Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജ്യൂസ് കുടിച്ച് തിളങ്ങാം..
മഴക്കാലത്തും നിങ്ങളുടെ സൗന്ദര്യം കാത്തു സൂക്ഷിക്കാം. രോഗങ്ങള് പെട്ടെന്ന് പിടികൂടുന്ന കാലം കൂടിയാണ് മഴക്കാലം. ജനിതകപരമായ ചില സവിശേഷതകള് ഒഴിച്ചു നിര്ത്തിയാല് പര്ക്കും തങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുന്നതിന് കാരണം അവരവരുടെ അശ്രദ്ധ തന്നെയാണ്.
വീട്ടില് തയ്യാറാക്കാം സ്കിന് ക്രീം
ഭക്ഷണം, കാലാവസ്ഥ, ജീവിതശൈലി, ഇതൊക്കെ സൗന്ദര്യ സംരക്ഷണത്തില് അത്യാവശ്യമാണ്. നിങ്ങളുടെ ചര്മ്മം വളരെ ആരോഗ്യപൂര്ണ്ണമായി നിലനിര്ത്താന് ശരീരം വൃത്തിയായി സൂക്ഷിച്ചേ മതിയാകു. വൃത്തിയോടൊപ്പം ചര്മ്മത്തിന് വേണ്ട പോഷകവും നല്കണം. ജ്യൂസ് കുടിക്കാന് എല്ലാവര്ക്കും ഇഷ്ടമാണ്. അതുകൊണ്ട് ചില ജ്യൂസുകള് ഉണ്ടാക്കാം. ഇവ കഴിച്ച് ചര്മ്മത്തെ രക്ഷിക്കാം.

ക്യാരറ്റ് ജ്യൂസ്
ക്യാരറ്റ് ജ്യൂസ് നിങ്ങളുടെ ചര്മത്തിന് തിളക്കം നല്കുന്നവയാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന് എ, ഫൈബര് ചര്മ്മത്തെ മൃദവാക്കി തിളക്കം നല്കുകയും ചെയ്യും.

തക്കാളി ജ്യൂസ്
തക്കാളി ജ്യൂസും ചര്മ്മസംരക്ഷണത്തിനായി കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപിന് ആന്റി-ക്യാന്സര് ഘടകം അടങ്ങിയതാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന് സിയും ഗുണം ചെയ്യും.

ബേബി കോണ് ജ്യൂസ്
ബേബി കോണ് കൊണ്ട് ജ്യൂസ് ഉണ്ടാക്കി കഴിക്കൂ, മികച്ച ഗുണം ലഭിക്കും. കലോറി കൂടിയ തോതില് അടങ്ങിയതുകൊണ്ട് ചര്മ്മത്തിന് ആരോഗ്യവും ലഭിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന് എ,സി എന്നിവ തിളക്കമാര്ന്ന ചര്മ്മം നല്കും.

ഗ്രീന്പീസ് ജ്യൂസ്
ഗ്രീന്പീസില് ധാരാളം വൈറ്റമിന് ബി-6, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ശരീരത്തിന് മികച്ച ഗുണം നല്കും. ഗ്രീന്പീസ് ജ്യൂസില് ആന്റിയോക്സിഡന്റ്, ആന്റി-ഇന്ഫഌമേറ്ററി ഘടകങ്ങള് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്മത്തെ സൂര്യരശ്മികളില് നിന്ന് സംരക്ഷിക്കുകയും തിളക്കം നല്കുകയും ചെയ്യുന്നു.

ചീര ജ്യൂസ്
പോഷകങ്ങളുടെ കലവറയായ ചീര ജ്യൂസും ചര്മ്മത്തിന് മികച്ച ഗുണം നല്കും. വൈറ്റമിന് കെ, അയേണ്, വൈറ്റമിന് സി, ഇ, മിനറല്സ്, മെഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ആവശ്യമില്ലാത്ത റാഡിക്കലുകളെ നീക്കം ചെയ്യാനും സഹായിക്കും.

ബ്രൊക്കോളി ജ്യൂസ്
ഈ ഗ്രീന് വെജിറ്റബളും മികച്ച ഗുണം നല്കും. ഫൈബര്, വൈറ്റമിന് സി എന്നിവ ചര്മ്മത്തെ ആരോഗ്യകരമാക്കും.



Click it and Unblock the Notifications
