്‍ ഇ നിങ്ങളുടെ തലമുടിക്ക് ആവശ്യമാണ്. ഓയില്‍ മുടിയില്‍ തടവി കിടക്കാം. ഇത് നിങ്ങളുടെ മുടി പൊട്ടിപോകാതെയും ഉണങ്ങിപോകാതെയും കാത്തുസൂക്ഷിക്കും.

പാദങ്ങള്‍ക്ക്
നല്ല മിനുസവും മൃദുവായതുമായ കാല് പാദങ്ങളല്ലേ നിങ്ങള്‍ക്ക് വേണ്ടത്. എന്നാല്‍ രാത്രിയില്‍ കിടക്കുന്നതിനുമുന്പ് കാല്പാദങ്ങളില് ഒലിവ് ഓയിലോ വാസ്ലിനോ പുരട്ടുക. സോക്സ് ധരിച്ച് ഉറങ്ങാം. രാത്രിയില്‍ കാല്പാദ സൗന്ദര്യത്തിന് നിങ്ങള്‍ക്ക് ചെയ്യാവുന്ന മികച്ച ടിപ്സാണിത്.

കറുത്ത പാടുകള്‍ക്ക്
കണ്ണിനടിയിലെ കറുത്ത പാടുകളാണോ നിങ്ങളുടെ പ്രശ്നം. എന്നാല്‍ കിടക്കുന്നതിനുമുന്പ് ബദാം ഓയില്‍ കണ്ണിനു താഴെ തേക്കൂ. ഇത് കണ്ണിനടിയിലെ ചുളിവുകള്‍ പോകാനും കറുപ്പ് പോകാനും സഹായിക്കും.

മുടിസംരക്ഷണത്തിന്
നിങ്ങളുടെ ഹെയര്‍ ഓയില്‍ ചെറുതായി ചൂടാക്കി നന്നായി മസാജ് ചെയ്യൂ. എന്നിട്ട് സുഖമായി പോയി ഉറങ്ങിക്കോളൂ. ഇത് നന്നായി മുടി വളരാന്‍ സഹായിക്കും.

നഖത്തിന്
നല്ല സുന്ദരമായ നഖം പെണ്ണിന് അഴകു നല്‍കുന്നതാണ്. രാത്രി കിടക്കുന്നതിനുമുന്പ് നഖത്തിനുമേല്‍ വെളിച്ചെണ്ണ പുരട്ടാം. രാത്രി ഇങ്ങനെ ചെയ്ത് കിടക്കുന്നത് നഖത്തിന് നല്ല ശക്തി നല്‍കുകയും, സുന്ദരവുമാക്കുന്നു.

പുരികത്തിന്
ആവണക്കെണ്ണ നിങ്ങളുടെ പുരികം സുന്ദരമാക്കും. രാത്രി കിടക്കുന്നതിനുമുന്പ് കുറച്ച് ആവണക്കെണ്ണയെടുത്ത് പുരികത്തിന് പുരട്ടുക. ഇത് പുരികം നന്നായി വളരാന്‍ സഹായിക്കും.

മോയിസ്ട്രൈസ്
നിങ്ങളുടെ ചര്‍മം വൃത്തിയായിട്ടിരിക്കാന്‍ എന്തു ചെയ്യണം..? അഴുക്കുകള്‍ നിറഞ്ഞ മുഖവും ശരീരവുമാണ് പ്രധാന പ്രശ്നം. മോയിസ്ട്രൈസിംഗ് ക്രീം തേച്ച് കിടക്കുക. അല്ലെങ്കില്‍ ഒലിവ് ഓയില്‍ തേച്ച് കിടക്കുക. നിങ്ങളുടെ ചര്‍മം വൃത്തിയുള്ളതും സൗന്ദരവുമാകുന്നു.



Click it and Unblock the Notifications
